അല്ലു അർജുന്റെ വീടിന് നേരേ ആക്രമണം, രേവതിക്ക് നീതി ആവശ്യപ്പെട്ട് കല്ലേറ്, സുരക്ഷാ ജീവനക്കാരെ കയ്യേറ്റം ചെയ്തു

Published : Dec 22, 2024, 05:56 PM ISTUpdated : Dec 22, 2024, 06:15 PM IST
അല്ലു അർജുന്റെ വീടിന് നേരേ ആക്രമണം, രേവതിക്ക് നീതി ആവശ്യപ്പെട്ട് കല്ലേറ്, സുരക്ഷാ ജീവനക്കാരെ കയ്യേറ്റം ചെയ്തു

Synopsis

പുഷ്പ 2 റിലീസിംഗ് ദിനത്തിൽ തിരക്കിൽപ്പെട്ട് മരിച്ച രേവതിക്ക് നീതി വേണമെന്ന് ആവശ്യപ്പെട്ടാണ് കല്ലേറ്.

ഹൈദരാബാദ് : തെലുങ്ക് സൂപ്പർ താരം അല്ലു അർജുന്റെ വീടിന് നേരേ ആക്രമണം. പുഷ്പ 2 റിലീസിംഗ് ദിനത്തിൽ തിരക്കിൽപ്പെട്ട് മരിച്ച രേവതിക്ക് നീതി ആവശ്യപ്പെട്ടെത്തിയ സംഘം വീട് ആക്രമിച്ചു. ഗേറ്റ്‌ ചാടിക്കടന്നെത്തിയ സംഘം വീടിന് നേരെ കല്ലും തക്കാളികളും എറിഞ്ഞു. ചെടിച്ചട്ടികൾ തല്ലിപ്പൊളിച്ചു. സുരക്ഷാ ജീവനക്കാരെയും കയ്യേറ്റം ചെയ്തു. പത്തോളം പേരാണ് വീട അതിക്രമിച്ചു കയറിയത്. മുദ്രാവാക്യം വിളികളുമായാണ് സംഘമെത്തിയത്. പൊലീസ് സംഘം സ്ഥലത്തെത്തി അക്രമികളെ കീഴടക്കി. ഉസ്മാനിയ സർവകലാശാലയിലെ സമര സമിതിയാണ് പ്രതിഷേധത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്. പുഷ്പ 2 റിലീസിങ് ദിനത്തിലെ തിക്കിലും തിരക്കിലും പെട്ട് മരിച്ച രേവതിക്ക് നീതി ഉറപ്പാക്കണമെന്ന മുദ്രാവാക്യം ഉയർത്തിയാണ് സംഘം പ്രതിഷേധിച്ചത്.

പുഷ്പ 2-വിന്‍റെ പ്രീമിയർ ഷോയ്ക്കിടെ ഉന്തിലും തള്ളിലും പെട്ടാണ് ഒരു സ്ത്രീ മരിച്ചത്. സംഭവത്തിൽ അല്ലു അർജുനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.നരഹത്യക്കേസിലെ നടപടിയിൽ മണിക്കൂറുകൾക്കകം ജാമ്യം കിട്ടിയിട്ടും ഒരു രാത്രി അല്ലു അർജുന് ജയിലിൽ കിടക്കേണ്ടി വന്നു. തിക്കിലും തിരക്കിലും പെട്ട് ഗുരുതരമായി പരിക്കേറ്റ രേവതിയുടെ മകൻ തേജ് ഇപ്പോഴും ഹൈദരാബാദ് കിംസ് ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിലാണ്. 

അല്ലു അര്‍ജുന് കുരുക്ക് മുറുക്കി തെലങ്കാന പൊലീസ്; മറ്റൊരു സുപ്രധാന നീക്കം നടത്തി അല്ലുവിന്‍റെ പിതാവ് !

PREV
Read more Articles on
click me!

Recommended Stories

'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ
'എക്കോ'യ്ക്ക് ശേഷം നായകനായി സന്ദീപ് പ്രദീപ്; വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ചിത്രം 'കോസ്മിക് സാംസൺ' ടൈറ്റിൽ പോസ്റ്റർ