
മുംബൈ: രണ്‍വീര്‍ സിംഗ് നായകനായി കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത് പ്രദര്‍ശനത്തിനെത്തിയ ചിത്രം 'റോക്കി ഓര്‍ റാണി കീ പ്രേം കഹാനി'ക്ക് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഇതുവരെ രണ്‍വീര്‍ ചിത്രം കളക്ഷനില്‍ ഈ വാരാന്ത്യത്തില്‍ നൂറുകോടി കടക്കും എന്നാണ് റിപ്പോര്‍ട്ട്. 'റോക്കി ഓര്‍ റാണി കീ പ്രേം കഹാനി' ബോളിവുഡിന് ആശ്വാസമാകും എന്ന കണക്കുകൂട്ടലിലാണ് ട്രേഡ് അനലിസ്റ്റുകള്‍. ആലിയ ഭട്ടായിരുന്നു ചിത്രത്തിലെ നായിക.
ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് കൌതുകരമായ കാര്യമാണ് ഇപ്പോള്‍ വൈറലാകുന്നത്. സംവിധായന്‍ കരണ്‍ ജോഹര്‍ തന്നെയാണ് രസകരമായ ഈ കാര്യം വെളിപ്പെടുത്തിയത്. ആലിയയും രൺബീറും വിവാഹിതരായി, നാല് ദിവസത്തിന് ശേഷമാണ് 'റോക്കി ഓര്‍ റാണി കീ പ്രേം കഹാനിയില്‍ ഞങ്ങൾ ആലിയയുടെയും രൺവീർ സിങ്ങിന്റെയും വിവാഹ സീക്വൻസ് ഷൂട്ട് ചെയ്തെത്താണ് കരൺ പറഞ്ഞത്.
ശരിക്കും പറഞ്ഞാല്‍ റിയലാലും, റീലിലും ഒരാഴ്ചയ്ക്കിടെ ആലിയ രണ്ടുതവണ വിവാഹിതയായി. ആലിയയുടെ കൈകളിലെ മൈലാഞ്ചി പോലും യഥാർത്ഥത്തിൽ രൺബീറിന്‍റെ പേരായിരുന്നു. രൺവീർ എന്ന പേരിൽ സിനിമയിൽ ഇത് കാണിക്കുകയായിരുന്നു. ശരിക്കും അത് മനസിലാകാതിരിക്കാന്‍ ചെറിയ കളര്‍ കറക്ഷന്‍ വരുത്തിയെന്ന് കരണ്‍ പറയുന്നു.
അതേ സമയം ബോളിവുഡിലെ സമീപകാലത്തെ വൻ വിജയ ചിത്രമാണ് ഇത്. നേരത്തെ അഭിഷേക് ബച്ചൻ രണ്‍വീര്‍ ചിത്രത്തെ വിലയിരുത്തിയിരുന്നു. കരണ്‍ ജോഹറിന്റെ തിരിച്ചു വരവാണ്. ഒരു ഫാമിലി എന്റര്‍ടെയ്‍ൻമെന്റാണ് ഇത്. വളരെ മികച്ച താരങ്ങളാണ് രണ്‍വീര്‍ ചിത്രത്തില്‍ എന്നും അഭിഷേക് ബച്ചൻ സാമൂഹ്യ മാധ്യമത്തില്‍ വ്യക്തമാക്കിയിരുന്നു.
2016 ല്‍ പുറത്തെത്തിയ ഏ ദില്‍ ഹേ മുഷ്‍കില്‍ ആണ് കരണ്‍ ജോഹറിന്‍റെ സംവിധാനത്തില്‍ ഇതിന് മുന്‍പ് റിലീസ് ചെയ്യപ്പെട്ട ഫീച്ചര്‍ ഫിലിം. ജയ ബച്ചന്‍, ധര്‍മേന്ദ്ര, ഷബാന അസ്‍മി തുടങ്ങി വലിയൊരു താരനിരയും പുതിയ ചിത്രത്തില്‍ അണിനിരന്നിട്ടുണ്ട്.
ഇലിയാനയ്ക്ക് ആണ്‍കുഞ്ഞ് പിറന്നു; പേര് 'കോവ ഫീനിക്സ് ഡോളൻ'; പേരിന്‍റെ അര്‍ത്ഥം ഇതാണ്.!
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ