
മുംബൈ: പഠാന്റെ ഗംഭീര വിജയത്തിന് ശേഷം ഷാരൂഖ് ഖാന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രമാണ് ജവാൻ. ആറ്റ്ലിയുടെ സംവിധാനത്തിൽ നയൻതാര നായികയായി എത്തുന്ന ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾക്ക് പ്രേക്ഷകരും ഏറെയാണ്. ഇപ്പോള്‍ ഇതാ അല്ലു അര്‍ജുന്‍ ചിത്രത്തിന്‍റെ ഭാഗമാകും എന്നാണ് പുതിയ വിവരം. മാസങ്ങള്‍ക്ക് മുന്‍പ് നിരസിച്ച ഓഫറാണ് അല്ലു വീണ്ടും സ്വീകരിച്ചത് എന്നാണ് റിപ്പോര്‍ട്ട്.
ഏകദേശം ഒരു മാസം അല്ലുവിന്‍റെ ജവാനിലെ ഭാഗം മുംബൈയിൽ ചിത്രീകരിച്ചുവെന്നാണ് ചില ബോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അര ദിവസത്തെ ജോലി മാത്രം ആവശ്യമുള്ള ഒരു ചെറിയ അതിഥി വേഷം ആയിരുന്നു അല്ലുവിന്‍റെ എന്നാണ് റിപ്പോര്‍ട്ട്. അത് അല്ലു പൂര്‍ത്തിയാക്കിയെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. നേരത്തെ പുഷ്പ 2വില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍ ജവാനിലെ അതിഥി വേഷം അല്ലു സ്വീകരിച്ചില്ല എന്നാണ് വിവരങ്ങള്‍ വന്നത്.
ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസ് ആയാണ് ജവാൻ തിയറ്ററിൽ എത്തുക. നയൻതാര അന്വേഷണ ഉദ്യോഗസ്ഥയായും ഷാരൂഖ് ഖാൻ ഇരട്ടവേഷത്തിലുമാണ് എത്തുന്നതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. വിജയ് സേതുപതിയും ചിത്രത്തിലുണ്ട്. 'ജവാന്റെ' ഒടിടി റൈറ്റ്‍സ് നെറ്റ്‍ഫ്ലിക്സ് 120 കോടി രൂപയ്‍ക്ക് സ്വന്തമാക്കിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ചിത്രത്തിന്‍റെ ഓള്‍ ഇന്ത്യ സാറ്റലൈറ്റ് റൈറ്റ്സ് സീ ടിവിയാണ് സ്വന്തമാക്കിയിരിക്കുന്നത്.
ചിത്രത്തിൽ സഞ്ജയ് ദത്തും പ്രധാന വേഷത്തിൽ എത്തുന്നുവെന്നാണ് വിവരം. ജവാന്റെ വളരെ പ്രധാനപ്പെട്ട ആക്ഷൻ രംഗത്താണ് സഞ്ജയ് ദത്ത് എത്തുക. മുംബൈയിലെ ഒരു സ്റ്റുഡിയോയിലാണ് ചിത്രീകരണം നടക്കുന്നത് എന്ന് സിനിമയുടെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നു. സിനിമയിലെ സുപ്രധാന ഭാഗമാണ് ഇതെന്നും റിപ്പോർട്ടുകൾ ഉണ്ട്. ലോകേഷ് കനകരാജ് - വിജയ് ചിത്രം 'ലിയോ' കാശ്മീർ ഷെഡ്യൂൾ പൂർത്തിയാക്കിയാണ് സഞ്ജയ് ദത്ത് ജവാനിൽ ജോയിൻ ചെയ്തത്. അതേസമയം, ദീപിക പദുക്കോണും ചിത്രത്തിൽ ഭാഗമാകുന്നു എന്ന വിവരവും പുറത്തുവരുന്നുണ്ട്.
അടുത്തിടെ ജവാനിലെ ഒരു രംഗം ഓണ്‍ലൈനില്‍ ചോര്‍ന്നിരിക്കുകയാണ്. ചിത്രത്തിലെ ചോര്‍ന്ന രംഗം ആരാധകരെ കോരിത്തരിപ്പിക്കുന്ന രീതിയിലാണ് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നിലവിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ ജവാന്‍റെ നിര്‍മ്മാതാക്കളായ റെഡ് ചില്ലീസ് നീക്കം ചെയ്യുകയാണ് പകർപ്പവകാശം ലംഘിച്ചതിനാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ നിന്നും ഇത് നീക്കം ചെയ്യിപ്പിച്ചിരുന്നു. ആക്ഷൻ ഹീറോ റോളില്‍ എത്തുന്ന ഷാരൂഖ് ഖാന്‍ വില്ലന്മാരെ അടിക്കുന്നതാണ് ഈ വീഡിയോയില്‍ കാണിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.
ശിവകാര്‍ത്തികേയനും അനിരുദ്ധും തെറ്റിയോ ? ; പുതിയ ചിത്രത്തിന് സംഗീതം നല്‍കാന്‍ വിസമ്മതിച്ചു; കാരണം.!
മെസിയെ പിന്തള്ളിയത് അഞ്ചാം സ്ഥാനത്തേക്ക്; ടൈം100 റീഡർ പോൾ പട്ടികയിൽ ഷാരൂഖ് ഖാൻ ഒന്നാം സ്ഥാനത്ത്
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ