'ഗോള്‍ഡി'ന്റെ റിലീസ് എപ്പോഴെന്ന് ആരാധകൻ, വിശദമായ മറുപടിയുമായി അല്‍ഫോണ്‍സ് പുത്രൻ

Published : Sep 14, 2022, 02:17 PM IST
'ഗോള്‍ഡി'ന്റെ റിലീസ് എപ്പോഴെന്ന് ആരാധകൻ, വിശദമായ മറുപടിയുമായി അല്‍ഫോണ്‍സ് പുത്രൻ

Synopsis

എന്തുകൊണ്ട് 'ഗോള്‍ഡി'ന്റെ റിലീസ് വൈകുന്നു എന്നും അറിയിച്ച് അല്‍ഫോണ്‍സ് പുത്രൻ.

അല്‍ഫോണ്‍സ് പുത്രന്റെ 'ഗോള്‍ഡി'നായുള്ള കാത്തിരിപ്പിലാണ് മലയാളം പ്രേക്ഷകര്‍. ഓണം റിലീസായി എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും ചിത്രത്തിന്റെ റിലീസ് അവസാന നിമിഷം മാറ്റി. എന്നായിരിക്കും 'ഗോള്‍ഡ്' തിയറ്ററുകള്‍ എത്തുക എന്ന് അറിയാതെയുള്ള ആശയക്കുഴപ്പത്തിലാണ് ആരാധകര്‍. ചിത്രത്തിന്റെ റിലീസ് എന്നായിരിക്കുമെന്ന  ആരാധകന്റെ ചോദ്യത്തിന് മറുപടി നല്‍കി വ്യക്തത വരുത്തിയിരിക്കുകയാണ് അല്‍ഫോണ്‍സ് പുത്രൻ.

'ഗോള്‍ഡി'ന്റ പോസ്റ്ററിന് കമന്റായി ആരാധകൻ ചോദിച്ച ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അല്‍ഫോണ്‍സ് പുത്രൻ. കുറച്ചുകൂടി വര്‍ക്ക് തീരാനുണ്ട് ബ്രോ. കുറച്ച് സിജി. കുറച്ച് മ്യൂസിക്, കുറച്ച് കളറിംഗ്.. കുറച്ച് അറ്റകുറ്റപ്പണികള്‍ ബാലൻസ് ഉണ്ട്. അത് തീരുമ്പോള്‍ തന്നെ ഞാൻ ഡേറ്റ് പറയാം. അതുവരെ ക്ഷമിക്കണം ബ്രോ. ഓണം ആയിരുന്നു തീയേറ്ററില്‍ നിന്ന് സജസ്റ്റ് ചെയ്‍ത ഡേറ്റ്. പക്ഷേ അന്ന് വര്‍ക്ക് തീര്‍ന്നില്ല. വേവാത്ത ഭക്ഷണം ആര്‍ക്കും ഇഷ്‍ടമാവില്ല ബ്രോ. അതുകൊണ്ട് നല്ലോണം വെന്തിട്ട് തരാം എന്ന് കുക്ക് ആയ ഞാൻ തീരുമാനിച്ചു.  തിയ്യതി പ്രഖ്യാപിച്ച് റിലീസ് ചെയ്യാത്തതില്‍ ഖേദിക്കുന്നു എന്നുമാണ് അല്‍ഫോണ്‍സ് പുത്രന്റെ മറുപടി.

പൃഥ്വിരാജ് ആണ് 'ഗോള്‍ഡി'ലെ നായകൻ. നായികയായി നയൻതാരയും എത്തുന്നു. ആനന്ദ് സി ചന്ദ്രനാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. അജ്‍മല്‍ അമീര്‍, കൃഷ്‍ണ ശങ്കര്‍, ശബരീഷ് വര്‍മ, വിനയ് ഫോര്‍ട്ട്, റോഷൻ മാത്യു, മല്ലിക സുകുമാരൻ, ലാലു അലക്സ്, ജഗദീഷ്, സൈജു കുറുപ്പ്, സുരേഷ് കൃഷ്‍ണ, ശാന്തി കൃഷ്‍ണ, പ്രേം കുമാര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. പൃഥ്വിരാജും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് നിര്‍മ്മാണം. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളിലാണ് നിര്‍മാണം. മാജിക് ഫ്രെയിംസ് ആണ് വിതരണം.

'പാട്ട്' എന്നൊരു ചിത്രവും അൽഫോൺസ് പുത്രന്റേതായി പ്രഖ്യാപിച്ചിട്ടുണ്ട്. ഫഹദ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ നായൻതാരയാണ് നായികയായി എത്തുന്നത്. കഴിഞ്ഞ സെപ്റ്റംബറിൽ ആയിരുന്നു ചിത്രത്തിന്റെ പ്രഖ്യാപനം നടന്നത്. എന്നാൽ പിന്നീട് സിനിമയെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നിരുന്നില്ല.

Read More : 'വിക്ര'ത്തിനു ശേഷം ഫഹദിന്റെ തമിഴ് ചിത്രം, 'മാമന്നൻ' പൂര്‍ത്തിയാക്കി ഉദയനിധി സ്റ്റാലിൻ

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

സുപ്രീം യാസ്‍കിനായി വെറും 10 ദിവസത്തെ ചിത്രീകരണം, കമല്‍ഹാസന്റെ പ്രതിഫലത്തില്‍ ഞെട്ടി സിനിമാ ലോകം
'ആ ചോദ്യം തമാശ രൂപേണയാവും, ഉള്ളില്‍ മൈക്കിളപ്പനോ സേതുരാമയ്യരോ'; മമ്മൂട്ടിയെക്കുറിച്ച് നടി സരിത ബാലകൃഷ്ണന്‍