Latest Videos

അല്ലുവിന് എന്തുപറ്റി? 'പുഷ്‍പ 2' വൈകുമോ ഇക്കാരണത്താല്‍?

By Web TeamFirst Published Dec 2, 2023, 2:41 PM IST
Highlights

ആദ്യഭാഗത്തിലേതുപോലെ ഫഹദ് തന്നെയാണ് ചിത്രത്തിലെ പ്രതിനായകന്‍

പ്രഭാസിന് ബാഹുബലി പോലെയാണ് അല്ലു അര്‍ജുന് പുഷ്പ. ബാഹുബലിയുമായി താരതമ്യം ചെയ്യാന്‍ പറ്റുന്ന വിജയം ആയിരുന്നില്ലെങ്കിലും അല്ലുവിന് പാന്‍ ഇന്ത്യന്‍ റീച്ച് ആണ് പുഷ്പ നേടിക്കൊടുത്തത്. ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് മാത്രം 200 കോടി ക്ലബ്ബില്‍ കയറിയിരുന്നു. ഇത്ര വലിയ ട്രെന്‍ഡ് ആയിരുന്നതിനാല്‍ത്തന്നെ ചിത്രത്തിന്‍റെ രണ്ടാംഭാഗത്തിന് ലഭിക്കുന്ന പ്രീ റിലീസ് ഹൈപ്പ് വലുതാണ്. ചിത്രീകരണം ആരംഭിച്ചിട്ട് ഏറെനാളായ ചിത്രത്തിന്‍റെ റിലീസ് തീയതി സെപ്റ്റംബറിലാണ് നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചത്. 2024 ഓഗസ്റ്റ് 15 നാണ് ചിത്രം തിയറ്ററുകളിലെത്തുക.

എന്നാല്‍ സിനിമയുടെ ചിത്രീകരണത്തില്‍ നിന്നും നിലയില്‍ ഒരു ഇടവേള എടുത്തിരിക്കുകയാണ് അല്ലു അര്‍ജുന്‍. ആഗോര്യപരമായ കാരണങ്ങളാലാണ് ഇത്. അല്ലു സ്ത്രീവേഷത്തില്‍ പ്രത്യക്ഷപ്പെട്ട ഫസ്റ്റ് ലുക്ക് നേരത്തെ പ്രേക്ഷകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരുന്നു. ഇതേ വേഷത്തില്‍ എത്തുന്ന ഒരു ഗാനത്തിന്‍റെ ചിത്രീകരണത്തിലാണ് അല്ലു ഒടുവില്‍ പങ്കെടുത്തത്. ചടുലവും സങ്കീര്‍ണ്ണവുമായ സ്റ്റെപ്പുകളുള്ള നൃത്തവും ആക്ഷന്‍ സീക്വന്‍സുകളുമൊക്കെ ഈ ഗാനരംഗത്തില്‍ കടന്നുവരുന്നുണ്ട്. ഇതിനുവേണ്ടിയുള്ള നീണ്ട റിഹേഴ്സലുകളില്‍ അല്ലു അര്‍ജുന്‍ പങ്കെടുത്തിരുന്നു. ഉയര്‍ന്ന ശാരീരികക്ഷമത ആവശ്യപ്പെടുന്ന റിഹേഴ്സലുകളില്‍ തുടര്‍ച്ചയായി പങ്കെടുത്തതിന്‍റെ ക്ഷീണം കൊണ്ട് അദ്ദേഹം ഇടവേള എടുത്തിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗാനരംഗത്തിന്‍റെ ചിത്രീകരണം ഡിസംബര്‍ രണ്ടാംവാരം പുനരാരംഭിക്കും.

ആദ്യഭാഗത്തിലേതുപോലെ ഫഹദ് തന്നെയാണ് ചിത്രത്തിലെ പ്രതിനായകന്‍. ഫഹദ് അവതരിപ്പിക്കുന്ന ഭന്‍വര്‍ സിംഗ് ഷെഖാവതിന് ആദ്യഭാഗത്തേക്കാള്‍ സ്ക്രീന്‍ ടൈം ഉണ്ടാവുമെന്നാണ് കരുതപ്പെടുന്നത്. ഇത്തവണത്തെ ദേശീയ പുരസ്കാരങ്ങളില്‍ രണ്ട് അവാര്‍ഡുകള്‍ നേടിയിരുന്നു പുഷ്പ. മികച്ച നടനുള്ള പുരസ്കാരം അല്ലു അര്‍ജുനും മികച്ച സംഗീത സംവിധായകനുള്ള പുരസ്കാരം ദേവി ശ്രീ പ്രസാദും നേടി. ചിത്രം സംവിധാനം ചെയ്യുന്നത് സുകുമാര്‍‌ ആണ്. രശ്മിക മന്ദാന നായികയാവുന്ന ചിത്രം മൈത്രി മൂവി മേക്കേഴ്‌സിന്‍റെ ബാനറില്‍ നവീൻ യേർനേനിയും വൈ രവിശങ്കറും ചേർന്നാണ് നിര്‍മ്മിക്കുന്നത്.

ALSO READ : രണ്‍ബീര്‍ ഹീറോ ആടാ ഹീറോ! കിം​ഗ് ഖാന് 13 കോടിയുടെ മാര്‍ജിന്‍ മാത്രം; 'അനിമല്‍' ആദ്യദിന ഒഫിഷ്യല്‍ കളക്ഷന്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

click me!