
അന്യഭാഷാ നടൻമാരിൽ കേരളത്തിൽ ഒരു വലിയ ആരാധകവൃന്ദം തന്നെയുള്ള നടനാണ് മലയാളികളുടെ സ്വന്തം മല്ലു അര്‍ജുൻ എന്ന അല്ലു അർജ്ജുൻ. താരത്തിൻ്റെ ആദ്യകാല വിജയങ്ങളിൽ പ്രധാനപ്പെട്ട സിനിമയാണ് "ഹാപ്പി". എ.കരുണാകരൻ ഒരുക്കിയ സിനിമ കേരളത്തിൽ അന്ന് 150 ദിവസത്തിന് മേൽ പ്രദർശിപ്പിച്ചിരുന്നു. ഇപ്പോഴിതാ 20 വർഷത്തിന് ശേഷം ജൂൺ 12ന് ചിത്രം വീണ്ടും ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തുകയാണ്.
ചിത്രം വീണ്ടും റീ റിലീസിന് എത്തിക്കുന്നത് രഥക് ആർട്‌സിന്റെ ബാനറിൽ ഖാദർ ഹസൻ ആണ്. ചിത്രത്തിൻ്റെ മലയാളം പതിപ്പാണ് റീ റിലീസിന് ഒരുങ്ങുന്നത്. 4K അൾട്ര ഇംപാക്റ്റ് ആണ് ചിത്രം റീ റിലീസിന് ഒരുങ്ങുന്നത്. ചിത്രത്തിലെ യുവാൻ ശങ്കർ രാജയുടെ പാട്ടുകൾ എല്ലാം സൂപ്പർ ഹിറ്റുകളായിരുന്നു. വാർത്തപ്രചരണം: പി. ശിവപ്രസാദ്
ചിത്രത്തിൽ അല്ലുവിനൊപ്പം ജെനീലിയ ഡിസൂസ, മനോജ് ബാജ്പേയി, കിഷോര്‍, ദീപക് ഷിര്‍കെ, ബ്രഹ്‍മാനന്ദം, രമ പ്രഭ, സുമൻ ഷെട്ടി, എം എസ് നാരായണ, ജി വി സുധാകര്‍ നായ്‍ഡു, മാസ്റ്റര്‍ ഭരത്, വേണു മാധവ് എന്നിവരും പ്രധാന വേഷത്തിലെത്തിയിരുന്നു. ആര്‍ഡി രാജശേഖര്‍ ആണ് ഛായാഗ്രാഹണം. എഡിറ്റിംഗ് നിര്‍വഹിച്ചത് അന്തോണി ആണ്. 2006ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് ഹാപ്പി,, വാർത്തപ്രചരണം: പി. ശിവപ്രസാദ്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ