
മുംബൈ: ബോളിവുഡ് താരം ആലിയ ഭട്ടിന്‍റെ മുത്തച്ഛൻ നരേന്ദ്ര നാഥ് റസ്ദാന്‍ അന്തരിച്ചു.അദ്ദേഹത്തിന് 94 വയസ്സായിരുന്നു. നടി ആലിയ ഭട്ട് തന്നെയാണ് മരണവാർത്ത ഇന്‍സ്റ്റഗ്രാമിലൂടെ പണ്ടുവച്ചത്. താന്‍റെ ഹൃദയം ദുഖത്താന്‍ നിറയുന്നുവെന്നാണ് ഈ വാര്‍ത്ത പങ്കുവച്ച് ആലിയ പോസ്റ്റ് ചെയ്തത്.
മുത്തച്ഛന്‍റെ 92-ാം ജന്മദിന ആഘോഷത്തിന്‍റെ വീഡിയോ പങ്കിട്ടുകൊണ്ട് ആലിയ ഹൃദയസ്പർശിയായ കുറിപ്പ് ഇന്‍സ്റ്റഗ്രാമില്‍ എഴുതിയത്. അദ്ദേഹം ഈ പ്രായത്തിലും സ്വന്തമായി ഒരുപാട് കാര്യങ്ങൾ ചെയ്യുമായിരുന്നു. എന്‍റെ മകൾ റാഹയ്‌ക്കൊപ്പം അദ്ദേഹം സമയം ചിലവഴിക്കുമായിരുന്നു എന്നും ആലിയ പരാമര്‍ശിക്കുന്നു.
“എന്റെ അപ്പൂപ്പൻ. എന്‍റെ ഹീറോയാണ്. 93 വരെ അദ്ദേഹം ഗോൾഫ് കളിച്ചു. 93 വരെ അദ്ദേഹം ജോലി ചെയ്തു. ഓംലെറ്റ് ഉണ്ടാക്കി. മികച്ച കഥകൾ പറഞ്ഞു. വയലിൻ വായിച്ചു. അദ്ദേഹം കൊച്ചുമകളോടൊപ്പം കളിച്ചു. അദ്ദേഹം ക്രിക്കറ്റിനെ ഇഷ്ടപ്പെട്ടു. അദ്ദേഹം സ്കെച്ചിംഗ് ഇഷ്ടപ്പെട്ടു.അവസാന നിമിഷം വരെ അദ്ദേഹത്തിന്‍റെ കുടുംബത്തെ സ്നേഹിച്ചു. അദ്ദേഹത്തിന്‍റെ ജീവിതത്തെ സ്നേഹിച്ചു.!
എന്റെ ഹൃദയം ദുഃഖത്താല്‍ നിറഞ്ഞിരിക്കുകയാണ്. എന്റെ അപ്പൂപ്പൻ ഞങ്ങൾക്ക് സന്തോഷം നൽകിയിട്ടുണ്ട് എന്നതിനാല്‍ സന്തോഷവും ഉണ്ട്. അതിനായി അദ്ദേഹം ഒരു പ്രകാശ ഗോപുരം പോലെ നില്‍ക്കുന്നു അതില്‍ നന്ദിയുണ്ട്. ഞങ്ങൾ വീണ്ടും കണ്ടുമുട്ടുന്നത് വരെ. വിട” ആലിയ വൈകാരികമായ കുറിപ്പില്‍ എഴുതി.
നേരത്തെ യുഎഇയില്‍ നടന്ന ഐഐഎഫ്എ അവാര്‍ഡ് ചടങ്ങില്‍ ആലിയ പങ്കെടുത്തിരുന്നില്ല. മികച്ച നടിക്കുള്ള പുരസ്കാരം ഏറ്റുവാങ്ങാനും ആലിയ എത്തിയില്ല. ഇതിന് കാരണം മുത്തച്ഛന്‍റെ കൂടെ നില്‍ക്കാനായിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി നരേന്ദ്ര നാഥ് റസ്ദാന്‍റെ ആരോഗ്യ നില മോശമായിരുന്നു.
ഷൂട്ടിംഗ് കാണാന്‍ പോയി വേഷം ഒപ്പിച്ച ഹരീഷ്: തന്‍റെ അഭിനയ ജീവിതത്തെക്കുറിച്ച് അന്ന് ഹരീഷ് പറഞ്ഞത്
'നിങ്ങളുടെ പ്രണയം തകരുന്നത് എന്തുകൊണ്ട്?', ചോദ്യത്തിന് തകര്‍പ്പൻ മറുപടിയുമായി സിദ്ധാര്‍ഥ്
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ