മലയാളത്തില്‍ മറ്റൊരു ഹൊറര്‍ കോമഡി കൂടി; 'അമാനുഷികം' തുടങ്ങി

Published : May 10, 2026, 10:50 PM IST
amanushikam malayalam movie starts rolling

Synopsis

നിതീഷ് കെ നായർ സംവിധാനം ചെയ്യുന്ന ഹൊറർ കോമഡി ചിത്രം

നമോ പിക്ചേഴ്സിന്‍റെ ബാനറിൽ നിതീഷ് കെ നായർ സംവിധാനം ചെയ്യുന്ന അമാനുഷികം എന്ന സിനിമയുടെ ചിത്രീകരണം തൃശൂരിൽ ആരംഭിച്ചു. ബാലതാരമായി അഭിനയിച്ച് ഏറേ ശ്രദ്ധേയനായ ജോമോൻ ജോഷി നായകനാവുന്ന ഈ സിനിമയിൽ കിരൺ രാജ്, ഡോ. രജിത് കുമാർ, കുളപ്പുള്ളി ലീല, കുടശ്ശനാട് കനകം, നന്ദ കിഷോർ, കോബ്ര രാജേഷ്, രേണു സുധി, ഗിരീഷ് പെരിഞ്ചേരി, കൃഷ്ണകുമാർ, സനിൽ മട്ടന്നൂർ, പ്രവീൺ ചാലക്കുടി, റാഫി, സോണി അട്ടച്ചാക്കൽ, രാഹുൽ മണർകാട്, മനോജ് മഹാദേവ്, അജിത്ത് ചേർത്തല, രാമകൃഷ്ണൻ തുടങ്ങിയവരും അഭിനയിക്കുന്നു.

നമോ പിക്ചേഴ്സ് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ തിരക്കഥ, സംഭാഷണം സുധീഷ് പെരുമ്പള്ളി എഴുതുന്നു. ഛായാഗ്രഹണം ബിൻസീർ, സംഗീതം റെജൻ രഘു, ഗാനരചന അഖിൽ പൊന്നപ്പൻ, എഡിറ്റർ ആശിഷ് ശിവൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ സന്ദീപ് പട്ടാമ്പി, അസോസിയേറ്റ് ഡയറക്ടർ നന്ദു ജി നായർ, അസിസ്റ്റൻ്റ് ഡയറക്ടർ അച്ചു രാജഗോപാൽ, മേക്കപ്പ് കൃഷ്ണൻ പെരുമ്പാവൂർ, കല ജയൻ നെല്ലങ്കര, വസ്ത്രാലങ്കാരം സഞ്ജയ് മാവേലി, പ്രൊഡക്ഷൻ കൺട്രോളർ മനോജ് മഹാദേവ്, പ്രൊഡക്ഷൻ മാനേജർ പ്രവീൺ ചാലക്കുടി, സ്റ്റിൽസ് സോണി മാത്യു, ഡിസൈനിംഗ് ബൈജു ബാലകൃഷ്ണൻ.

ഒരു യക്ഷിയുടെ പേരിൽ അറിയപ്പെടുന്ന ഗ്രാമത്തിൽ കാലങ്ങളായി യക്ഷിയെ തളച്ച ആണി ആരോ ഊരുന്നത് മൂലം ആ ഗ്രാമത്തിൽ സംജാതമാകുന്ന കോലഹലങ്ങൾ ഒരു മുഴുനീളെ കോമഡിയിൽ ദൃശ്യവത്കരിക്കുന്ന ചിത്രമാണ് അമാനുഷികം. ഹൊറർ കോമഡി ചിത്രമായ അമാനുഷികം ഓഗസ്റ്റിൽ തിയറ്ററുകളിൽ എത്തും. പി ആർ ഒ- എ എസ് ദിനേശ്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

കേന്ദ്ര കഥാപാത്രമായി നാഗ സൈരന്ധ്രി; 'സോഷ്യൽ സ്വാമി' ഫസ്റ്റ് ലുക്ക് എത്തി
'ആദ്യമായാണ് ടിക്കറ്റെടുത്ത് സിനിമ കാണാന്‍ പോകുന്നത്'; തുറന്നുപറഞ്ഞ് മോഹൻലാൽ