ഷറഫുദ്ദീനൊപ്പം ജോണി ആന്‍റണി; 'തോല്‍വി എഫ്‍സി' വരുന്നു

Published : Aug 18, 2022, 03:54 PM IST
ഷറഫുദ്ദീനൊപ്പം ജോണി ആന്‍റണി; 'തോല്‍വി എഫ്‍സി' വരുന്നു

Synopsis

പ്രിയന്‍ ഓട്ടത്തിലാണ് എന്ന ചിത്രമാണ് ഷറഫുദ്ദീന്‍റേതായി അവസാനം തിയറ്ററുകളില്‍ എത്തിയത്

കൌതുകകരമായ ടൈറ്റിലുമായി ഒരു ഷറഫുദ്ദീന്‍ ചിത്രം വരുന്നു. തോല്‍വി എഫ്‍സി എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ രചനയും സംവിധാനവും നവാഗതനായ ജോര്‍ജ് കോരയാണ്. ഷറഫുദ്ദീന്‍, ജോണി ആന്‍റണി, ആശ മഠത്തില്‍, മീനാക്ഷി രവീന്ദ്രന്‍ എന്നിവര്‍ക്കൊപ്പം സംവിധായകന്‍ ജോര്‍ജ് കോരയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഫസ്റ്റ് ലുക്ക് പോസ്റ്ററിനൊപ്പമാണ് ചിത്രത്തിന്‍റെ പ്രഖ്യാപനം വന്നിരിക്കുന്നത്. പ്രധാന കഥാപാത്രങ്ങളുടെ സ്കെച്ച് ആണ് പോസ്റ്ററില്‍ അവതരിപ്പിച്ചിരിക്കുന്നത്.

നേഷന്‍വൈഡ് പിക്ചേഴ്സിന്‍റെ ബാനറില്‍ എബ്രഹാം ജോസഫ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഡിജോ കുര്യന്‍, പോള്‍ കറുകപ്പിള്ളില്‍, റോണിലാല്‍ ജെയിംസ്,  മനു മട്ടമന, ജോസഫ് ചാക്കോ എന്നിവരാണ് സഹ നിര്‍മ്മാതാക്കള്‍. ലൈന്‍ പ്രൊഡ്യൂസര്‍ പ്രണവ് പി പിള്ള, ഛായാഗ്രഹണം ശ്യാമപ്രകാശ് എം എസ്, എഡിറ്റിംഗ്സ പോസ്റ്റ് പ്രൊഡക്ഷന്‍ ഡയറക്ടര്‍ ലാല്‍ കൃഷ്ണ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജെ പി മണക്കാട്, കലാസംവിധാനം ആഷിക് എസ്, സൌണ്ട് ഡിസൈന്‍ ധനുഷ് നായനാര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ശ്രീകാന്ത് മോഹന്‍. വസ്ത്രാലങ്കാരം ഗായത്രി കിഷോര്‍, മേക്കപ്പ് രഞ്ജു കോലഞ്ചേരി, ഗാനങ്ങള്‍ വിഷ്ണു വര്‍മ്മ, കാര്‍ത്തിക് കൃഷ്ണന്‍, സിജിന്‍ തോമസ്, നൃത്തസംവിധാനം അനഘ- റിഷ്ധാന്‍, സ്റ്റില്‍സ് അമല്‍ സി സധര്‍, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ശ്യാം സി ഷാജി.

അതേസമയം പ്രിയന്‍ ഓട്ടത്തിലാണ് എന്ന ചിത്രമാണ് ഷറഫുദ്ദീന്‍റേതായി അവസാനം തിയറ്ററുകളില്‍ എത്തിയത്. ഷറഫുദ്ദീന്‍ ടൈറ്റില്‍ വേഷത്തില്‍ എത്തിയ ചിത്രത്തില്‍ മമ്മൂട്ടി അതിഥി താരമായി എത്തി എന്നതും കൌതുകമായിരുന്നു. കോമഡി എന്‍റര്‍ടെയ്‍നര്‍ വിഭാ​ഗത്തില്‍ പെടുന്ന ചിത്രത്തില്‍ നൈല ഉഷയും അപര്‍ണ ദാസുമാണ് നായികമാര്‍. മറ്റുള്ളവരുടെ ഏത് കാര്യത്തിനും ഓടിയെത്താന്‍ മടിയില്ലാത്ത ആളാണ് ചിത്രത്തിലെ നായക കഥാപാത്രമായ പ്രിയദര്‍ശന്‍. c/o സൈറ ബാനുവിനു ശേഷം ആന്‍റണി സോണി സംവിധാനം ചെയ്‍തിരിക്കുന്ന ചിത്രമാണിത്.

ALSO READ : ആമിര്‍ ഖാന്‍റെ 'ലാല്‍ സിംഗ് ഛദ്ദ' എന്തുകൊണ്ട് പരാജയമായി? മാധവന്‍റെ വിലയിരുത്തല്‍

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

സെന്‍സര്‍ പ്രതിസന്ധിക്കിടെ 'ജനനായകന്' മുന്നില്‍ മറ്റൊരു കുരുക്കും; നട്ടംതിരിഞ്ഞ് നിര്‍മ്മാതാക്കള്‍
'അദ്ദേഹം ഹിന്ദുമതത്തിലേക്ക് വരട്ടെ, അവസരം കിട്ടുമോയെന്ന് നോക്കാം'; എ ആര്‍ റഹ്‍മാന്‍റെ അഭിമുഖത്തില്‍ പ്രതികരണവുമായി അനൂപ് ജലോട്ട