അരയിൽ തിളങ്ങുന്ന ഒഢ്യാണം, കാലിൽ തള; കമ്മട്ടിപ്പാടം 'റോസമ്മ' മമ്മൂട്ടിയുടെ 'ഭ്രമയുഗ'ത്തില്‍

Published : Jan 04, 2024, 11:36 AM ISTUpdated : Jan 04, 2024, 12:14 PM IST
അരയിൽ തിളങ്ങുന്ന ഒഢ്യാണം, കാലിൽ തള; കമ്മട്ടിപ്പാടം 'റോസമ്മ' മമ്മൂട്ടിയുടെ 'ഭ്രമയുഗ'ത്തില്‍

Synopsis

കമ്മട്ടിപ്പാടത്തിലൂടെ ശ്രദ്ധനേടിയ നടിയാണ് അമാൽഡ ലിസ്.

ഴിഞ്ഞ ഏതാനും ദിവസങ്ങളിൽ ഒരു സിനിമയെ ചുറ്റിപ്പറ്റിയുള്ള ചർച്ചകളാണ് നടക്കുന്നത്. മമ്മൂട്ടിയുടെ ഭ്രമയു​ഗം ആണ് ആ സിനിമ. ബ്ലാക് ആൻഡ് വൈറ്റ് കോമ്പോയിൽ ഇതുവരെ കാണാത്ത വ്യത്യസ്തത നിറഞ്ഞ പോസ്റ്റുകളാണ് ചർച്ചകൾക്ക് വഴിവച്ചതും. ഫസ്റ്റ ലുക്ക് മുതൽ ശ്രദ്ധനേടിയ ഭ്രമയു​ഗത്തിലെ പുതിയ പോസ്റ്റർ ആണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ചിത്രത്തിലെ പ്രധാന സ്ത്രീ കഥാപാത്രത്തിന്റേതാണ് പോസ്റ്റർ. 

നടിയും മോഡലുമായ അമാൽഡ ലിസ് ആണ് പോസ്റ്ററിൽ ഉള്ളത്. നടി ഭ്രമയു​ഗത്തിൽ ഉണ്ടെന്ന വിവരം നേരത്തെ പുറത്തുവന്നതാണ്. അരയിൽ തിളങ്ങുന്ന ഒഢ്യാണവും കാലിൽ തളയും ഇട്ട് കയ്യിൽ വളയണിഞ്ഞും നിൽക്കുന്ന അമാൽഡയെ പോസ്റ്ററിൽ കാണാം. മുഖം വ്യക്തമാക്കാത്ത തരത്തിലുള്ളതാണ് പോസ്റ്റർ. 

ദുൽഖർ സൽമാനെ നായകനാക്കി രജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടത്തിലൂടെ ശ്രദ്ധനേടിയ നടിയാണ് അമാൽഡ ലിസ്. ശേഷം ട്രാൻസ്, സി യു സൂൺ, സുലൈഖ മൻസിൽ തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ടു. അമാല്‍ഡയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രം ആകും ഭ്രമയുഗത്തിലേതെന്നാണ് വിലയിരുത്തലുകള്‍. മോഡലിങ്ങിൽ സജീവമായ അമാൽഡ വിവിധ ബ്രാൻഡുകൾക്ക് മോഡലായി എത്തിയിട്ടുണ്ട്. 

വെറും 15 ദിവസം, വാരിക്കൂട്ടിയത് കോടികൾ, 100 കോടിയിലേക്ക് നേരോടെ 'നേരി'ന്റെ കുതിപ്പ്.!

അതേസമയം, പുതിയ പോസ്റ്റര്‍ കൂടി പുറത്തുവന്നതോടെ ഏറെ ആവേശത്തിലാണ് മമ്മൂട്ടി ആരാധകര്‍. 'മുമ്പോട്ട് പോകുന്തോറും വൻ ഹൈപ്പിലേക്ക് മാറുന്ന ലെവൽ ആണല്ലോ, മാക്സിമം സ്‌ക്രീനിൽ റിലീസ് ചെയ്യണം, എന്തിനുള്ള പുറപ്പാടാണ്, എൻ്റെ മോനെ ഇൻ്റർനാഷണൽ ലെവൽ', എന്നിങ്ങനെ പോകുന്നു കമന്‍റുകള്‍. രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭ്രമയുഗം. മമ്മൂട്ടി, അമാല്‍ഡ എന്നിവര്‍ക്ക് പുറനെ സിദ്ധാര്‍ത്ഥ് ഭരതന്‍, അര്‍ജുന്‍ അശോകന്‍ എന്നിവരാണ് മറ്റ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ചിത്രം ഫെബ്രുവരിയില്‍ റിലീസ് ചെയ്യുമെന്നാണ് കരുതപ്പെടുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV
Read more Articles on
click me!

Recommended Stories

സംവിധാനം പ്രശാന്ത് ഗംഗാധര്‍; 'റീസണ്‍ 1' ചിത്രീകരണം പൂര്‍ത്തിയായി
അഭിമന്യു സിംഗും മകരന്ദ് ദേശ്പാണ്ഡെയും വീണ്ടും മലയാളത്തില്‍; 'വവ്വാൽ' പൂർത്തിയായി