
അഞ്ച് വര്‍ഷത്തിന് ശേഷം അല്‍ഫോന്‍സ് പുത്രന്‍ (Alphonse Puthren) പ്രഖ്യാപിച്ച ചിത്രമാണ് പാട്ട്. ഫഹദ് ഫാസിൽ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ നായൻതാരയാണ് നായികയായി എത്തുന്നത്. കഴിഞ്ഞ സെപ്റ്റംബറിൽ ആയിരുന്നു ചിത്രത്തിന്റെ പ്രഖ്യാപനം നടന്നതെങ്കിലും പിന്നീട് സിനിമയെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നിരുന്നില്ല. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു ആരാധകന്റെ ചോദ്യത്തിന് മറുപടി നൽകുകയാണ് അൽഫോൺസ് പുത്രൻ.
ഒരു ആരാധകന്റെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം സിനിമയെക്കുറിച്ച് പറഞ്ഞത്. ഭാവന ഐഎഫ്എഫ്കെ വേദിയിലേക്ക് എത്തുന്ന വീഡിയോ അൽഫോൻസ് പുത്രൻ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു. ഇതിന് താഴെയാണ് ഒരു ആരാധകൻ 'പാട്ട് പടം ആലോചനയെക്കുറിച്ചു ഒരു വാക്ക്' എന്ന് കമന്റ് ചെയ്തതത്. തൊട്ടുപിന്നാലെ 'ഇപ്പോൾ ഗോൾഡിന്റെ ടൈം ആണ്. അത് കഴിയട്ടെ' എന്ന് അൽഫോൻസ് പുത്രൻ മറുപടി നൽകി.
യുജിഎം എന്‍റര്‍ടെയ്ന്‍മെന്‍റ്സിന്‍റെ ബാനറില്‍ സക്കറിയ തോമസും ആല്‍വിന്‍ ആന്‍റണിയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ആനന്ദ് സി ചന്ദ്രന്‍ ആണ് ഛായാഗ്രഹണം. പബ്ലിസിറ്റ് ഡിസൈന്‍ ട്യൂണി ജോണ്‍ 24 എഎം. രചന, സംവിധാനം, എഡിറ്റിംഗ്, സംഗീത സംവിധാനം എന്നിവ അല്‍ഫോന്‍സ് പുത്രന്‍ തന്നെയാണ് നിര്‍വ്വഹിക്കുന്നത്. സംഗീതം പശ്ചാത്തലമാവുന്ന സിനിമയ്ക്കായുള്ള തയ്യാറെടുപ്പിനായി താന്‍ സംഗീതം പഠിച്ചുകൊണ്ടിരിക്കുന്ന വിവരം അല്‍ഫോന്‍സ് നേരത്തെ അഭിമുഖങ്ങളില്‍ വ്യക്തമാക്കിയിരുന്നു.
അതേസമയം, പൃഥ്വിരാജിനെ നായകനാക്കി അൽഫോൺസ് പുത്രൻ ഒരുക്കുന്ന ചിത്രമാണ് ഗോൾഡ്. നേരം, പ്രേമം എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്കു ശേഷം അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മുന്‍കൂര്‍ പ്രഖ്യാപനങ്ങളില്ലാതെ നേരിട്ട് ചിത്രീകരണത്തിലേക്ക് കടന്ന സിനിമ നിലവില്‍ എഡിറ്റിംഗ് ഗേബിളിലാണ്.
"ഗോൾഡ് എന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞിട്ട് ഇപ്പൊ ചിത്രസംയോജനം നടക്കുകയാണ്. നേരവും പ്രേമവും പോലെയല്ല ഈ സിനിമ. ഇത് വേറെ ഒരു ടൈപ്പ് സിനിമയാണ്. കൊറച്ചു നല്ല കഥാപാത്രങ്ങളും കൊറച്ചു നല്ല താരങ്ങളും, രണ്ടു മൂന്നു പാട്ടുകൾ, കൊറച്ചു തമാശകളും ഒള്ള ഒരു പുതുമയില്ലാത്ത മൂന്നാമത്തെ ചലച്ചിത്രം. പതിവ് പോലെ ഒരു മുന്നറിയിപ്പ്! യുദ്ധവും, പ്രേമവും പ്രതീക്ഷിച്ചു ആ വഴിക്കു ആരും വരരുത്", എന്നായിരുന്നു മുൻപ് അല്‍ഫോന്‍സ് ഫേസ്ബുക്കില്‍ കുറിച്ചത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളില്‍ പൃഥ്വിരാജും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് നിര്‍മ്മാണം. പൃഥ്വിയുടെ അമ്മ വേഷത്തിലെത്തുന്നത് മല്ലിക സുകുമാരന്‍ ആണെന്ന പ്രത്യേകതയുമുണ്ട്.
'ഓൻ മനസ്സിൽ കണ്ടപ്പോൾ ഞാൻ മട്ടാഞ്ചേരിയിൽ കണ്ട്'; 'ഭീഷ്മപർവ്വം' ലിറിക് വീഡിയോ
മമ്മൂട്ടിയുടെ ഹിറ്റ് ചിത്രം ഭീഷ്മപർവ്വത്തിലെ(Bheeshma Parvam) ലിറിക്കല്‍ വീഡിയോ പുറത്തുവിട്ട് അണിയറ പ്രവർത്തകർ. ബി നൊട്ടോറിയസ് എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് പുറത്ത് വിട്ടിരിക്കുന്നത്. തിയറ്ററിൽ നിറഞ്ഞ കയ്യടി നേടിയ പാട്ട് കൂടിയായിരുന്നു ഇത്. അമൽ നീരദാണ് ചിത്രത്തിന്റെ സംവിധാനം.
123 മ്യൂസിക്‌സിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്. സൗബിൻ ഷാഹിർ അവതരിപ്പിച്ച അജാസ് എന്ന കഥാപാത്രത്തിന്റെ ഡയലോഗിലൂടെയാണ് വീഡിയോ തുടങ്ങുന്നത്. ശേഷം മമ്മൂട്ടിയുടെ ഡയലോഗുകളുടെ അകമ്പടിയോടെ ഗാനം മുന്നോട്ടു പോകുന്നു. ലിറിക് വീഡിയോ ഇതിനോടകം ഏറെ ശ്രദ്ധനേടി കഴിഞ്ഞു. കഴിഞ്ഞ ദിവസം റിലീസ് ചെയ്‌ത സിനിമയുടെ മേക്കിങ്ങ് വീഡിയോയ്ക്ക് സമൂഹ മാധ്യമങ്ങളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്.
റിലീസ് ദിനം മുതൽ മികച്ച ബോക്സ് ഓഫീസ് കളക്ഷനാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ചിത്രം 50 കോടി ക്ലബിലെത്തിയ വിവരം ട്രേഡ് അനലിസ്റ്റുകള്‍ പുറത്തുവിട്ടിരുന്നു. മമ്മൂട്ടിയും അമല്‍ നീരദും ഒന്നിക്കുമ്പോള്‍ വലിയ പ്രതീക്ഷളായിരുന്നു. ആ പ്രതീക്ഷകള്‍ എല്ലാം ശരിവയ്‍ക്കുന്ന തരത്തിലായിരുന്നു 'ഭീഷ്‍മപര്‍വ്വം'ത്തിന്റെ ബോക്സ് ഓഫീസിലെ പ്രകടനം. സമീപകാലത്ത് മമ്മൂട്ടി ചിത്രത്തിന് ലഭിച്ച ഏറ്റവും വലിയ സ്വീകാര്യതയുമാണ് ഇത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ