രാമനായി രണ്‍ബീര്‍ എത്തുന്ന രാമായണം സിനിമയിലെ സീതയുടെ റോളില്‍ നിന്നും പിന്‍മാറി ആലിയ ഭട്ട്

Published : Aug 24, 2023, 04:17 PM IST
രാമനായി രണ്‍ബീര്‍ എത്തുന്ന രാമായണം സിനിമയിലെ സീതയുടെ റോളില്‍ നിന്നും പിന്‍മാറി ആലിയ ഭട്ട്

Synopsis

പ്രോജക്റ്റിന്റെ പ്രഖ്യാപനത്തിനായി ബോളിവുഡ് കാത്തിരിക്കുമ്പോള്‍. ആലിയ ഭട്ട് ചിത്രത്തിൽ നിന്ന് പിന്മാറിയെന്നാണ് റിപ്പോര്‍ട്ട് പുറത്തുവരുന്നത്.

മുംബൈ: രാമായണത്തെ ആസ്പദമാക്കിയുള്ള പ്രഭാസ് നായകനായി എത്തിയ ആദിപുരുഷ് തീയറ്ററില്‍ വന്‍ പരാജയമാണ് ഉണ്ടാക്കിയത്. അതിന് പിന്നാലെ വിവാദങ്ങളും ചിത്രത്തെ പിടികൂടി. ഇതിനിടെ രാമയണവുമായി ബന്ധപ്പെടുത്തി ഒരുങ്ങുന്ന മറ്റൊരു സിനിമയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തു വന്നിരുന്നു. നിതീഷ് തിവാരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രാമായണം എന്നാണ് ചിത്രത്തിന്റെ പേരെന്നാണ് വിവരം. 

ചിത്രത്തിൽ ആലിയ ഭട്ട് ആണ് നായിക കഥാപാത്രമായ സീതയെ അവതരിപ്പിക്കുന്നത്. ആലിയയുടെ ഭര്‍‌ത്താവ് രൺബിർ ആണ് രാമനാകുന്നതെന്നുമായിരുന്നു വാര്‍ത്ത. ചിത്രത്തില്‍ കെജിഎഫിലൂടെ പാന്‍ ഇന്ത്യ താരമായ യാഷിനെ രാവണന്‍റെ വേഷത്തിന് വിളിച്ചെന്നും. എന്നാല്‍ അദ്ദേഹം അത് നിരസിച്ചെന്നും വാര്‍ത്ത വന്നിരുന്നു. ഈ പ്രൊജക്ടുമായി ബന്ധപ്പെട്ട പുതിയൊരു വാര്‍ത്ത കൂടി ഇപ്പോള്‍ പ്രചരിക്കുകയാണ്.


പ്രോജക്റ്റിന്റെ പ്രഖ്യാപനത്തിനായി ബോളിവുഡ് കാത്തിരിക്കുമ്പോള്‍. ആലിയ ഭട്ട് ചിത്രത്തിൽ നിന്ന് പിന്മാറിയെന്നാണ് റിപ്പോര്‍ട്ട് പുറത്തുവരുന്നത്."രാമായണം പോലെയുള്ള ഒരു മഹത്തായ കൃതി ബിഗ് സ്ക്രീനില്‍ എത്തിക്കാന്‍ അതിന്‍റെതായ സമയവും വലിയ പ്രീ-പ്രൊഡക്ഷൻ ജോലിയും ആവശ്യമാണ്. ചിത്രത്തിന്‍റെ പ്രൊഡക്ഷന്‍ ടീം ഒരോ ഭാഗവും പഠിച്ചാണ് അത് സ്ക്രീനില്‍ എത്തിക്കാന്‍ തയ്യാറാക്കുന്നത്. അതിനാല്‍ തന്നെ സമയം എടുക്കും. രണ്‍ബീര്‍ ചിത്രത്തില്‍ രാമന്‍ വേഷം ചെയ്യാം എന്ന് സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ ഏറെ സമയം എടുക്കുന്ന പ്രൊജക്ടായതിനാല്‍ ആലിയ ഡേറ്റ് പ്രശ്നത്താല്‍ സീതയുടെ വേഷത്തില്‍ നിന്നും പിന്‍മാറിയെന്നാണ് വിവരം" - ചിത്രവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വൃത്തങ്ങളെ ഉദ്ധരിച്ച് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നു. 

അതേ സമയം ആദിപുരുഷിന്‍റെ വന്‍ പരാജയം നിതീഷ് തിവാരി ഒരുക്കാനിരിക്കുന്ന ഈ രാമായണം പ്രൊജക്ടിനെയും ബാധിച്ചുവെന്നും അതാണ് ആലിയയുടെ പിന്‍മാറ്റത്തിലേക്ക് നയിച്ചതെന്നും ബോളിവുഡില്‍ സംസാരമുണ്ട്. അതിനൊപ്പം തന്നെ നേരത്തെ യാഷിനെ രാവണന്‍ വേഷത്തില്‍ ഈ ചിത്രത്തിന്‍റെ അണിയറക്കാര്‍ ആലോചിച്ചിരുന്നു എന്നാല്‍ ഇപ്പോള്‍ നെഗറ്റീവ് റോളില്‍ താല്‍പ്പര്യമില്ലെന്ന് പറഞ്ഞ് യാഷ് ഈ റോള്‍ ചെയ്യാന്‍ വിസമ്മതിച്ചുവെന്നാണ് വിവരം.

എന്തുകൊണ്ട് ദയ അശ്വതിക്കെതിരെ അമൃത സുരേഷ് കേസ് കൊടുത്തു: വിശദമാക്കി സഹോദരി അഭിരാമി

ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം ഇന്ന്:ജോജു മികച്ച നടനുള്ള സാധ്യത പട്ടികയില്‍

Asianet News Live

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഇൻസോമ്നിയ ഷോയുടെ സംവിധായകൻ മാത്രം; 50 പൈസ പോലും പരാതിക്കാരനിൽ നിന്ന് വാങ്ങിയിട്ടില്ലെന്ന് ജിസ് ജോയ്
35 ലക്ഷം വാങ്ങി വഞ്ചിച്ചെന്ന പരാതി; മെന്‍റലിസ്റ്റ് ആദിക്കും സംവിധായകൻ ജിസ് ജോയ്ക്കുമെതിരെ കേസ്