പ്രധാന വേഷത്തിൽ അഭിഷേക് ബച്ചനും നിത്യ മേനോനും; 'ബ്രീത്ത് ഇന്റു ദി ഷാഡോസി'ന്റെ പുതിയ സീസൺ ഉടൻ

Web Desk   | Asianet News
Published : Oct 20, 2021, 07:23 PM ISTUpdated : Oct 20, 2021, 07:30 PM IST
പ്രധാന വേഷത്തിൽ അഭിഷേക് ബച്ചനും നിത്യ മേനോനും; 'ബ്രീത്ത് ഇന്റു ദി ഷാഡോസി'ന്റെ പുതിയ സീസൺ ഉടൻ

Synopsis

2022 ൽ വിവിധ രാജ്യങ്ങളിലും പ്രദേശങ്ങളിലുമായി പ്രൈം വീഡിയോയിൽ പ്രദർശനം ആരംഭിക്കും.

മസോൺ പ്രൈമിൽ(Amazon Prime) ഏറെ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയ ഇമോഷണൽ ത്രില്ലർ സീരീസാണ് 'ബ്രീത്ത് ഇന്റു ദി ഷാഡോസ്'(Breathe Into The Shadows). അഭിഷേക് ബച്ചനും(Abhishek Bachchan) നിത്യമേനോനുമായിരുന്നു(nithya menon) സീരിസിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇപ്പോഴിതാ ഇതിന്റെ പുതിയ സീസൺ വരുന്നുവെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ആമസോൺ അധികൃതർ. 

അബണ്ടൻഷ്യ എന്റർടൈൻമെന്റ് ആവിഷ്കരിക്കുകയും നിർമ്മിക്കുകയും മായങ്ക് ശർമ്മ സംവിധാനം ചെയ്യുകയും ചെയ്യുന്ന പുതിയ സീസൺ ദില്ലിയിലും മുംബൈയിലുമായി ചിത്രീകരണം ആരംഭിച്ചു. 2022 ൽ വിവിധ രാജ്യങ്ങളിലും പ്രദേശങ്ങളിലുമായി പ്രൈം വീഡിയോയിൽ പ്രദർശനം ആരംഭിക്കും.

അമിത് സാദ്, സയാമി ഖേർ എന്നിവരും പ്രധാന വേഷത്തിലെത്തുന്ന ഈ പരമ്പരയുടെ പുതിയ സീസണിൽ നടൻ നവീൻ കസ്തൂരിയയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

"ബ്രീത്ത്: ഇൻടു ദി ഷാഡോസിനു ലഭിച്ച ജനപ്രീതിയും തികഞ്ഞ പ്രതീക്ഷയും കണക്കിലെടുക്കുമ്പോൾ, ഒരു പുതിയ സീസൺ ഉടൻ തന്നെ ഉണ്ടാകുമെന്ന് ഉറപ്പായിരുന്നു. ഇതിവൃത്തം തീവ്രമാവുകയും പുതിയ കഥാപാത്രങ്ങൾ ആഖ്യാനത്തിലേക്ക് ഊർജ്ജം പകരുകയും ചെയ്യുമ്പോൾ, ഈ സീസണിൽ ആവേശവും പ്രതീക്ഷകളും വാനും മുട്ടുന്നതാണ്. അവാർഡ് നേടിയ ഈ ഫ്രാഞ്ചൈസിയുടെ പുതിയ സീസണിന്റെ പ്രഖ്യാപനം, ഭൂമിശാസ്ത്രപരമായ അതിരുകൾ മറികടക്കുന്ന ഇന്ത്യയിൽ നിന്നുള്ള ഏറ്റവും ആധികാരികവും ആകർഷകവുമായ കഥകൾ ആവിഷ്കരിക്കുന്നതിനും പ്രദർശിപ്പിക്കുന്നതിനുമുള്ള ഞങ്ങളുടെ പ്രതിബദ്ധത ഊന്നിപറയുന്നു, ”പ്രൈം വീഡിയോ ഇന്ത്യ, ഒറിജിനൽസ് മേധാവി അപർണ പുരോഹിത് പറഞ്ഞു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

കെടാ സണ്ടൈ കേന്ദ്രീകൃതമാക്കി ഒരുക്കിയ 'ജോക്കി'; നാളെ മുതൽ തിയേറ്ററുകളിൽ
ഓസ്കറിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ നോമിനേഷനുകളുമായി 'സിന്നേഴ്സ്'