'കൊടുംചതിയൻ, എല്ലാ വിധത്തിലും ചൂഷണം ചെയ്ത് ഉപേക്ഷിച്ചു..'; ആര്യയുടെ മുൻ കാമുകനെ കുറിച്ച് ആലപ്പി അഷ്റഫ്

Published : Mar 09, 2026, 02:56 PM IST
Arya Badai

Synopsis

സംവിധായകൻ ആലപ്പി അഷ്റഫ് ആര്യയുടെ മുൻ പ്രണയത്തെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. സിനിമയിലെ വില്ലൻമാരെ പോലും കവച്ചുവെച്ച അഭിനയം കാഴ്ച വെച്ചയാളായിരുന്നു അയാളെന്ന് അഷ്റഫ് പറയുന്നു.

മലയാളികൾക്ക് പ്രിയങ്കരിയായ നടിയും അവതാരകയുമാണ് ആര്യ ബഡായ് എന്ന ആര്യ ബാബു. ബഡായി ബംഗ്ലാവ് എന്ന ഷോയിലൂടെയാണ് ആര്യ ജനശ്രദ്ധ നേടുന്നത്. പിന്നാലെ സിനിമകളിലും അവതാരക എന്ന നിലയിലും തന്റേതായ ഇടം കണ്ടെത്തി. ബിഗ് ബോസിലൂടെയും താരം ശ്രദ്ധിക്കപ്പെട്ടു. ഇപ്പോഴിതാ സംവിധായകൻ ആലപ്പി അഷ്റഫ് ആര്യയുടെ മുൻ പ്രണയത്തെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. സിനിമയിലെ വില്ലൻമാരെ പോലും കവച്ചുവെച്ച അഭിനയം കാഴ്ച വെച്ചയാളായിരുന്നു അയാളെന്ന് അഷ്റഫ് പറയുന്നു.

"ആര്യയുടെ നിഷ്കളങ്കമായ സ്നേഹത്തെ കാമുകനായ വില്ലൻ ചൂഷണം ചെയ്യുകയാണെന്ന് ആ പാവം അറിഞ്ഞില്ല. സിനിമയിലെ വില്ലൻമാരെ പോലും കവച്ചുവെച്ച അഭിനയം കാഴ്ച വെച്ചയാളായിരുന്നു. രണ്ട് പ്രാവശ്യം വിവാഹമോചനം കഴിഞ്ഞയാളാണ് ഇയാൾ. മൂന്ന് വർഷം പ്രണയവും ലിവിംഗ് ടുഗെഗറുമായി ആര്യയെ എല്ലാ വിധത്തിലും ചൂഷണം ചെയ്ത ശേഷം നിഷ്കരുണം ഉപേക്ഷിച്ചു. ബിഗ് ബോസിലെ 75 ദിവസത്തെ സംഘർഷഭരിതമായ ജീവിതത്തിന് ശേഷം പുറത്തിറങ്ങിയ ആര്യ ആദ്യം വിളിച്ചത് തന്റെ മകളെയോ വീട്ടുകാരെയോ ആയിരുന്നില്ല. ആ കൊടും ചതിയനെയാണ്.

പിന്നീ‌ടാണ് തന്നെ ഞെട്ടിച്ച, മനസിനെ അപ്പാടെ തകർത്ത് കളഞ്ഞ ആ സത്യം ആര്യ അറിയുന്നത്. അയാൾ താൻ പരിചയപ്പെടുത്തിയ തന്റെ പ്രിയ കൂട്ടുകാരിയുമായി ജീവിതം തുടങ്ങിക്കഴിഞ്ഞു. തന്നെ ചതിച്ച കാമുകനെ പറ്റി പറയുമ്പോൾ ആര്യ ഇന്നും വിങ്ങിപ്പൊട്ടാറുണ്ട്. ദുർബലയായ പെൺകുട്ടിയായിരുന്നെങ്കിൽ അതിന്റെ പര്യവസാനം വലിയ ദുരന്തമായേനെ. ഇവിടെയാണ് ആര്യ എന്ന പെൺകരുത്തിനെ നാം കാണേണ്ടത്.

തന്റെ മുൻപ്രണയത്തെക്കുറിച്ച് ആര്യയും പല അഭിമുഖങ്ങളിലും തുറന്നു സംസാരിച്ചിട്ടുണ്ട്. ''ബിഗ് ബോസിലേക്ക് കയറുന്നതിന് മുൻപ് വിളിച്ചപ്പോൾ അത്രയും ദിവസങ്ങൾ എന്നെ കാണാൻ പറ്റാത്തതിൽ അയാൾ കരയുകയായിരുന്നു. ആ 75 ദിവസത്തിനുള്ളിൽ എന്താണ് മാറിയതെന്ന് എനിക്കറിയില്ല. എന്താണ് പ്രശ്നമെന്ന് പിന്നീട് ഞാൻ കണ്ടുപിടിച്ചു. അയാളും എന്റെ സുഹൃത്തും തമ്മിൽ ബന്ധമായി. അത് അറിഞ്ഞപ്പോൾ വെടി അവരെ രണ്ടുപേരെയും വെടിവെച്ചു കൊല്ലാൻ തോന്നിയിട്ടുണ്ട്'', എന്നാണ് ആര്യ പറ‍ഞ്ഞത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

കാമിയോ റോളിൽ ആ സൂപ്പർതാരവും?; കരിയറിലെ ഏറ്റവും കൂടുതൽ ഫൈറ്റ് രംഗങ്ങളുള്ള സിനിമ..; ടിക്കി ടാക്കയെ കുറിച്ച് ആസിഫ് അലി
ലൈംഗികാതിക്രമ കേസ്; 'മഞ്ഞുമ്മല്‍ ബോയ്‍സ്' സംവിധായകന്‍ ചിദംബരത്തിന് മുന്‍കൂര്‍ ജാമ്യം