നവാഗതനായ വിഷ്ണു രവികുമാർ സംവിധാനം ചെയ്ത ചിത്രം

ഓഫിസർ ഓൺ ഡ്യൂട്ടി എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം ഗ്രീൻ റൂം പ്രൊഡക്ഷനുമായി കുഞ്ചാക്കോ ബോബൻ ഒന്നിച്ച ചിത്രമാണ് ഹെയ്ൽ മേരി. ചിത്രത്തിന്റെ റിലീസ് ദിനമായ ഇന്നലെ ആദ്യ ഷോകൾക്ക് പിന്നാലെ ഗംഭീര പ്രേക്ഷക നിരൂപക പ്രശംസകളാണ് ചിത്രത്തിന് ലഭിച്ചത്. ഇപ്പോഴിതാ മലയാളത്തിന്റെ ഹിറ്റ് മേക്കർ സംവിധായകൻ ജീത്തു ജോസഫ് ഹെയ്ൽ മേരിക്ക് അഭിനന്ദങ്ങളുമായി സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇപ്രകാരമാണ്- "ആകാംക്ഷയും വൈകാരികതയും നിറഞ്ഞ ത്രില്ലർ, തിയേറ്ററിൽ ഈ പടം മിസ് ആക്കരുത് ". ഹെയ്ൽ മേരിക്ക് ആദ്യ ദിനം പ്രേക്ഷകരുടെ വമ്പൻ സ്വീകാര്യതയും അഭ്യർത്ഥനകളും കാരണം നാല്പതോളം അഡീഷണൽ ലേറ്റ് നൈറ്റ് ഷോകൾ കേരളത്തിൽ മാത്രം ആഡ് ഓൺ ചെയ്തിരുന്നു. ബുക്ക് മൈ ഷോയിൽ ഓരോ മണിക്കൂറിലും ട്രെൻഡിങ്ങിൽ മുന്നിൽ നിന്ന ചിത്രത്തിന്റെ റേറ്റിംഗ് 9.4 ആണ്. കുടുംബ പ്രേക്ഷകരുടെ ഗംഭീര സ്വീകരണമാണ് ചിത്രത്തിന് ആദ്യ ദിനം നേടാനായത്. കുഞ്ചാക്കോ ബോബൻ, സുരാജ് വെഞ്ഞാറമൂട് തുടങ്ങി അഭിനയിച്ച താരങ്ങളുടെ എല്ലാം മികവുറ്റ പ്രകടനങ്ങളും ഗംഭീര വിഷ്വൽസും ജേക്സ് ബിജോയുടെ ബ്രില്ല്യന്റ് മ്യൂസിക് വർക്കും ചിത്രത്തെ കൂടുതൽ മികച്ചതാക്കുന്നു.

നവാഗതനായ വിഷ്ണു രവികുമാർ സംവിധാനം ചെയ്യുന്ന ഹെയ്ൽ മേരി മാർട്ടിൻ പ്രക്കാട്ട് ഫിലിംസും ഗ്രീൻ റൂം പ്രൊഡക്ഷൻസും ചേർന്ന് നിർമിക്കുന്നു. ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ, സൂരജ് വെഞ്ഞാറമൂട് എന്നിവരെ കൂടാതെ വിനയ് ഫോർട്ട്, ജഗദീഷ്, അനു സിത്താര, കാവ്യ രാമചന്ദ്രൻ, ശ്രീകാന്ത് മുരളി, അർച്ചന പദ്മിനി, ബിനോയ് നമ്പാല, ജാസിം ഹാഷിം, ഭാനുപ്രിയ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് .

ജി ആർ ഇന്ദുഗോപന്റെ നോവലിനെ അടിസ്ഥാനമാക്കി ഡോ. നീരജ് രാജനും മാർട്ടിൻ പ്രക്കാട്ടും ചേർന്ന് തിരക്കഥ ഒരുക്കിയിരിക്കുന്ന ‘ഹെയ്ൽ മേരി’യുടെ പിന്നിൽ മലയാള സിനിമയിൽ നിരവധി വിജയങ്ങൾ സമ്മാനിച്ച പ്രമുഖ സാങ്കേതിക പ്രവർത്തകരാണ് അണിനിരക്കുന്നത്. റോബി വർഗീസ് രാജ് ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന് ജേക്സ് ബിജോയ് സംഗീതം പകരുന്നു. ചമൻ ചാക്കോയാണ് എഡിറ്റിംഗ് നിർവ്വഹിക്കുന്നത്. സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവരും ചിത്രത്തിന്റെ നിർമാതാക്കളാണ്. മലയാള സിനിമയിലെ ട്രെൻഡ് സെറ്റർ സംഗീത സംവിധായകൻ ജേക്സ് ബിജോയിയുടെ നേതൃത്വത്തിലുള്ള മ്യൂസിക് ലേബലായ JxB റെക്കോർഡ്സ് ആണ് ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്.

ഹെയ്ൽ മേരിയുടെ മറ്റ് അണിയറപ്രവർത്തകർ: പ്രൊഡക്ഷൻ ഡിസൈൻ – ദിലീപ് നാഥ്, മേക്കപ്പ് – റോണക്സ് സേവ്യർ, കോസ്റ്റ്യൂംസ് – സമീറ സനീഷ്, പ്രൊഡക്ഷൻ കൺട്രോളർ – ഷബീർ മലവട്ടത്ത്, ആക്ഷൻ കൊറിയോഗ്രാഫി – കലൈ കിങ്സൺ, ആക്ഷൻ – സന്തോഷ്, സൗണ്ട് ഡിസൈൻ – വിഷ്ണു സുജാതൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർമാർ – ആരിഷ് അസ്ലം, ജിബിൻ ജോൺ, ചീഫ് അസോസിയേറ്റ് ക്യാമറാമാൻ – അനൂപ് ചന്ദ്രൻ, സെക്കൻഡ് യൂണിറ്റ് ക്യാമറാമാൻ – അശ്വിൻ രമേഷ്, അസോസിയേറ്റ് ഡയറക്ടർമാർ – സിദ്ധാർത്ഥ് എസ്., രാജീവ് സേതുലാൽ ബി, കളറിസ്റ്റ് – ശ്രീക് വാര്യർ, വി.എഫ്.എക്സ്. – പ്രോമിസ്, സ്റ്റിൽസ് – സാബി ഹംസ, വിഷ്വൽ പ്രൊമോഷൻ : സ്നേക്ക് പ്ലാന്റ്, പബ്ലിസിറ്റി ഡിസൈൻസ് – ഓൾഡ് മങ്ക്സ്, പി ആർ ഒ : പ്രതീഷ് ശേഖർ , ഹെയിൻസ്.

Asianet News Live | Malayalam Live News | Kerala News Updates| Breaking News| HD Live 24x7 Streaming