Gold Movie : ​'ഗോൾഡ്' ഓണത്തിന് എത്തില്ല; പൃഥ്വിരാജ്- നയൻതാര ചിത്രത്തിന്റെ റിലീസിൽ മാറ്റം

Published : Sep 01, 2022, 10:56 PM ISTUpdated : Sep 03, 2022, 01:55 PM IST
Gold Movie : ​'ഗോൾഡ്' ഓണത്തിന് എത്തില്ല; പൃഥ്വിരാജ്- നയൻതാര ചിത്രത്തിന്റെ റിലീസിൽ മാറ്റം

Synopsis

ഓണം റിലീസ് ആയി ചിത്രം തിയറ്ററിൽ എത്തുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്.

പൃഥ്വിരാജിനെ നായകനാക്കി അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന '​ഗോൾഡ്' ഓണത്തിന് എത്തില്ല. ചിത്രത്തിന്റെ റിലീസിൽ മാറ്റമുള്ളതായി അൽഫോൺസ് പുത്രൻ അറിയിച്ചു. ഓണം കഴിഞ്ഞാകും ചിത്രം റിലീസ് ചെയ്യുക എന്നും കാലതാമസം നേരിടുന്നതിൽ ക്ഷമ ചോദിക്കുന്നുവെന്നും അൽഫോൺസ് ഫേസ്ബുക്കിൽ കുറിച്ചു. പൃഥ്വിരാജും ഈ പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്. 

ഓണം റിലീസ് ആയി ചിത്രം തിയറ്ററിൽ എത്തുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ റിലീസ് തിയതി പുറത്തുവിട്ടിരുന്നില്ല. ഈ പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരിക്കവെയാണ് റിലീസ് വൈകുമെന്ന് അൽഫോൺസ് അറിയിച്ചത്. 

“ഞങ്ങളുടെ ഭാഗത്ത് ജോലി വൈകിയതിനാൽ “ഗോൾഡ്” ഓണം കഴിഞ്ഞ് റിലീസ് ചെയ്യും. ഉണ്ടായ കാലതാമസത്തിന് ദയവായി ഞങ്ങളോട് ക്ഷമിക്കൂ. ഗോൾഡ് റിലീസ് ചെയ്യുമ്പോൾ ഈ കാലതാമസം നികത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു”, എന്നാണ് അൽഫോൺസ് കുറിച്ചത്. 

ഏഴ് വർഷത്തെ ഇടവേളക്ക് ശേഷം അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ​ഗോൾഡ്. നയൻതാരയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ലൗ ആക്ഷൻ ​ഡ്രാമ എന്ന ചിത്രത്തിന് ശേഷം നയൻതാര മലയാളത്തിൽ അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ​ഗോൾഡിനുണ്ട്.

ജോഷി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. സുമം​ഗലി ഉണ്ണികൃഷ്ണൻ എന്ന കഥാപാത്രമായാണ് നയൻതാര ചിത്രത്തിൽ എത്തുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളില്‍ പൃഥ്വിരാജും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് നിര്‍മ്മാണം. പൃഥ്വിയുടെ അമ്മ വേഷത്തിലെത്തുന്നത് മല്ലിക സുകുമാരന്‍ ആണെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

ബോളിവുഡിലെ ഏറ്റവും ചെലവേറിയ സിനിമ; 'ബ്രഹ്മാസ്ത്ര' ഒരുങ്ങിയത് റെക്കോര്‍ഡ് ബജറ്റിലെന്ന് റിപ്പോർട്ട്

അതേസമയം, പാട്ട് എന്നൊരു ചിത്രവും അൽഫോൺസ് പുത്രന്റേതായി അണിയറിൽ ഒരുങ്ങുന്നുണ്ട്.  ഫഹദ് ഫാസിൽ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ നായൻതാരയാണ് നായികയായി എത്തുന്നത്. കഴിഞ്ഞ സെപ്റ്റംബറിൽ ആയിരുന്നു ചിത്രത്തിന്റെ പ്രഖ്യാപനം നടന്നത്. പിന്നീട് ഈ ചിത്രങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

നിര്‍മാതാവ് മുരളി കുന്നുംപുറത്തിനെതിരെ സൈബര്‍ പൊലീസില്‍ പരാതി നല്‍കി അഭിലാഷ് പിള്ള
ബി ഉണ്ണികൃഷ്‍ണൻ ഫെഫ്‍ക ജനറല്‍ സെക്രട്ടി സ്ഥാനം രാജിവെച്ചു