'ഭീഷ്‍മ പര്‍വ്വ'ത്തിന് ശേഷമുള്ള ചിത്രം; സര്‍പ്രൈസ് പ്രഖ്യാപനത്തിനൊരുങ്ങി അമല്‍ നീരദ്

Published : Jun 07, 2024, 06:40 PM IST
'ഭീഷ്‍മ പര്‍വ്വ'ത്തിന് ശേഷമുള്ള ചിത്രം; സര്‍പ്രൈസ് പ്രഖ്യാപനത്തിനൊരുങ്ങി അമല്‍ നീരദ്

Synopsis

രണ്ട് വര്‍ഷത്തിനിപ്പുറം പുതിയ ചിത്രവുമായി അമല്‍ നീരദ്

സിനിമാപ്രേമികളില്‍ ഏറെ ഫാന്‍ ഫോളോവിംഗ് ഉള്ള സംവിധായകരില്‍ ഒരാളാണ് അമല്‍ നീരദ്. മുഖ്യധാരാ സിനിമയിലേക്ക് വിഷ്വല്‍ സ്റ്റോറി ടെല്ലിംഗ് കൊണ്ടുവന്നതില്‍ മുഖ്യ പങ്ക് വഹിച്ച അമല്‍ നീരദ് തന്‍റെ കഥാപാത്രങ്ങളെ ഏറെ സ്റ്റൈലിഷ് ആയി അവതരിപ്പിക്കുന്ന ഒരാള്‍ കൂടിയാണ്. കരിയറിലെ ഏറ്റവും മികച്ച വിജയങ്ങളിലൊന്നായി മാറിയ ഭീഷ്മ പര്‍വ്വം ആണ് അദ്ദേഹത്തിന്‍റെ സംവിധാനത്തില്‍ അവസാനം എത്തിയത്. ഭീഷ്മ പര്‍വ്വം പുറത്തെത്തി രണ്ട് വര്‍ഷത്തിനിപ്പുറവും അമലില്‍ നിന്ന് പുതിയ പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല. എന്നാല്‍ ഇപ്പോഴിതാ അത്തരത്തിലൊന്ന് ഉണ്ടാവാന്‍ പോവുകയാണ്.

ജൂണ്‍ 9 ന് ഉച്ചയ്ക്ക് 12 മണിക്ക് താന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തെക്കുറിച്ച് ഒരു പ്രഖ്യാപനം ഉണ്ടാവുമെന്ന് അമല്‍ നീരദ് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് ആണ് ഇതെന്നാണ് സൂചന. ഇത് ഏത് ചിത്രം സംബന്ധിച്ചാണെന്ന കമന്‍റുകളാണ് പോസ്റ്റുകള്‍ക്ക് താഴെ നിറയെ. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രഖ്യാപിക്കപ്പെട്ട ബിഗ് ബി രണ്ടാം ഭാഗമായ ബിലാലിന്‍റെ അപ്ഡേറ്റ് ആണോ എന്നാല്‍ കൂടുതല്‍ സംശയങ്ങളും. എന്നാല്‍ ഇത് കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമാണെന്നാണ് സൂചന.

 

കുഞ്ചാക്കോ ബോബനെ നായകനാക്കി അമല്‍ നീരദ് ഒരു സിനിമയുടെ ചിത്രീകരണം ആരഭിച്ചതായി 2023 സെപ്റ്റംബറില്‍ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ഈ ചിത്രത്തിന്‍റെ സംഗീതം സുഷിന്‍ ശ്യാമും ഛായാഗ്രഹണം ആനന്ദ് സി ചന്ദ്രനും ആണെന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ക്രൈം ത്രില്ലര്‍ നോവലുകളിലൂടെ ശ്രദ്ധ നേടിയ ലാജോ ജോസിന്‍റെ പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് സൂചന. അതേസമയം ആ സമയത്ത് പുറത്തെത്തിയ ലൊക്കേഷന്‍ ചിത്രത്തില്‍ അമല്‍ നീരദിനും കുഞ്ചാക്കോ ബോബനുമൊപ്പം എഴുത്തുകാരന്‍ ഉണ്ണി ആറും ഉണ്ടായിരുന്നു. അമല്‍ നീരദിന്‍റെ ബാച്ചിലര്‍ പാര്‍ട്ടി, ആന്തോളജി ചിത്രം 5 സുന്ദരികളിലെ ചെറുചിത്രം കുള്ളന്‍റെ ഭാര്യ എന്നിവയുടെ തിരക്കഥയും ബിഗ് ബി, അന്‍വര്‍ എന്നീ ചിത്രങ്ങളുടെ സംഭാഷണവും രചിച്ചത് ഉണ്ണി ആര്‍ ആയിരുന്നു. അമല്‍ നീരദ് പുതുതായി പുറത്തുവിട്ടിരിക്കുന്ന പോസ്റ്ററില്‍ കുഞ്ചാക്കോ ബോബന്‍റെ ഉടമസ്ഥതയിലുള്ള ഉദയ പിക്ചേഴ്സിന്‍റെ ലോഗോയും ഉണ്ട്. 

ALSO READ : വിജയ്‍യുടെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രം വീണ്ടും തിയറ്ററുകളിലേക്ക്; ആഘോഷിക്കാന്‍ ആരാധകര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

'ഇത് സിനിമ മാത്രമല്ല, ലെ​ഗസിയാണ്, വികാരമാണ്'; 'പടയപ്പ' റീ റിലീസ് ​ഗ്ലിംപ്സ് വീഡിയോ എത്തി
സൂര്യയ്‍ക്കൊപ്പം തമിഴ് അരങ്ങേറ്റത്തിന് നസ്‍ലെന്‍, സുഷിന്‍; 'ആവേശ'ത്തിന് ശേഷം ജിത്തു മാധവന്‍