സ്‍നേഹത്തിന്റെ ജീവിതം തിരിച്ചുപിടിക്കുന്നു, ഫോട്ടോയുമായി അമലാ പോള്‍

Web Desk   | Asianet News
Published : Mar 12, 2020, 04:06 PM IST
സ്‍നേഹത്തിന്റെ ജീവിതം തിരിച്ചുപിടിക്കുന്നു, ഫോട്ടോയുമായി അമലാ പോള്‍

Synopsis

മുംബൈയിലെ ഗായകൻ ഭവ്‍നിന്ദര്‍ സിംഗുമായി അമലാ പോള്‍ പ്രണയത്തിലാണെന്നും സിനിമ മാധ്യമങ്ങളില്‍ വാര്‍ത്തയുണ്ടായിരുന്നു.

മലയാളത്തിനു പുറമെ മറ്റ് തെന്നിന്ത്യൻ ഭാഷകളിലും സജീവമായ നടിയാണ് അമലാ പോള്‍. ചെറിയ കാലം കൊണ്ടുതന്നെ ഒട്ടേറെ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്‍മയിപ്പിച്ച നടി. അമലാ പോളിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. അമലാ പോള്‍ ഹോളി ആഘോഷിക്കുന്നതിന്റെ ഫോട്ടോകളാണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. അമലാ പോള്‍ തന്നെയാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

നിറങ്ങളില്‍ ജീവിക്കുന്നു. സ്‍നേഹത്തിന്റെ ജീവിതം തിരിച്ചുപിടിക്കുന്നുവെന്ന് അമലാ പോള്‍ ഫോട്ടോയ്‍ക്ക് അടിക്കുറിപ്പും എഴുതിയിട്ടുണ്ട്. നിരവധി ആരാധകരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. അതേസമയം മുംബൈയിലെ ഗായകൻ ഭവ്‍നിന്ദര്‍ സിംഗുമായി അമലാ പോള്‍ പ്രണയത്തിലാണെന്ന് തമിഴ് സിനിമ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തിരുന്നു. ഭവ്‍നിന്ദര്‍ സിംഗും അമലാ പോളും ഒന്നിച്ചുള്ള ഫോട്ടോകള്‍ പ്രചരിച്ചതോടെയാണ് ഇരുവരും പ്രണയത്തിലാണെന്നും വാര്‍ത്തകള്‍ വന്നത്.

PREV
click me!

Recommended Stories

ത്രില്ലിംഗ് പഞ്ചുമായി ഇന്ദ്രജിത്തിന്റെ 'ധീരം'; തിയേറ്ററുകളിൽ മികച്ച മുന്നേറ്റം
മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്