സിനിമയില്‍ പ്രണയ നായകനെങ്കിലും ജീവിതത്തില്‍ പരാജയപ്പെടുന്നത് എന്തുകൊണ്ട് എന്നായിരുന്നു സിദ്ധാര്‍ഥിനോട് ഒരു മാധ്യമപ്രവര്‍ത്തകൻ ചോദിച്ചത്.

സിദ്ധാര്‍ഥ് നായകനായി വേഷമിടുന്ന പുതിയ ചിത്രം 'ടക്കര്‍' ആണ്. കാര്‍ത്തിക് ജി കൃഷാണ് സംവിധാനം. കാര്‍ത്തിക് ജി കൃഷിന്റേതാണ് തിരക്കഥയും. 'ടക്കര്‍' എന്ന ചിത്രത്തിന്റെ പ്രമോഷത്തിനിടെ താരം പറഞ്ഞ ഒരു മറുപടിയാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

സിനിമയില്‍ സാധാരണയായി നിങ്ങളുടെ പ്രണയം എപ്പോഴും വിജയിക്കാറുണ്ട്. എന്നാല്‍ യഥാര്‍ഥ ജീവിതത്തില്‍ അങ്ങനെയല്ല, ഇതിനെ കുറിച്ച് എപ്പോഴെങ്കിലും ആത്മപരിശോധന നടത്തിയിട്ടുണ്ടോ എന്നായിരുന്നു സിദ്ധാര്‍ഥിനോടുള്ള മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം. ഞാൻ ഒരിക്കല്‍ പോലും ഇതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല, സ്വപ്‍നത്തില്‍ പോലും. എന്റെ മുഖം കണ്ണാടിയില്‍ കാണുമ്പോഴും താൻ അതിനെ കുറിച്ച് ആലോചിച്ചിട്ടില്ല. പക്ഷേ നിങ്ങള്‍ക്ക് തന്റെ പ്രണയത്തില്‍ ആശങ്കയുള്ളതിനാല്‍ അത് നമുക്ക് വ്യക്തിപരമായി സംസാരിക്കാം. മറ്റുള്ളവര്‍ക്ക് അതിലൊരു കാര്യവും ഇല്ല. 'ടക്കര്‍' എന്ന സിനിമയുമായി യാതൊരു ബന്ധവും ഇല്ല എന്നുമായിരുന്നു സിദ്ധാര്‍ഥിന്റെ മറുപടി. സിദ്ധാര്‍ഥിന്റെ മറുപടി ഉചിതമെന്ന നിലപാടിലാണ് താരത്തിന്റെ ആരാധകരും.

സുധൻ സുന്ദരവും ജി ജയറാമുമാണ് ചിത്രം നിര്‍മിക്കുന്നത്. പബ്ലിസിറ്റി ഡിസൈൻസ് 24എഎം ആണ്. ദിവ്യൻഷാ, അഭിമന്യു സിംഗ് തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു. ജൂണ്‍ ഒമ്പതിനാണ് ചിത്രത്തിന്റെ റിലീസ്.

സിദ്ധാര്‍ഥ് പ്രധാന കഥാപാത്രമായായ ചിത്രമായി ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് 'മഹാ സമുദ്രം' ആണ്. ശര്‍വാനന്ദും നായകനായിരുന്നു. അജയ് ഭൂപതിയായിരുന്നു ചിത്രത്തിന്റെ സംവിധാനം. അദിതി റാവു ഹൈദരി, അു ഇമ്മാനുവേല്‍, ജഗപതി ബാബു, റാവു രമേഷ്, രാമചന്ദ്രൻ രാജു, ശരണ്യ പൊൻവന്നൻ ഹര്‍ഷ ചെമുഡു, പ്രഭു തുടങ്ങിയവരും ചിത്രത്തില്‍ വേഷമിട്ടു. ചിത്രത്തിന് മികച്ച പ്രതികരണം നേടനായിരുന്നില്ല. രാജ് തോട്ടയായിരുന്നു ചിത്രത്തിന്റെ ഛായാഗ്രാഹണം. ചേയ്‍തൻ ഭരദ്വാജായിരുന്നു സംഗീത സംവിധാനം.

ഇത് പൊടിപാറും, മഹേഷ് ബാബു ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു

മിഥുന് ഇഷ്‍ടമായിരുന്നുവെന്ന് പുറത്തെത്തിയപ്പോഴാണ് കൂടുതല്‍ മനസിലായത്: ശ്രുതി ലക്ഷ്‍മി

YouTube video player