ഹോട്ട് ബീച്ച് ഫോട്ടോകളുമായി അമലാ പോള്‍

Published : Sep 17, 2022, 11:42 AM ISTUpdated : Sep 25, 2022, 06:50 PM IST
ഹോട്ട് ബീച്ച് ഫോട്ടോകളുമായി അമലാ പോള്‍

Synopsis

നടി അമലാ പോള്‍ പങ്കുവെച്ച ഫോട്ടോഷൂട്ട് ചര്‍ച്ചയാകുന്നു.  

തെന്നിന്ത്യയുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് അമലാ പോള്‍. ഒട്ടനവധി മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷ പ്രശംസ നേടിയ നടി. സാമൂഹ്യമാധ്യമത്തിലും സജീവമാണ് അമലാ പോള്‍. അമലാ പോള്‍ പങ്കുവെച്ച പുത്തൻ ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ ഓണ്‍ലൈനില്‍ ചര്‍ച്ചയാകുന്നത്.

മാലദ്വീപില്‍ നിന്നുള്ള ഫോട്ടോകളാണ് അമലാ പോളാണ് പങ്കുവെച്ചിരിക്കുന്നത്. മാലദ്വീപില്‍ അവധിക്കാലം ആഘോഷിക്കുകയാണ് താൻ എന്ന് അമലാ പോള്‍ പറയുന്നു. 'കാടവെര്‍' എന്ന ചിത്രമാണ് അമലാ പോളിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം. 'കാടവെര്‍' എന്ന ചിത്രം ഡയറക്ട് ഒടിടി റിലീസായി ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിലാണ് എത്തിയത്.

തമിഴകത്ത് നിന്നുള്ള ഒരു ത്രില്ലര്‍ ചിത്രമായിരുന്നു 'കാടെവര്‍'. അമലാ പോള്‍ തന്നെ നിര്‍മിച്ച ചിത്രം എന്ന പ്രത്യേകതയുമുണ്ട്. അമലാ പോള്‍ പ്രൊഡക്ഷൻസിന്റെ ബാനറിലായിരുന്നു ചിത്രത്തിന്റെ നിര്‍മാണം. രഞ്ജിൻ രാജ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്.

അമല പോള്‍ നായികയായി റിലീസ് ചെയ്യാനുള്ള ചിത്രം 'അതോ അന്ത പറവൈ പോല' ആണ്.  വിനോദ് കെ ആര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒരു അഡ്വഞ്ചര്‍ ത്രില്ലറാണ്. അമലയുടെ കഥാപാത്രം ഒരു പ്രത്യേക സാഹചര്യത്തില്‍ വനത്തിനുള്ളില്‍ കുടുങ്ങിപ്പോകുന്നതും അപായത്തില്‍ നിന്ന് രക്ഷപെടുന്നതുമൊക്കെയാണ് സിനിമയുടെ പ്രമേയം. പല തവണ റിലീസ് പ്രഖ്യാപിച്ചെങ്കിലും  ചിത്രം വൈകുകയാണ്. ആശിഷ് വിദ്യാര്‍ഥി, സമീര്‍ കൊച്ചാര്‍ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. കഥ, തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നത് അരുണ്‍ രാജഗോപാലന്‍. സംഗീതം ജേക്‌സ് ബിജോയ്. ഛായാഗ്രഹണം സി ശാന്തകുമാര്‍. എഡിറ്റിംഗ് ജോണ്‍ എബ്രഹാം. സംഘട്ടനം സുപ്രീം സുന്ദര്‍. സെഞ്ചുറി ഇന്റര്‍നാഷണല്‍ ഫിലിംസിന്റെ ബാനറില്‍ ജോണ്‍സ് ആണ് നിര്‍മ്മാണം.

Read More : ഗൗതം മേനോൻ ചിത്രം പ്രതീക്ഷ കാത്തോ?, ചിമ്പുവിന്റെ 'വെന്തു തനിന്തതു കാടി'ന് ആദ്യ ദിനം നേടാനായത്

PREV
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു