'ഒരുമിച്ച് ജോലി ചെയ്യാനായത് അംഗീകാരം', നാഗാര്‍ജുനയ്‍ക്ക് ജന്മദിന ആശംസകളുമായി ആലിയ ഭട്ട്

Published : Aug 29, 2022, 03:12 PM IST
'ഒരുമിച്ച് ജോലി ചെയ്യാനായത് അംഗീകാരം', നാഗാര്‍ജുനയ്‍ക്ക് ജന്മദിന ആശംസകളുമായി ആലിയ ഭട്ട്

Synopsis

ആലിയ ഭട്ട് നായികയാകുന്ന പുതിയ ചിത്രമായ 'ബ്രഹ്‍മാസ്‍ത്ര'യില്‍ നാഗാര്‍ജുനയും അഭിനയിക്കുന്നുണ്ട്.

തെന്നിന്ത്യൻ സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുനയ്‍ക്ക് ജന്മദിന ആശംസകളുമായി ആലിയ ഭട്ട്. 'ബ്രഹ്‍മാസ്‍ത്ര' എന്ന ചിത്രത്തില്‍ ഒന്നിച്ചഭിനയിച്ചതിന്റെ സന്തോഷം പങ്കുവെച്ചാണ് ആലിയ ഭട്ട് ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. ഹാപ്പി ബര്‍ത്ത്ഡേ. താങ്കള്‍ക്കൊപ്പം ജോലി ചെയ്യാനായത് ഒരു അംഗീകാരമായി കാണുന്നുവെന്നും ആലിയ ഭട്ട് എഴുതിയിരിക്കുന്നു.

രണ്‍ബിര്‍ കപൂര്‍ നായകനാകുന്ന പുതിയ സിനിമയാണ് 'ബ്രഹ്‍മാസ്‍ത്ര'. 'ബ്രഹ്‍മാസ്‍ത്ര പാര്‍ട്ട് വണ്‍ : ശിവ' സെപ്റ്റംബര്‍ ഒമ്പതിനാണ് തിയറ്ററുകളില്‍ റിലീസ് ചെയ്യുക. അയൻ മുഖര്‍ജി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.  നാഗാര്‍ജുനയ്‍ക്കും ബ്രഹ്‍മാസ്‍ത്ര എന്ന ചിത്രത്തില്‍ ഒരു പ്രധാനപ്പട്ട കഥാപാത്രമാണ്.

'ഇഷ' എന്ന നായിക കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ ആലിയ ഭട്ട് ആണ് അഭിനയിക്കുന്നത്. പങ്കജ് കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. 'ബ്രഹ്‍മാസ്‍ത്ര'യുടെ തെലുങ്ക് ട്രെയിലറിന് ശബ്‍ദം നല്‍കിയത് ചിരഞ്‍ജീവിയാണ്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലാണ് 'ബ്രഹ്‍മാസ്‍ത്ര' എത്തുക.  അമിതാഭ് ബച്ചനും ബ്രഹ്‍മാസ്‍ത്ര എന്ന ചിത്രത്തില്‍ അഭിനയിക്കുന്നുവെന്ന പ്രത്യേകതയുണ്ട്. ഹുസൈൻ ദലാലും അയൻ മുഖര്‍ജിയും ചേര്‍ന്ന് തിരക്കഥ എഴുതിയിരിക്കുന്നു. എസ് എസ് രാജമൗലിയാണ് മലയാളമുള്‍പ്പടെയുള്ള തെന്നിന്ത്യൻ ഭാഷകളില്‍ 'ബ്രഹ്‍മാസ്‍ത്ര' അവതരിപ്പിക്കുക. നാഗാര്‍ജുനയും 'ബ്രഹ്‍മാസ്‍ത്ര'യില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. രണ്ട് ഭാഗങ്ങളായിട്ട് ഉള്ള ചിത്രം ആദ്യ ഭാഗം എത്തുന്നത് 'ബ്രഹ്‍മാസ്‍ത്ര പാര്‍ട് വണ്‍: ശിവ' എന്ന പേരിലാണ്. ഷാരൂഖ് ഖാൻ ചിത്രത്തില്‍ ഒരു അതിഥി വേഷത്തില്‍ എത്തുമെന്നും റിപ്പോര്‍ട്ടുണ്ട്.

നാഗാര്‍ജുന നായകനാകുന്ന പുതിയ ചിത്രം  'ദ ഗോസ്റ്റ്' ആണ്. പ്രവീണ്‍ സട്ടരു ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.  പ്രവീണ്‍ സട്ടരു തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്.  'ദ ഗോസ്റ്റ്' എന്ന ചിത്രത്തിന്റെ ദൃശ്യങ്ങള്‍  അടുത്തിടെ പുറത്തുവിട്ടിരുന്നു. ഒരു ആക്ഷൻ ത്രില്ലര്‍ ചിത്രമായിരിക്കും 'ദ ഗോസ്റ്റ്' എന്നാണ് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. അനിഖ സുരേന്ദ്രനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മുകേഷ് ജി ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. നാഗാര്‍ജുനയുടെ 'ദ ഗോസ്റ്റെ'ന്ന ചിത്രത്തിന്റെ ചിത്രസംയോജനം ധര്‍മേന്ദ്രയാണ് നിര്‍വഹിക്കുന്നത്. ചിത്രം ഓഗസ്റ്റ് അഞ്ചിനാണ് റിലീസ് . 'വിക്രം ഗാന്ധി'യെന്ന കഥാപാത്രമാണ് നാഗാര്‍ജുനയുടേത്. സോനാല്‍ ചൗഹാൻ, ഗുല്‍ പനാഗ്, മനീഷ് ചൗധരി, രവി വര്‍മ, ശ്രീകാന്ത് അയ്യങ്കാര്‍, വൈഷ്‍ണവി ഗനത്ര എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. നാഗാര്‍ജുന നായകനാകുന്ന നൂറാമത്തെ സിനിമയെ കുറിച്ചുള്ള വാര്‍ത്തകളും പുറത്തുവന്നിരുന്നു.  അടുത്തിടെ മോഹൻ രാജ നാഗാര്‍ജുനയുമായി കൂടിക്കാഴ്‍ച നടത്തുകയും കഥ കേള്‍പ്പിക്കുകയും ചെയ്‍തിരുന്നു കഥ ഇഷ്‍ടപ്പെട്ട നാഗാര്‍ജുന ചിത്രത്തിനായി സമ്മതം മൂളിയെന്നാണ് റിപ്പോര്‍ട്ട്. നാഗാര്‍ജുനയുടെ മകൻ അഖില്‍ അക്കിനേനിയും  ചിത്രത്തില്‍ ഉണ്ടാകും. അതിഥി വേഷത്തില്‍ ആയിരിക്കും ചിത്രത്തില്‍ അഖില്‍ അക്കിനേനിയുണ്ടാകുക എന്നുമാണ് ടോളിവുഡ് ഡോട് കോമിന്റെ റിപ്പോര്‍ട്ട്.

Read More : നോമിനേഷനില്‍ 'മിന്നല്‍ മുരളി' ഒന്നാമത്, 'കുറുപ്പ്' രണ്ടാമത്, സൈമ അവാര്‍ഡ്‍സ് ബെംഗളൂരുവിൽ

PREV
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു