രണ്ട് ഭാഗങ്ങള്‍ക്കുകൂടി 70 കോടി? 'പുഷ്‍പ'യ്ക്ക് അല്ലു വാങ്ങുന്നത് റെക്കോര്‍ഡ് പ്രതിഫലമെന്ന് റിപ്പോര്‍ട്ട്

Published : Jun 02, 2021, 04:40 PM IST
രണ്ട് ഭാഗങ്ങള്‍ക്കുകൂടി 70 കോടി? 'പുഷ്‍പ'യ്ക്ക് അല്ലു വാങ്ങുന്നത് റെക്കോര്‍ഡ് പ്രതിഫലമെന്ന് റിപ്പോര്‍ട്ട്

Synopsis

സുകുമാറിന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം 'പുഷ്‍പ'യില്‍ താരം വാങ്ങുന്ന പ്രതിഫലമാണ് ചര്‍ച്ചയായിരിക്കുന്നത്

തെലുങ്ക് സിനിമയുടെ ജാതകം തിരുത്തിക്കുറിച്ച സിനിമയാണ് എസ് എസ് രാജമൗലിയുടെ ബാഹുബലി. കേരളമുള്‍പ്പെടെയുള്ള മറ്റു തെന്നിന്ത്യന്‍ സംസ്ഥാനങ്ങളില്‍പ്പോലും അതാത് താരങ്ങളുടെ ആരാധകര്‍ മാത്രമുണ്ടായിരുന്നിടത്തുനിന്ന് വമ്പന്‍ കാന്‍വാസുകളില്‍ ഒരുങ്ങുന്ന പാന്‍ ഇന്ത്യന്‍ പ്രോജക്റ്റുകളിലേക്ക് 'ബാഹുബലി' ടോളിവുഡിനെ പറിച്ചുനട്ടു. സിനിമകളുടെ ബജറ്റും കളക്ഷനും ഉയര്‍ന്നതിനനുസരിച്ച് താരങ്ങളുടെ പ്രതിഫലവും തെലുങ്കില്‍ കുതിച്ചുയര്‍ന്നു. പ്രഭാസിന്‍റെ പ്രതിഫലം അടുത്തിടെ ചര്‍ച്ചയായിരുന്നു. വരാനിരിക്കുന്ന നാല് ചിത്രങ്ങള്‍ക്കുകൂടി 400 കോടിയോളമാണ് അദ്ദേഹം വാങ്ങുന്നതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇപ്പോഴിതാ മറ്റൊരു പ്രധാന തെലുങ്ക് താരത്തിന്‍റെ പ്രതിഫലത്തെക്കുറിച്ചാണ് തെലുങ്ക് മാധ്യമങ്ങളിലെ ചര്‍ച്ച.

മറ്റാരുമല്ല, കേരളത്തിലും ഏറെ ആരാധകരുള്ള അല്ലു അര്‍ജുന്‍ ആണ് അത്. സുകുമാറിന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം 'പുഷ്‍പ'യില്‍ താരം വാങ്ങുന്ന പ്രതിഫലമാണ് ചര്‍ച്ചയായിരിക്കുന്നത്. 60 മുതല്‍ 70 കോടി രൂപ വരെയാണ് പുഷ്‍പയിലെ അഭിനയത്തിന് അല്ലു വാങ്ങുന്നതെന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 'അല വൈകുണ്ഠപുരമുലൂ' എന്ന കഴിഞ്ഞ ചിത്രത്തിന് 35 കോടിയാണ് അല്ലു വാങ്ങിയിരുന്നതെന്നും അതേ പ്രതിഫലം തന്നെയാണ് പുഷ്‍പയുടെ കരാറിലും ആദ്യം ആവശ്യപ്പെട്ടിരുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ ചിത്രം രണ്ടു ഭാഗങ്ങളിലായി പുറത്തിറക്കാന്‍ സംവിധായകന്‍ തീരുമാനിച്ചതോടെ പ്രതിഫലവും ഇരട്ടിയാക്കാന്‍ താരം തീരുമാനിക്കുകയായിരുന്നുവെന്ന് തെലുങ്ക് മാധ്യമങ്ങള്‍.

 

പ്രഖ്യാപന സമയം മുതലേ പ്രേക്ഷകശ്രദ്ധയിലുള്ള ചിത്രമാണ് ഇത്. പ്രതിനായക വേഷത്തിലെത്തുന്നത് ഫഹദ് ഫാസില്‍ ആണ് എന്നതിനാല്‍ മലയാളി സിനിമാപ്രേമികള്‍ക്കിടയിലും പ്രത്യേക കൗതുകം സൃഷ്ടിച്ചിട്ടുണ്ട് ചിത്രം. രണ്ടര മണിക്കൂറില്‍ കഥ പറഞ്ഞുതീര്‍ക്കാന്‍ പ്രയാസമാണെന്നത് ബോധ്യപ്പെട്ടതിനാലാണ് രണ്ട് ഭാഗങ്ങളായുള്ള റിലീസിന് അണിയറക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഓഗസ്റ്റ് 13 ആണ് ആദ്യഭാഗത്തിന്‍റെ റിലീസ് തീയതിയായി പറഞ്ഞിരുന്നത്. അടുത്തഭാഗം 2022ല്‍ എത്തുമെന്നും. എന്നാല്‍ കൊവിഡ് സാഹചര്യത്തില്‍ റിലീസ് നീണ്ടേക്കാം. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

തനി തള്ളവൈബുമായി 'പ്രകമ്പനം'; വീഡിയോ ഗാനം പുറത്ത്
'കണ്ടിപ്പ വരുവേൻ', വിജയ് രണ്ടുവർഷത്തിൽ അഭിനയത്തിലേക്ക് തിരിച്ചുവരും: അവകാശവാദവുമായി നടി