അമല പോൾ പ്രധാന വേഷത്തിൽ; എം പത്മകുമാർ ഒരുക്കുന്ന പുതിയ ചിത്രത്തിൻ്റെ പൂജയും സ്വിച്ച് ഓൺ കർമ്മവും നടന്നു

Published : Sep 11, 2026, 03:56 PM IST
Amala Paul- M Padmakumar movie

Synopsis

എം. പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ഹൊറർ ത്രില്ലർ ചിത്രത്തിൽ അമല പോൾ മുഖ്യവേഷത്തിലെത്തുന്നു. കണ്ണൂരിലെ ഒരു പ്രമാദമായ കേസ് അന്വേഷിക്കുന്ന അസിസ്റ്റൻ്റ് കമ്മീഷണർ അനുപമ ഇക്ബാലായാണ് താരം അഭിനയിക്കുന്നത്.

ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം. പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം സെപ്റ്റംബർ പതിനൊന്ന് വെള്ളിയാഴ്ച്ച ആരംഭിച്ചു. രാജ് സാഗർ ഫിലിംസിൻ്റെ ബാനറിൽ രമേഷ് ഗോപിനാഥനാഥ് ഈ ചിത്രം നിർമ്മിക്കുന്നു. കേന്ദ്ര ഭരണ പ്രദേശമായ മാഹി അയിഷാ മൻസിലിലിൽ നടന്ന പൂജാ ചടങ്ങോടെയായിരുന്നു ചിത്രീകരണത്തിനു തുടക്കമായത്. ചലച്ചിത്ര പ്രവർത്തകർ, അണിയറപ്രവർത്തകർ, ബന്ധുമിത്രാദികൾ സാമൂഹ്യ സാംസ്ക്കാരിക രംഗങ്ങളിലെ പ്രമുഖർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ശ്രീമതി ഉഷാശ്രീധരൻ, സ്നിഷ രമേഷ് എന്നിവർ ആദ്യ ഭദ്രദീപം തെളിയിച്ചു. പോണ്ടിച്ചേരി മുൻ ആഭ്യന്തര വകുപ്പുമന്ത്രി ഈ. വത്സരാജ് , വ്യവസായ പ്രമുഖൻ സുധാകരൻ പൂക്കോട് ഉൾപ്പെടെ ചലച്ചിത്ര പ്രവർത്തകരും ബന്ധുമിത്രാദികളും ചേർന്ന് ഈ ചടങ്ങ് പൂർത്തികരിച്ചു.

തുടർന്ന് പ്രശസ്‌ത നിർമ്മാതാവും എക്സിബിറ്ററുമായ നിർത്താൻ ലിബർട്ടി ബഷീർ സ്വിച്ചോൺ കർമ്മവും, മാഹി എം .എൽ എ. അഡ്വ.ടി. ഷോട്ടിൽ കുമാർ ഫസ്റ്റ് ക്ലാപ്പും നൽകിയതോടെ ചിത്രീകരണത്തിലേക്കു കടന്നു. കോട്ടയം നസീറാണ് ആദ്യ ഷോട്ടിൽ അഭിനയിച്ചത്. പൂർണ്ണമായും ഹൊറർ ത്രില്ലർ ജോണറിലുള്ള ഒരു ചിത്രമാണിത്. ഏറെക്കാലമായി കണ്ണൂരും പരിസരങ്ങളിലും. പ്രമാദമായി മാറിയ ഒരു കേസിൻ്റെ അന്വേഷണത്തിനായി അസിൻ്റൻ്റ് കമ്മീഷണർ അനുപമ ഇക്ബാൽ നിയോഗിക്കപ്പെടുന്നതോടെഅരങ്ങേറുന്ന സംഭവങ്ങളാണ് ഹൊറർ ത്രില്ലറായി അവതരിപ്പിക്കുന്നത്.

തുടക്കം മുതൽ ഉദ്യേഗത്തിൻ്റെ മുൾമുനയിലൂടെയാണ് കഥാ പുരോഗതി. അമലാ പോളിനു പുറമേ വിജയ് ബാബു, ഇർഷാദ്, കോട്ടയം നസീർ,ഇന്ദ്രൻസ്, ബിനു പപ്പു, മുക്ത, റോണി ഡേവിഡ് രാജ്., ഉയിർ ഹരീഷ്, ദീപൻ ശിവരാമൻ , ആദ്യാ അമിത് . എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.പാൻ ഇൻഡ്യൻ സിനിമയായിട്ടാണ് ഈ ചിത്രം എത്തുന്നത്. എം പി സുനീഷിൻ്റേതാണ് തിരക്കഥ. ഛായാഗ്രഹണം- അജയ് ഡേവിഡ് കാച്ചപ്പിള്ളി. എഡിറ്റിംഗ്- സൂരജ് ഈ. എസ്. ഗാനങ്ങൾ - ഹരി നാരായണൻ,മുത്തു വിവേക് മൂഴുക്കുന്ന്. സംഗീതം - നന്ദഗോപൻ & കെ.കെ. നിഷാദ്. കലാസംവിധാനം - സാബു റാം. മേക്കപ്പ് - രഞ്ജിത്ത് അമ്പാടി. കോസ്‌റ്റ്യും ഡിസൈൻ- സമീരാ സനീഷ്.

ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - കെ.ജെ. വിനയൻ. അസ്സോസ്സിയേറ്റ് ഡയറക്ടേർസ്- ആകാശ് . എം ,. സജി മുണ്ടൂർ,രാഹുൽ കൃഷ്ണൻ വി. സൗണ്ട് ഡിസൈൻ - -രംഗനാഥ് രവി. കോറിറയോഗ്രാഫി- ദിനേശ് കുമാർ.,അനു വിശ്വനാഥ്. ആക്ഷൻ - പി.സി സ്റ്റണ്ട്സ്, മൈക്കിൾ, അഷറഫ് ഗുരുക്കൾ. സ്റ്റിൽസ്- ഷിബി ശിവദാസ്. ഫിനാൻസ് കൺട്രോളർ- ലൈൻ പ്രൊഡ്യൂസർ- സുജൻ കുമാർ. അനിൽകുമാർ മാങ്കാവ് - ഫിനാൻസ് മാനേജേഴ്‌സ് - ദിലീപ് കുമാർ എം കെ . , ബിജു പാറക്കൽ. എക്സിക്കുട്ടീവ് പ്രൊഡ്യൂസർ- ഷംനാസ്.എം അഷറഫ്. പ്രൊഡക്‌ഷൻ പ്രൊഡക്‌ഷൻ എക്സികുട്ടീവ്- അഷറഫ് പഞ്ചാര. പ്രൊഡക്ഷൻ കൺട്രോളർ - തോബിയാസ്. തലശ്ശേരി, മാഹി വടകര,കണ്ണൂർ കൂത്തുപറമ്പ് എന്നിവിടങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും. പി ആർ ഒ: വാഴൂർ ജോസ്, ആതിര ദിൽജിത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്‌സ്‌ക്യൂറ എന്‍റർടെയ്ൻമെന്‍റ്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

പൃഥ്വിരാജ്- കരീന ചിത്രം 'ദായ്‍റ' സെപ്റ്റംബർ 18 ന് തിയേറ്ററുകളിൽ; ആദ്യ ഗാനം 'സച്ച് കാ ദായ്‍റ' പുറത്ത്
വിജയ് ദേവരകൊണ്ട- രശ്മിക മന്ദാന ചിത്രം 'രണബാലി' ഒക്ടോബര്‍ 16 ന് തിയേറ്ററുകളിൽ; മലയാളം ടീസർ പുറത്ത്