Jayasurya talks aboutb his most anticipated movie of ther year. റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിനായി നാല് വർഷം നീക്കിവെച്ചെന്നും പതിനൊന്ന് സിനിമകൾ ഉപേക്ഷിച്ചെന്നും ജയസൂര്യ വെളിപ്പെടുത്തി.

മലയാളത്തിൽ ഈ വർഷം പുറത്തിറങ്ങാനിരിക്കുന്ന പ്രധാന ചിത്രങ്ങളിൽ ഒന്നാണ് ജയസൂര്യ നായകനായി എത്തുന്ന 'കത്തനാർ'. ഹോം എന്ന ചിത്രത്തിന് ശേഷം റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമൊരുങ്ങുന്നത് വമ്പൻ ക്യാൻവാസിലാണ്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് ജയസൂര്യ പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. നാൾ വർഷത്തോളം ഈ സിനിമയ്ക്ക് വേണ്ടി ചെലവഴിച്ചെന്നും അതിനിടയിൽ പതിനൊന്നോളം സിനിമകൾ ഉപേക്ഷിക്കേണ്ടി വന്നുവെന്നും ജയസൂര്യ വെളിപ്പെടുത്തി.

"നാല് വർഷം ഞാൻ സിനിമ ചെയ്യുന്നുണ്ടായിരുന്നു. കത്തനാർ എന്ന സിനിമയ്ക്ക് വേണ്ടി ഒരുപാട് സമയം മാറ്റിവെച്ചു. ഈ ഗ്യാപ്പിൽപതിനൊന്നോളം സിനിമകൾ വേണ്ട എന്ന് വെക്കേണ്ടിവന്നു. ചില സമയത്ത് അത് നല്ലതാണ്. ഒരു സിനിമയ്ക്ക് വേണ്ടി ഇത്രയും നിൽക്കുക എന്നത്, ഞാൻ ഇതുവരെ അങ്ങനെ ചെയ്തിട്ടില്ല. ഒരു സിനിമയ്ക്ക് വേണ്ടി ഞാൻ ഇത്രയും ഇൻവെസ്റ്റ് ചെയ്യുന്നു എന്നതിനേക്കാളും ഈ സിനിമയുടെ സംവിധായകൻ നിൽക്കുന്നതാണ് പ്രധാനം. റോജിൻ തോമസ് ഹോമിന്റെയും മങ്കി പെന്നിന്റെയും സംവിധായകൻ ആണ്. അവന്റെ നാലാമത്തെ സിനിമ ആയിട്ടേയുള്ളു, പക്ഷെ ഈ സിനിമയ്ക്ക് വേണ്ടി അവൻ നിൽക്കുന്നത് അഞ്ചും ആറും വർഷമാണ്. നല്ല ഒരു സിനിമയുടെ ഭാഗാമാവാൻ ഇത്രയും സമയം ഇൻവെസ്റ്റ് ചെയ്യുന്നത് നല്ലൊരു വേദനയാണ്." ജയസൂര്യ പറയുന്നു. ഫ്രൈഡേ ഫിലിം ഹൗസിന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു ജയസൂര്യയുടെ പ്രതികരണം.

ലയാളത്തിലെ ഏറ്റവും വലിയ മുതൽ മുടക്കുള്ള ചിത്രം നിർമിക്കുന്നത് ​ഗോകുലം മൂവീസിന്റെ ബാനറിൽ ​ഗോകുലം​ ​ഗോപാലനാണ്. 75 കോടിയാണ് ബജറ്റെന്നാണ് റിപ്പോർട്ടുകൾ. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, ഇംഗ്ലിഷ്, ബംഗാളി, ചൈനീസ്, ഫ്രഞ്ച്, കൊറിയൻ, ഇറ്റാലിയൻ, റഷ്യൻ, ഇൻഡോനേഷ്യൻ, ജാപ്പനീസ്, ജർമൻ തട്അങ്ങീ 15 ഭാഷകളിലാകും സിനിമ റിലീസ് ചെയ്യുക.

2023ൽ ആയിരുന്നു കത്തനാരിന്റെ ഷൂട്ടിം​ഗ് ആരംഭിച്ചത്. 36 ഏക്കറിൽ നാൽപ്പത്തി അയ്യായിരം അടി ചതുരശ്ര വിസ്തീർണ്ണമുള്ള പടു കൂറ്റൻ സെറ്റും അണിയറ പ്രവർത്തകർ ഒറുക്കിയത് ഏറെ ശ്രദ്ധനേടിയിരുന്നു. അനുഷ്ക ഷെട്ടിയും പ്രധാന വേഷത്തിൽ എത്തുന്ന കത്തനാരിൽ പ്രഭു ദേവയും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ത്രീഡിയിൽ ആണ് സിനിമ ഒരുക്കിയിരിക്കുന്നത്. ഗോഡ്‌ഫി സേവിയർ ബാബു സംവിധാനം ചെയ്ത് 'എന്താടാ സജി' ആയിരുന്നു ജയസൂര്യയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ആട് 3 അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുകയാണ്.