മുന്‍ ഭാര്യ മലൈക്ക കാരണം കാമുകിയെ നഷ്ടമായോ സല്‍മാന്‍റെ സഹോദരന്‍ അർബാസിന്; സത്യം ഇതാണ്.!

Published : Dec 02, 2023, 12:21 PM IST
മുന്‍ ഭാര്യ മലൈക്ക കാരണം കാമുകിയെ നഷ്ടമായോ സല്‍മാന്‍റെ സഹോദരന്‍ അർബാസിന്; സത്യം ഇതാണ്.!

Synopsis

അടുത്തിടെ പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിൽ ജോർജിയ അർബാസിൽ നിന്ന് വേർപിരിഞ്ഞത് സ്ഥിരീകരിച്ചു.  

മുംബൈ: 2017-ൽ മലൈക അറോറയുമായുള്ള വിവാഹമോചനത്തെത്തുടർന്ന് ബോളിവുഡ് നടൻ അർബാസ് ഖാനുമായി കുറച്ച് വർഷങ്ങളായി പ്രണയത്തിലായിരുന്നു നടി  ജോർജിയ ആൻഡ്രിയാനി. ഇപ്പോള്‍ ഇവര്‍ അർബാസ് ഖാനുമായി  വേര്‍പിരിഞ്ഞിരിക്കുകയാണ് . 

വിവാഹ മോചനത്തിന് ശേഷവും മലൈകയും അർബാസും തങ്ങളുടെ മകൻ അർഹാനുമായി ബന്ധം പുലർത്തുന്നതാണ്  ജോർജിയ ആൻഡ്രിയാനിയിലെ ചൊടിപ്പിച്ചതും ബന്ധം വിടാന്‍ നിര്‍ബന്ധിതയാക്കിയത് എന്നുമാണ് റിപ്പോര്‍ട്ടുകള്‍ വന്നത്.

അടുത്തിടെ പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിൽ ജോർജിയ അർബാസിൽ നിന്ന് വേർപിരിഞ്ഞത് സ്ഥിരീകരിച്ചു.  “ഞങ്ങൾ സുഹൃത്തുക്കളായിരുന്നു. അര്‍ബസിനോട് ഇപ്പോഴും എനിക്ക് ദയ തോന്നാറുണ്ട്. 
അദ്ദേഹത്തിന് മലൈകയുമായി ഉണ്ടായിരുന്ന ബന്ധം ശരിക്കും അദ്ദേഹവുമായുള്ള എന്റെ ബന്ധത്തിന് ഒരു തടസം ആയിരുന്നില്ല" ഇതോടെ നേരത്തെ ഇരുവരും പിരിയാന്‍ കാരണമായി റിപ്പോര്‍ട്ട് ചെയ്ത കാര്യങ്ങളെ തള്ളുകയാണ്.

"ഞാൻ ഇപ്പോൾ ആരുടെയെങ്കിലും കാമുകി എന്ന് വിളിക്കപ്പെടുന്നു പക്ഷെ അത് ശരിയല്ല, അത് തീര്‍ത്തും മോശമായ കാര്യമാണ്. ഞങ്ങളുടെ ബന്ധം എന്നും നിലനില്‍ക്കില്ലെന്ന് ഞങ്ങൾ രണ്ടുപേർക്കും അറിയാമായിരുന്നു. അത് വളരെ വ്യത്യസ്തമായ ഒരു ബന്ധമായിരുന്നു" -ജോർജിയ  അഭിമുഖത്തില്‍ പറയുന്നു. 

മുമ്പ്, ബോളിവുഡ് ഹംഗാമയ്‌ക്ക് നൽകിയ അഭിമുഖത്തിൽ ജോർജിയ  അർബാസ് ഖാനുമായി തന്റെ വിവാഹം നടന്നേക്കും എന്ന് പറഞ്ഞിരുന്നു.  ലോക്ക്ഡൗൺ കാലത്ത് അത് ആലോചിച്ചുവെന്നാണ്  ജോർജിയ  പറഞ്ഞത്. അര്‍ബാസിന്‍റെ മുന്‍ ഭാര്യ മലൈകയെ  ഇഷ്ടമാണെന്നും അവരുടെ ജീവിത നേട്ടങ്ങളെ താന്‍ അഭിനന്ദിക്കുന്നു എന്നും ജോർജിയ പറഞ്ഞിരുന്നു.

സാം ബഹാദൂറായി ആനിമലിന് മുന്നില്‍ പിടിച്ചു നിന്നോ വിക്കി കൗശല്‍: സാം ബഹാദൂർ ആദ്യദിന കളക്ഷന്‍ ഇങ്ങനെ.!

കാതലിന്‍റെ ബജറ്റ് ഇത്രയും; നേടിയ കളക്ഷന്‍ കേട്ട് ഞെട്ടി മലയാള സിനിമ.!

Asianet News Live

PREV
Read more Articles on
click me!

Recommended Stories

നടിയുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ശരിയോ? പിറന്നാൾ പോസ്റ്റിൽ 'സർപ്രൈസു'മായി സോഷ്യൽ മീഡിയ താരം, ഫോട്ടോസ് വൈറൽ
പുഷ്പ താഴത്തില്ലെടാ.., നേടിയത് 1800 കോടി; ഇന്ത്യൻ സിനിമയിൽ ഇൻഡസ്ട്രി ഹിറ്റടിച്ച അല്ലു അര്‍ജുന്‍ പടം