മനുഷ്യസ്‍നേഹത്തിന്റെ ഉത്തമ ഉദാഹരണമാണ് മമ്മൂട്ടിയെന്ന് ആലപ്പി അഷറഫ്

Web Desk   | Asianet News
Published : Apr 20, 2020, 03:41 PM ISTUpdated : Apr 20, 2020, 03:51 PM IST
മനുഷ്യസ്‍നേഹത്തിന്റെ ഉത്തമ ഉദാഹരണമാണ് മമ്മൂട്ടിയെന്ന് ആലപ്പി അഷറഫ്

Synopsis

എത്ര വല്യ കലാകാരനായാലും ഔന്നിത്യവും മനുഷ്യ സ്‍നേഹവും ഇല്ലങ്കിൽ അയാൾ ഒരു തികഞ്ഞ പരാജയമായിരിക്കുമെന്നും സംവിധായകൻ ആലപ്പി അഷറഫ്.

കൊവിഡ് കാലമാണ്. പലരും പല സ്ഥലങ്ങളില്‍. പ്രതിസന്ധികളുമുണ്ട്. ലോക്ക് ഡൗണ്‍ കാലത്ത്പരസ്‍പരം വിശേഷങ്ങള്‍ ഫോണിലൂടെ അന്വേഷിക്കുന്നതും ഓരോരുത്തര്‍ക്കും കരുതലാകും. വിശേഷങ്ങള്‍ അന്വേഷിക്കാൻ മമ്മൂട്ടി വിളിച്ചതിന്റെ സന്തോഷം പങ്കുവയ്‍ക്കുകയാണ് സംവിധായകൻ ആലപ്പി അഷറഫ്.

ആലപ്പി അഷറഫിന്റെ ഫേസ്‍ബുക്ക് പോസ്റ്റ്

സ്‍നേഹത്തിന്റെ മഞ്ഞുതുള്ളി

 കോവിഡ് കാലത്ത് മനസാകെ കലുഷിതമായിരിക്കുമ്പോൾ ഇന്നലെ വൈകിട്ട് മനസിലൊരു മഞ്ഞുതുള്ളി പതിഞ്ഞു , പഴയ സൗഹൃദത്തിന്റെ കുളിർമയിൽ നിന്നും അവിചാരിതമായി ഒരു മിസ്കാൾ ശ്രദ്ധയിൽപ്പെട്ടു. മമ്മൂട്ടിയുടെതാ..
By mistake പറ്റിയതായിരിക്കും എന്നു വിചാരിച്ചപ്പോൾ അതാ വീണ്ടും എത്തി വിളി , സാക്ഷാൽ മമ്മൂട്ടി ,
അതെ.. എന്റെ സുരക്ഷയെ കുറിച്ച് അന്വേഷിക്കാൻ. സേഫാണോ, ഈ പ്രതിസന്ധിയെ എങ്ങിനെ അഭിമുഖികരിക്കുന്നു, ക്ഷേമാന്വേഷണം, കുടുബവിശേഷം, എന്തെങ്കിലും സഹായം ആവശ്യമുണ്ടോ..?. എല്ലാത്തിനും നന്ദി പറഞ്ഞപ്പോൾ ..
പിന്നെ അദ്ദേഹത്തിന്റെ ഒത്തിരി വിശേഷങ്ങളെല്ലാം ഇങ്ങോട്ടും പറഞ്ഞു .

ഇത് എന്റെ പ്രിയപ്പെട്ട FB സുഹൃത്ത് ക്കളോട് പങ്കുവെക്കാൻ കാരണം..

എത്ര വല്യ കലാകാരനായാലും ഔന്നിത്യവും മനുഷ്യ സ്‍നേഹവും ഇല്ലങ്കിൽ അയാൾ ഒരു തികഞ്ഞ പരാജയമായിരിക്കും.

ഒരു മികച്ച കലാകാരൻ എന്നും മികച്ച മനുഷ്യസ്‍നേഹിയായിരിക്കും.
അതിന്റെ ഉത്തമ ഉദഹാരണമാണ് നമ്മുടെ മമ്മൂട്ടി. Big Salut.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ദിലീപ്-മോഹൻലാൽ കോമ്പോ, 'ഭ.ഭ.ബ' എങ്ങനെയുണ്ട് ? പ്രേക്ഷകർ പറയുന്നു
'ഹ്വൊറോസ്റ്റോവ്സ്കി സിനിമകൾ പേഴ്സണൽ ഫേവറേറ്റ്'| Mini IG| IFFK 2025