പ്രേക്ഷകര്‍ കാത്തിരുന്ന ആ ചോദ്യവുമായി സംവിധായകൻ അല്‍ഫോണ്‍സ് പുത്രൻ, മറുപടിയുമായി നിവിൻ പോളി

Published : Feb 11, 2024, 02:47 PM IST
പ്രേക്ഷകര്‍ കാത്തിരുന്ന ആ ചോദ്യവുമായി സംവിധായകൻ അല്‍ഫോണ്‍സ് പുത്രൻ, മറുപടിയുമായി നിവിൻ പോളി

Synopsis

സംവിധായൻ അല്‍ഫോണ്‍സ് പുത്രന്റെ ആവേശത്തോടെയുള്ള ചോദ്യത്തിന് മറുപടിയുമായി നിവിൻ പോളി.

നിവിൻ പോളി നായകനായെത്തിയ ഹിറ്റ് ചിത്രമാണ് പ്രേമം. നിവിൻ പോളി പ്രേക്ഷകരുടെ പ്രിയങ്കരനായപ്പോള്‍ സംവിധായകൻ അല്‍ഫോണ്‍സ് പുത്രനും പ്രേമത്തിലൂടെ ശ്രദ്ധയാകര്‍ഷിച്ചു. നിവിനും അല്‍ഫോണ്‍സും വീണ്ടും ഒന്നിക്കുന്നതിനായി സിനിമാ ആരാധകര്‍ കാത്തിരിക്കുന്നുണ്ട്. ഇതാ നിവിൻ പോളിയുമായുള്ള അടുത്ത സിനിമയുടെ സാധ്യതകള്‍ അല്‍ഫോണ്‍സ് പുത്രൻ പുറത്തുവിട്ടതാണ് ആരാധകര്‍ നിലവില്‍ ചര്‍ച്ചയാക്കുന്നത്.

അല്‍ഫോണ്‍സ് പുത്രൻ പങ്കുവെച്ച ഒരു ഫോട്ടോയ്‍ക്ക് നിവിൻ പോളി മറുപടി നല്‍കുകയായിരുന്നു. മച്ചാനേ നമുക്ക് ഇനി അടുത്ത സിനിമ മികച്ചതാക്കേണ്ടേ എന്ന അര്‍ഥത്തിലായിരുന്നു അല്‍ഫോണ്‍സ് പുത്രന്റെ പോസ്റ്റ്. ഉറപ്പല്ലേ എന്നായിരുന്നു നിവിന്റെ മറുപടി. എപ്പോഴേ ഞാൻ റെഡിയെന്നും  താരം ഫോട്ടോയ്‍ക്ക് കമന്റായി എഴുതിയത് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

ആദ്യമായി നിവിൻ പോളി 50 കോടി ക്ലബില്‍ എത്തുന്നതും സോളോ നായകൻ എന്ന നിലയില്‍ പ്രേമത്തിലൂടെയാണ്. സംവിധായകൻ അല്‍ഫോണ്‍സ് പുത്രൻ മലയാള സിനിമാ ലോകത്തിന്റെ ആവേശമായി മാറുകയും ചെയ്‍തു. നായകന്റെ വിവിധ കാലത്തെ പ്രണയമായിരുന്നു ചിത്രത്തില്‍ പ്രമേയമായത്. നേരത്തെ നേരം എന്ന ഒരു ചിത്രവും നിവിൻ പോളി നായകനായി എത്തി അല്‍ഫോണ്‍സ് പുത്രൻ സംവിധാനം ചെയ്‍തിരുന്നു.

നിവിൻ പോളിയുടെ പ്രേമം നിരവധി താരങ്ങളുടെ ഉദയത്തിന് സഹായകരമായി.. അനുപമ പരമേശ്വരനായിരുന്നു അവരില്‍ ഒരാള്‍. സായ് പല്ലവി എന്ന മറുഭാഷ താരവും പ്രേമത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയാകും തമിഴകവും തെലുങ്കുമൊക്കെ സ്വീകരിക്കുകയും ചെയ്‍തു. ശബരീഷ് വര്‍മ പാട്ടുകാരനായും ഗാനരചയിതാവും ചിത്രത്തിലൂടെ ശ്രദ്ധയാകര്‍ഷിച്ചപ്പോള്‍ നായകൻ നിവിൻ പോളിക്ക് പുറമേ മഡോണ സെബാസ്റ്റ്യൻ, ഷര്‍ഫുദ്ദീൻ, കൃഷ്‍ണ ശങ്കര്‍, അഞ്‍ജു കുര്യൻ, മണിയൻപിള്ള രാജു, ആനന്ദ് നാഗ്, ജൂഡ് ആന്തണി ജോസഫ്, സിജു വില്‍സണ്‍, റിൻസ് തുടങ്ങിയവര്‍ വലുതും ചെറുതുമായ കഥാപാത്രങ്ങളിലുണ്ടായിരുന്നു.

Read More: 'ബ്ലസിയുടെ വെല്ലുവിളി അതായിരുന്നു', ആടുജീവിതത്തെ കുറിച്ച് പൃഥ്വിരാജ്, ജോര്‍ദാനിലെ കൊവിഡ് കാലത്തെ വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ഇന്ത താടിയെടുത്താല്‍ ആര്‍ക്കെടാ പ്രച്‍നം'? ഇനി പൊലീസ് റോളില്‍, ന്യൂ ലുക്കില്‍ മോഹന്‍ലാല്‍
നിവിന്‍ പോളി വിജയയാത്ര തുടരുമോ? 'ബേബി ഗേള്‍' ആദ്യ പ്രതികരണങ്ങള്‍