നെറ്റ്ഫ്‍ളിക്സിന്റെ ഗ്ലോബല്‍ ടോപ് ടെന്നില്‍ 'ഡാര്‍ലിംഗ്‍സ്' രണ്ടാമത്

Published : Aug 18, 2022, 04:00 PM ISTUpdated : Aug 18, 2022, 04:03 PM IST
നെറ്റ്ഫ്‍ളിക്സിന്റെ ഗ്ലോബല്‍ ടോപ് ടെന്നില്‍  'ഡാര്‍ലിംഗ്‍സ്' രണ്ടാമത്

Synopsis

നെറ്റ്ഫ്ലിക്സില്‍ ഡയറക്ട് റിലീസ് ആയിട്ട് എത്തിയ ചിത്രം ഇപ്പോഴും ട്രെൻഡിംഗാണ്.

ആലിയ ഭട്ട് നായികയായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് 'ഡാര്‍ലിംഗ്‍സ്'. മലയാളത്തിന്റെ പ്രിയപ്പെട്ട യുവതാരങ്ങളില്‍ ഒരാളായ റോഷൻ മാത്യുവും ചിത്രത്തില്‍ പ്രധാനവേഷത്തിലുണ്ട്. ജസ്‍മീത് കെ റീന്‍ സംവിധാനം ചെയ്‍ത ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.  നെറ്റ്ഫ്ലിക്സില്‍ ഡയറക്ട് റിലീസ് ആയിട്ട് എത്തിയ ചിത്രം ഇപ്പോഴും ട്രെൻഡിംഗാണ്.

നെറ്റ്‍ഫ്ലിക്സിലെ ഗ്ലോബല്‍ ടോപ് ടെന്നില്‍ തുടര്‍ച്ചയായി രണ്ടാഴ്‍ച നാലാം സ്ഥാനത്തുണ്ടായിരുന്ന 'ഡാര്‍ലിംഗ്‍സ്' ഇപ്പോള്‍ രണ്ടാമത് എത്തിയിരിക്കുകയാണ്.  24 മില്യണ്‍ മണിക്കൂറിലധികം വാച്ചിംഗ് അവേഴ്സും ചിത്രത്തിനായി. യുകെ, ബ്രസീല്‍ തുടങ്ങിയവ ഉള്‍പ്പടെ 28 രാജ്യങ്ങളില്‍ ചിത്രം ട്രെൻഡിംഗിലാണ്. ഇന്ത്യ, സിംഗപ്പൂര്‍, ബഹറൈൻ, ഹോംഗ് കോംഗ് തുടങ്ങിയ രാജ്യങ്ങളില്‍ ചിത്രം ഒന്നാം സ്ഥാനത്തുമാണ്.  വിജയ് വര്‍മയും ഷെഫാലി ഷായും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തിയിരിക്കുന്നു. ഗാര്‍ഹിക പീഡനം ചര്‍ച്ച ചെയ്യുന്ന ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും നിരൂപകരില്‍ നിന്നും അഭിനന്ദനങ്ങള്‍ ലഭിക്കുന്നു. അഭിനേതാക്കളുടെ പ്രകടനത്തെയും പ്രേക്ഷകര്‍ അഭിനന്ദിക്കുന്നു

ആലിയ ഭട്ടിന്റെ നിര്‍മാണ കമ്പനി ആദ്യമായി നിര്‍മിക്കുന്ന ചിത്രമാണ് 'ഡാര്‍ലിംഗ്സ്‍' എന്ന പ്രത്യേകതയുമുണ്ട്. എറ്റേണല്‍ സണ്‍ഷൈൻ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് നിര്‍മാണം. റെഡ് ചില്ലീസ് എന്‍റര്‍ടെയ്ന്‍‍മെന്‍റിന്‍റെ ബാനറില്‍ ഷാരൂഖും നിര്‍മാണത്തില്‍ പങ്കാളിയാകുന്നു. റെഡ് ചില്ലീസിന്റെ ഒപ്പം ചിത്രത്തിന്റെ നിര്‍മാണത്തില്‍ പങ്കാളിയാകുന്നതില്‍ അഭിമാനമുണ്ടെന്ന് ആലിയ ഭട്ട് പറഞ്ഞിരുന്നു. 'ഡാര്‍ലിംഗ്‍സ്' തമിഴിലേക്കും തെലുങ്കിലേക്കും റീമേക്ക് ചെയ്യുമെന്ന്  റെഡ് ചില്ലീസ് എന്റര്‍ടെയ്‍ൻമെന്റ് സിഒഒ ഗൗരവ് വര്‍മയാണ് അറിയിച്ചിരിക്കുന്നത്. പ്രാദേശിക അഭിരുചികള്‍ക്ക് അനുസരിച്ച് മാറ്റം വരുത്തി ചിത്രം റീമേക്ക് ചെയ്യാനാണ് തീരുമാനമെന്ന് ഗൗരവ് വര്‍മ പറയുന്നു.

ആലിയ ഭട്ട് നായികയായി റിലീസിന് തയ്യാറാകുന്ന മറ്റൊരു ചിത്രം 'ബ്രഹ്‍മാസ്‍ത്ര'യാണ്. 'ബ്രഹ്‍മാസ്‍ത്ര പാര്‍ട്ട് വണ്‍ : ശിവ' സെപ്റ്റംബര്‍ ഒമ്പതിനാണ് തിയറ്ററുകളില്‍ റിലീസ് ചെയ്യുക. അയൻ മുഖര്‍ജി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. രണ്‍ബിര്‍ കപൂറാണ് നായകൻ.

'ഇഷ' എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ ആലിയ ഭട്ട് അഭിനയിക്കുന്നത്. 'ബ്രഹ്‍മാസ്‍ത്ര' എന്ന ചിത്രത്തില്‍ അമിതാഭ് ബച്ചനും ഒരു പ്രധാന കഥാപാത്രമായിട്ടുണ്ട്. പങ്കജ് കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. 'ബ്രഹ്‍മാസ്‍ത്ര'യുടെ തെലുങ്ക് ട്രെയിലറിന് ശബ്‍ദം നല്‍കിയത് ചിരഞ്‍ജീവിയാണ്.

എസ് എസ് രാജമൗലിയാണ് മലയാളമുള്‍പ്പടെയുള്ള തെന്നിന്ത്യൻ ഭാഷകളില്‍ 'ബ്രഹ്‍മാസ്‍ത്ര' അവതരിപ്പിക്കുക.  നാഗാര്‍ജുനയും  'ബ്രഹ്‍മാസ്‍ത്ര'യില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. രണ്ട് ഭാഗങ്ങളായിട്ട് ഉള്ള ചിത്രം ആദ്യ ഭാഗം എത്തുന്നത് 'ബ്രഹ്‍മാസ്‍ത്ര പാര്‍ട് വണ്‍: ശിവ' എന്ന പേരിലാണ്. ഷാരൂഖ് ഖാൻ ചിത്രത്തില്‍ ഒരു അതിഥി വേഷത്തില്‍ എത്തുമെന്നും റിപ്പോര്‍ട്ടുണ്ട്.

തേളാണോ തവളയാണോ നിങ്ങള്‍? ഉത്തരം പറയും 'ഡാര്‍ലിംഗ്സ്' ; ചിന്തിപ്പിക്കും ഈ ആലിയ ഭട്ട് ചിത്രം

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ചെക്കന് 100 ഏക്കർ സ്ഥലം വേണം ! പാചകം, അലക്ക്, തേപ്പ് അറിയണം; ഭാവി വരനെ കുറിച്ച് ദുൽഖറിന്റെ നായിക
'രണ്ട് വയസ് പൊണ്ണ് റേപ്പ് വിക്ടിം, തട്ടി കേക്ക തെരിയിലയാ?'; വിജയ്-തൃഷ ​ഗോസിപ്പ്, ചോദ്യശരങ്ങളുമായി ആരാധിക