'റോഷാക്ക്' എന്തൊക്കെ നിഗൂഢതകളാകും ഒളിപ്പിച്ചു വച്ചിരിക്കുന്നത്?, ആകാംക്ഷ വര്‍ദ്ധിപ്പിച്ച് മമ്മൂട്ടി

Published : Sep 14, 2022, 01:42 PM ISTUpdated : Oct 05, 2022, 08:14 PM IST
'റോഷാക്ക്' എന്തൊക്കെ നിഗൂഢതകളാകും ഒളിപ്പിച്ചു വച്ചിരിക്കുന്നത്?, ആകാംക്ഷ വര്‍ദ്ധിപ്പിച്ച് മമ്മൂട്ടി

Synopsis

ആരാധകരുടെ ആകാംക്ഷകള്‍ വര്‍ദ്ധിപ്പിച്ച് മമ്മൂട്ടി.

മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രം 'റോഷാക്ക്' എന്തൊക്കെ നിഗൂഢതകളാകും ഒളിപ്പിച്ച് വച്ചിരിക്കുന്നത് എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ട്രെയിലര്‍ അടക്കമുള്ള പ്രമോഷണല്‍ മെറ്റീരിയല്‍ നല്‍കുന്ന സൂചനകള്‍ കാത്തിരിപ്പിന് പ്രേരിപ്പിക്കുന്നത്. മമ്മൂട്ടിക്ക് പ്രകടന സാധ്യത ഉള്ളതാകും ചിത്രം എന്നും വ്യക്തമാകുന്നുണ്ട്. ആരാധകരുടെ ആകാംക്ഷകള്‍ വര്‍ദ്ധിപ്പിച്ച് മമ്മൂട്ടി ചിത്രം വൈകാതെ എത്തുമെന്ന് അറിയിച്ച് ഒരു പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ്.

പേരിലെ കൗതുകംകൊണ്ട് ശ്രദ്ധ നേടിയ ചിത്രം സംവിധാനം ചെയ്യുന്നത് 'കെട്ട്യോളാണ് എന്റെ മാലാഖ' ഫെയിം നിസാം ബഷീർ ആണ്. തിരക്കഥ ഒരുക്കുന്നത് 'അഡ്വഞ്ചഴ്സ് ഓഫ് ഓമനക്കുട്ടൻ', 'ഇബിലീസ്' തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ സമീർ അബ്‍ദുൾ ആണ്. നിമീഷ് രവിയാണ് ഛായാഗ്രഹണം. സംഗീത സംവിധാനം മിഥുൻ മുകുന്ദൻ.

മമ്മൂട്ടിയുടെ നിർമ്മാണ സംരംഭമായ മമ്മൂട്ടി കമ്പനി ആണ് ചിത്രം നിർമ്മിക്കുന്നത്.  ചിത്രത്തിൽ നടൻ ആസിഫലി അതിഥി വേഷത്തിൽ എത്തുന്നുണ്ട്. ചിത്രത്തിൽ മമ്മൂട്ടിയെയും ആസിഫ് അലിയെയും കൂടാതെ ഷറഫുദ്ധീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ, ബാബു അന്നൂർ , മണി ഷൊർണ്ണൂർ തുടങ്ങിയവർ അഭിനയിക്കുന്നു.  പ്രോജക്ട് ഡിസൈനർ ബാദുഷ.

'ലൂക്ക് ആന്‍റണി' എന്ന ഏറെ നി​ഗൂഢതയുള്ള ഒരു കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഡാര്‍ക് ത്രില്ലര്‍ ​ഗണത്തില്‍ പെടുന്ന ചിത്രം ദുല്‍ഖര്‍ സല്‍മാന്‍റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസാണ് തിയറ്ററുകളിൽ എത്തിക്കുന്നത്. കൊച്ചിയിലും ദുബൈയിലുമായിട്ടാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തീകരിച്ചത്.  കലാ സംവിധാനം ഷാജി നടുവിൽ, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ, ചമയം റോണക്സ് സേവ്യർ & എസ്സ് ജോർജ് ,ആർഒ പ്രതീഷ് ശേഖര്‍ എന്നിവരാണ്.

Read More : 'വിക്ര'ത്തിനു ശേഷം ഫഹദിന്റെ തമിഴ് ചിത്രം, 'മാമന്നൻ' പൂര്‍ത്തിയാക്കി ഉദയനിധി സ്റ്റാലിൻ

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ