Latest Videos

'മോഹൻലാല്‍, മമ്മൂട്ടി, പൃഥ്വിരാജ്, സ്‍പീല്‍ബര്‍ഗ് പോലും ഇവരെ കാസ്റ്റ് ചെയ്യും', ഒമറിന് മറുപടിയുമായി അല്‍ഫോൻസ്

By Web TeamFirst Published May 7, 2021, 11:30 AM IST
Highlights

എന്തുകൊണ്ടാണ് ഇന്ത്യയിലൊട്ടാകെ ആവേശം ഉണ്ടാക്കാനാകുന്ന സ്റ്റാര്‍ മലയാളത്തില്‍ ഇല്ലാത്തത് എന്ന ചോദ്യമാണ് ചര്‍ച്ചയായത്.

കേരളത്തിന് അകത്തും പുറത്തും ഓളം ഉണ്ടാക്കാൻ കഴിയുന്ന ഒരു സ്റ്റാർ എന്തു കൊണ്ടാണ് ഇത്ര നാളായിട്ടും മലയാള സിനിമയിൽ വരാത്തത് എന്ന സംവിധായകൻ ഒമര്‍ ലുലുവിന്റെ ചോദ്യം വലിയ ചര്‍ച്ചയായിരുന്നു. ഇന്ത്യയൊട്ടാകെ ആവേശം ഉണ്ടാക്കാനാകുന്ന സ്റ്റാര്‍ മലയാളത്തില്‍ നിന്നുണ്ടാകുന്നില്ല എന്നായിരുന്നു ഒമര്‍ ലുലു പറഞ്ഞത്. സാമൂഹ്യമാധ്യമത്തിലൂടെ ഒമര്‍ ലുലു പറഞ്ഞ കാര്യം വിവാദവുമായി. ഇപോഴിതാ, മലയാളത്തിൽ മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ്, എല്ലാവർക്കും ഇത് ഈസി ആയി പറ്റുമെന്ന് തോന്നുന്നുവെന്ന് വ്യക്തമാക്കി ഒമര്‍ ലുലുവിന് മറുപടിയുമായി സംവിധായകൻ അല്‍ഫോൻസ് പുത്രൻ രംഗത്ത് എത്തിയിരിക്കുന്നു.

രജനി, ചിരഞ്‍ജീവി, അല്ലു അർജുൻ,വിജയ് ഇപ്പോള്‍ ബാഹുബലിയിലൂടെ പ്രഭാസും കെജിഎഫിലൂടെ യാഷും നേടിയ സ്റ്റാർഡം മലയാളത്തില്‍ ഏതെങ്കിലും ഒരു നടന് ഉണ്ടോ. അതുപോലെ കേരളത്തിന് അകത്തും പുറത്തും ഓളം ഉണ്ടാക്കാൻ കഴിയുന്ന ഒരു സ്റ്റാർ എന്തു കൊണ്ടാണ് ഇത്ര നാളായിട്ടും മലയാള സിനിമയിൽ വരാത്തത് എന്നായിരുന്നു ഒമര്‍ ലുലു ചോദിച്ചത്. ഒമര്‍ ലുലുവിന്റെ ചോദ്യം വലിയ ചര്‍ച്ചയായി മാറി. അല്‍ഫോണ്‍സ് പുത്രൻ അടക്കം ഒട്ടേറെ പേര്‍ പ്രതികരണവുമായി എത്തി.

ഒമറിന്റെ ചോദ്യത്തിന് അല്‍ഫോൻസ് പുത്രൻ മറ്റ് നടൻമാരുടെ പേര് എടുത്ത് പറഞ്ഞായിരുന്നു മറുപടി നല്‍കിയത്.

ഒമറിന്റെ ചോദ്യത്തിൽ നിരവധിപേർ മറുപടിയുമായി എത്തിയിരുന്നു. അതിൽ കയ്യടി കൂടുതൽ ലഭിച്ചത് സംവിധായകൻ അൽഫോൻസ് പുത്രനായിരുന്നു.</p>

അഭിനയം, ഡാൻസ്, ഡയലോഗ്, സ്റ്റൈൽ, ആറ്റിറ്റ്യൂഡ് ഇവ മുഖ്യം ബിഗിലേ.. ഈ പറഞ്ഞ ലിസ്റ്റിൽ ആമിർ ഖാൻ, ഷാരൂഖ് ഖാൻ, കമൽ ഹാസൻ എന്താണ് ഇല്ലാത്തത് ഒമറേ? മലയാളത്തിൽ മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ്  എല്ലാവർക്കും ഇത് ഈസി ആയി പറ്റുമെന്ന് തോന്നുന്നു. പാൻ ഇന്ത്യൻ സ്ക്രിപ്റ്റിൽ ഇവർ അഭിനയിച്ചാൽ നടക്കാവുന്നതേയുള്ളു എന്ന് തോന്നുന്നു. ഇപ്പോൾ ഓൺലൈനിൽ എല്ലാവരും സിനിമ കണ്ടു തുടങ്ങിയല്ലോ. ഒരു 100 കോടി ബജറ്റിൽ നിർമിച്ച നല്ല സ്‍ക്രിപ്റ്റും അവതരണവും ഉള്ള ചിത്രം വന്നാൽ സ്റ്റീവൻ സ്പിൽബർഗ് പോലും ചിലപ്പോള്‍ അടുത്ത പടം തൊട്ടു ഇവരെ കാസ്റ്റ് ചെയ്യും. അതും വൈകാതെ നടക്കാൻ സാധ്യതയുണ്ട് എന്നായിരുന്നു അല്‍ഫോൻസ് പുത്രൻ പറഞ്ഞത്.

click me!