സാമന്തയുടെയും വരുണ്‍ ധവന്‍റെയും സിറ്റാഡൽ ഹണി ബണ്ണി ഷോ ആമസോണ്‍ പ്രൈം വീഡിയോ നിര്‍ത്തി

Published : Apr 17, 2025, 04:36 PM ISTUpdated : Apr 17, 2025, 04:37 PM IST
സാമന്തയുടെയും വരുണ്‍ ധവന്‍റെയും സിറ്റാഡൽ ഹണി ബണ്ണി ഷോ  ആമസോണ്‍ പ്രൈം വീഡിയോ നിര്‍ത്തി

Synopsis

ആമസോൺ പ്രൈം വീഡിയോ രാജ് ആൻഡ് ഡികെയുടെ സിറ്റാഡൽ ഹണി ബണ്ണി ഷോ നിര്‍ത്തി. സിറ്റാഡലിന്‍റെ ഇറ്റാലിയൻ പതിപ്പായ സിറ്റാഡൽ: ഡയാനയും റദ്ദാക്കിയിട്ടുണ്ട്. എന്നാൽ, പ്രധാന പരമ്പരയായ സിറ്റഡല്‍ രണ്ടാം സീസണില്‍ എത്തും.

മുംബൈ: ആമസോൺ പ്രൈം വീഡിയോ രാജ് ആൻഡ് ഡികെയുടെ സിറ്റാഡൽ ഹണി ബണ്ണി ഷോ നിര്‍ത്തി. റുസ്സോ ബ്രദേഴ്‌സ് നിർമ്മിച്ച സിറ്റാഡലിന്റെ ഇന്ത്യൻ പതിപ്പായ സീരിസ് ഒരു സീസണിന് ശേഷം റദ്ദാക്കിയതായി ഡെഡ്‌ലൈൻ റിപ്പോർട്ട് ചെയ്തു. സിറ്റഡലിന്‍റെ ഇറ്റാലിയൻ പതിപ്പ് പരമ്പരയായ സിറ്റാഡൽ: ഡയാനയും റദ്ദാക്കിയിട്ടുണ്ട്. 

അതേസമയം പ്രധാന പരമ്പരയായ സിറ്റഡല്‍ പ്രധാന താരങ്ങളായ പ്രിയങ്ക ചോപ്രയും റിച്ചാർഡ് മാഡനും അഭിനയിച്ച് രണ്ടാം സീസണില്‍ എത്തും. "സിറ്റാഡൽ: ഹണി ബണ്ണി, സിറ്റാഡൽ: ഡയാന എന്നീ രണ്ട് പരമ്പരകളിലെയും കഥാതന്തുക്കൾ സിറ്റാഡലിന്‍റെ വരാനിരിക്കുന്ന രണ്ടാം സീസണിൽ ഉൾപ്പെടുത്തും " ആമസോൺ എംജിഎം സ്റ്റുഡിയോയുടെ ടെലിവിഷൻ മേധാവി വെർനോൺ സാൻഡേഴ്‌സ് അറിയിച്ചു.

"വിജയകരവും പ്രേക്ഷക ശ്രദ്ധനേടിയതുമായ ഈ ഇന്‍റര്‍നാഷണല്‍ ചാപ്റ്ററുകള്‍ ഇനി വ്യക്തിഗത പരമ്പരകളായി തുടരില്ലെങ്കിലും, സിറ്റാഡലിന്റെ സീസൺ 2 ആവേശകരമായിരിക്കും.പുതിയ കഥ പാശ്ചത്തലവും, അഭിനേതാക്കളുടെ കോമ്പിനേഷനും, ഒപ്പം കഥാപാത്രങ്ങളുടെ വൈകാരിക യാത്രകളെ പുതിയ സീസൺ കൂടുതൽ ആഴത്തിലാക്കും. 2026 ലെ രണ്ടാം പാദത്തിൽ സിറ്റാഡൽ സീസൺ 2 ആഗോളതലത്തിൽ പ്രീമിയർ ചെയ്യും " എന്നാണ്  വെർനോൺ സാൻഡേഴ്‌സ് പറയുന്നത്. 

സിറ്റാഡൽ ഹണി ബണ്ണിയിൽ നാദിയ (പ്രിയങ്ക)എന്ന സ്പൈ ഏജന്റ് മാതാപിതാക്കളായാണ് സാമന്ത റൂത്ത് പ്രഭുവും വരുൺ ധവാനും അഭിനയിച്ചത്. പ്രധാന പരമ്പരയേക്കാള്‍ മികച്ച രീതിയിലാണ് പലരും ഈ പരമ്പരയെ വിശേഷിപ്പിച്ചു. പക്ഷേ രാജ് & ഡികെയുടെ ഫിലിമോഗ്രാഫി ഏറ്റവും ദുർബലമായ ഒന്നാണിതെന്ന റിവ്യൂകളും വന്നിരുന്നു.

സിറ്റാഡൽ അടക്കം നിരവധി പദ്ധതി ഗ്രീൻ‌ലൈറ്റ് ചെയ്ത ആമസോണിന്റെ എം‌ജി‌എം സ്റ്റുഡിയോയുടെ മേധാവി ജെന്നിഫർ സാൽക്കെയുടെ രാജിക്ക് ശേഷമാണ് ഈ മാറ്റങ്ങളെല്ലാം സംഭവിക്കുന്നത് എന്നാണ് വിവരം. അവയിൽ പലതും അവരുടെ ഭരണകാലത്തോ അതിനു തൊട്ടുപിന്നാലെയോ റദ്ദാക്കുകയോ താൽക്കാലികമായി നിർത്തുകയോ ചെയ്തിരുന്നു. 

ആമസോണ്‍ സോഫി ടർണറുമായുള്ള ടോംബ് റൈഡർ പരമ്പര പോലും ഉപേക്ഷിച്ചതായി അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്. ഇതുവരെ അതിനെക്കുറിച്ച് ഔദ്യോഗികമായി ഒരു പ്രസ്താവനയും വന്നിട്ടില്ല.

ഗെറ്റ് സെറ്റ് ബേബി ഇനി ഒടിടിയിലേക്ക്, എവിടെ കാണാം?

എമ്പുരാന്‍ ഒടിടിയില്‍ എത്തുമ്പോള്‍ ഫുള്‍ കട്ടോ, റീ എഡിറ്റ് പതിപ്പോ?: എഡിറ്റര്‍ പറയുന്നു

PREV
Read more Articles on
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു