Dhyan Sreenivasan : ധ്യാൻ ശ്രീനിവാസൻ ചിത്രത്തില്‍ ഇന്ദ്രൻസും, അനൗൺസ്‍മെന്റ് പോസ്റ്റർ പുറത്തുവിട്ടു

Web Desk   | Asianet News
Published : Jan 26, 2022, 04:56 PM IST
Dhyan Sreenivasan : ധ്യാൻ ശ്രീനിവാസൻ ചിത്രത്തില്‍ ഇന്ദ്രൻസും, അനൗൺസ്‍മെന്റ് പോസ്റ്റർ പുറത്തുവിട്ടു

Synopsis

ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ചിത്രത്തിന്റെ അനൗൺസ്‍മെന്റ് പോസ്റ്റർ പുറത്തുവിട്ടു.


ധ്യാൻ ശ്രീനിവാസൻ (Dhyan Sreenivasan) നായകനാകുന്ന ചിത്രം പ്രഖ്യാപിച്ചു. അരുൺ ശിവവിലാസമാണ് ചിത്രം സംവിധാനം ചെയ്യുന്നത്.  അരുണ്‍ ശിവവിലാസത്തിന്റേതു തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും. ധ്യാൻ ശ്രീനിവാസൻ ചിത്രത്തിന് 'പ്രൊഡക്ഷൻ നമ്പർ വൺ' എന്ന് താൽക്കാലിക പേരിട്ട് പോസ്റ്റര്‍ പുറത്തുവിട്ടിട്ടുണ്ട്.

നടൻ ഇന്ദ്രൻസും ചിത്രത്തില്‍ പ്രധാന കഥാപാത്രമായുണ്ട്. നിഹാൽ സാദിഖാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. നിഹാൽ സാദിഖ്. ധ്യാൻ ശ്രീനിവാസൻ ചിത്രത്തിന്റെ പ്രൊജക്റ്റ്‌ ഡിസൈനർ നിധിൻ പ്രേമനാണ്.  റിയാസ് കെ ബദറാണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്. 

മുഹമ്മദ്‌ കുട്ടിയാണ് ചിത്രം നിര്‍മിക്കുന്നത്.  എസ്സാ എന്റർടൈൻമെന്റ്‍സിന്റെ ബാനറിലാണ് നിര്‍മാണം. സുരേഷ് മിത്രക്കരിയാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ. ഫായിസ് യൂസഫ് ചിത്രത്തിന്റെ ലൈൻ പ്രൊഡ്യൂസർ.

ധ്യാൻ ശ്രീനിവാസൻ ചിത്രത്തിന്റെ ആർട്ട്‌ നിമേഷ് എം തണ്ടൂർ.  ഫിനാൻസ് കൺട്രോളർ മുഹമ്മദ്‌ സുഹൈൽ പി പി.   മാമാങ്കം പോലെയുള്ള ചിത്രങ്ങളിൽ സഹസംവിധായകനായ കെ.ജെ വിനയനാണ് ചീഫ് അസോസിയേറ്റ് ഡയറക്ടർ.  പി ശിവപ്രസാദാണ് ചിത്രത്തിന്റെ പിആര്‍ഒ.

PREV
Read more Articles on
click me!

Recommended Stories

'എ പ്രഗ്നന്‍റ് വിഡോ' വിന്ധ്യ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിൽ
'ചെങ്കോല്‍ എന്ന സിനിമ അപ്രസക്തം, എന്റെ അച്ഛന്‍ ചെയ്ത കഥാപാത്രത്തിന്റെ പതനമാണ് അതില്‍ കാണിക്കുന്നത്'; തുറന്നുപറഞ്ഞ് ഷമ്മി തിലകൻ