‘കുട്ടികളെ വല്ലാതെ മിസ് ചെയ്തു’; കൊവിഡ് ഭേദമായി വീട്ടിലെത്തിയ വീഡിയോയുമായി അല്ലു അര്‍ജുന്‍

Web Desk   | Asianet News
Published : May 12, 2021, 04:42 PM IST
‘കുട്ടികളെ വല്ലാതെ മിസ് ചെയ്തു’; കൊവിഡ് ഭേദമായി വീട്ടിലെത്തിയ വീഡിയോയുമായി അല്ലു അര്‍ജുന്‍

Synopsis

ഏപ്രില്‍ 28നായിരുന്നു അല്ലു അര്‍ജുന് കൊവിഡ് സ്ഥിരീകരിച്ചത്. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം വീട്ടില്‍ തന്നെയായിരുന്നു അല്ലു നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നത്.

തെലുങ്ക് സൂപ്പർ താരം അല്ലു അർജുൻ കൊവിഡ് നെ​ഗറ്റീവായി. താരം തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ക്വാറന്റീന്‍ കഴിഞ്ഞ് കുടുംബത്തെ ആദ്യമായി കാണുന്ന വീഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്. 

കൊവിഡ് ബാധിച്ച സമയത്ത് ഏറ്റവും കൂടുതല്‍ മിസ് ചെയ്തത് കുട്ടികളെ ആയിരുന്നു. 15 ദിവസത്തെ ക്വാറന്റീന് ശേഷം വീണ്ടും അവരെ കാണുകയാണെന്നും അല്ലു വീഡിയോയ്‌ക്കൊപ്പം കുറിച്ചു. ഏപ്രില്‍ 28നായിരുന്നു അല്ലു അര്‍ജുന് കൊവിഡ് സ്ഥിരീകരിച്ചത്. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം വീട്ടില്‍ തന്നെയായിരുന്നു അല്ലു നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നത്.

അതേസമയം, സുകുമാര്‍ സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം 'പുഷ്‍പ'യാണ് അല്ലു അര്‍ജുന്‍റെ പുതിയ ചിത്രം. ഫഹദ് ഫാസില്‍ പ്രതിനായക വേഷത്തിലെത്തുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഫഹദിന്‍റെ തെലുങ്ക് അരങ്ങേറ്റ ചിത്രമാണ് ഇത്. ഈ മാസം ഏഴിന് പുറത്തെത്തിയ ചിത്രത്തിലെ അല്ലു അര്‍ജുന്‍റെ ക്യാരക്റ്റര്‍ ഇന്‍ട്രൊഡക്ഷന്‍ ടീസറിന് യുട്യൂബില്‍ വന്‍ പ്രതികരണമാണ് പ്രേക്ഷകര്‍ നല്‍കിയത്. 5.4 കോടി കാഴ്ചകളാണ് ടീസറിന് ഇതുവരെ ലഭിച്ചിരിക്കുന്നത്. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

ത്രില്ലിംഗ് പഞ്ചുമായി ഇന്ദ്രജിത്തിന്റെ 'ധീരം'; തിയേറ്ററുകളിൽ മികച്ച മുന്നേറ്റം
മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്