റിലീസിന് മുന്‍പ് അപ്രതീക്ഷിത സാഹചര്യം? 'ദൃശ്യം 3' ല്‍ അവകാശവാദം ഉന്നയിച്ച് ആമസോണ്‍ പ്രൈം വീഡിയോ

Published : Apr 03, 2026, 12:29 PM IST
amazon prime video claims digital rights of drishyam 3 is there any trouble for aashirvad cinemas mohanlal jeethu joseph

Synopsis

പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം ദൃശ്യം 3 ഡിജിറ്റൽ റൈറ്റ്സിനെ ചൊല്ലി തർക്കം

മലയാള സിനിമയില്‍ നിന്ന് ഏറ്റവുമധികം കാത്തിരിപ്പ് ഉയര്‍ത്തി എത്തുന്ന ചിത്രമാണ് ദൃശ്യം 3. മറുഭാഷകളിലേക്ക് ഏറ്റവുമധികം റീമേക്ക് ചെയ്യപ്പെട്ട് മലയാള ചിത്രത്തിന്‍റെ തുടര്‍ച്ച എന്ന നിലയില്‍ മലയാളികളല്ലാത്ത പ്രേക്ഷകരും കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 3. നേരത്തെ ഏപ്രില്‍ 2 ന് പ്രഖ്യാപിച്ചിരുന്ന റിലീസ് മെയ് 21 ലേക്ക് മാറ്റിയിരുന്നു. എന്നാല്‍ റിലീസിന് രണ്ടര മാസം ശേഷിക്കെ ഒരു അപ്രതീക്ഷിത തര്‍ക്കം ചിത്രവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് വരികയാണ്. ദൃശ്യം 3 ന്‍റെ ഡിജിറ്റല്‍ റൈറ്റ്സില്‍ അവകാശവാദം ഉന്നയിച്ച് പ്രമുഖ പ്ലാറ്റ്ഫോം ആയ ആമസോണ്‍ പ്രൈം വീഡിയോ ആണ് രം​ഗത്തെത്തിയിരിക്കുന്നത്.

സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച പ്രസ്താവനയില്‍ ദൃശ്യം 3 ന്‍റെ എക്സ്ക്ലൂസീവ് ഡിജിറ്റല്‍ അവകാശം തങ്ങള്‍ക്കാണെന്ന് പ്രൈം വീഡിയോ വ്യക്തമാക്കുന്നു. തങ്ങളുടെ അനുമതിയില്ലാതെ ഡിജിറ്റല്‍ റൈറ്റ്സ് സംബന്ധിച്ച മറ്റ് കരാറുകളില്‍ ഏര്‍പ്പെടുന്നത് നിയമനടപടികള്‍ ക്ഷണിച്ചുവരുത്തുമെന്നും കമ്പനി അറിയിക്കുന്നു. ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ ആശിര്‍വാദ് സിനിമാസുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരമാണ് ഡിജിറ്റല്‍ അവകാശം തങ്ങള്‍ സ്വന്തമാക്കിയതെന്നും ഇതിലൂടെ ഈ റൈറ്റ്സ് വില്‍ക്കാനുള്ള അവകാശം നിര്‍മ്മാതാക്കള്‍ക്ക് നഷ്ടപ്പെട്ടിരിക്കുകയാണെന്നും പ്രൈം വീഡിയോയുടെ പ്രസ്താവനയില്‍ പറയുന്നു.

ഡിജിറ്റല്‍ റൈറ്റ്സിലെ വിവിധ വിഭാ​ഗങ്ങളായ എസ്‍വിഒഡി, ടിവിഒഡി, എവിഒഡി, എഫ്‍വിഒഡി, ഇഎസ്‍ടി റൈറ്റുകള്‍ തങ്ങള്‍ക്ക് സ്വന്തമാണെന്നും ഇവയുടെ തുടര്‍ന്നുള്ള വില്‍പനയ്ക്ക് ആശിര്‍വാദ് സിനിമാസ് അടക്കം മറ്റാര്‍ക്കും അവകാശമില്ലെന്നും പ്രൈം വീഡിയോ വ്യക്തമാക്കുന്നു. വസ്തുത ഇതാണെന്നിരിക്കെ മറ്റ് കക്ഷികളുമായി ചേര്‍ന്ന് പുതിയ കരാറുകള്‍ സൃഷ്ടിച്ചാല്‍ അതില്‍ ഉള്‍പ്പെടുന്നവര്‍ക്ക് നഷ്ടം സംഭവിച്ചേക്കാമെന്നും കുറിപ്പില്‍ പറയുന്നു. ദൃശ്യം 3 ഹിന്ദി പതിപ്പിന്‍റെ നിര്‍മ്മാതാക്കളായ പനോരമ സ്റ്റുഡിയോസ് മലയാളം ഒറിജിനലിന്‍റെ ആഗോള തിയട്രിക്കല്‍, ഡിജിറ്റല്‍ റൈറ്റുകള്‍ വാങ്ങിയതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ഇത് സൂചിപ്പിച്ചുള്ളതാണോ പ്രൈം വീഡിയോയുടെ പ്രസ്താവന എന്ന സംശയമാണ് ഉയരുന്നത്.

പനോരമ സ്റ്റുഡിയോസിന്‍റെ സഹകരണം വരുന്നതോടെ ദൃശ്യം 3 ന് ആ​ഗോള റിലീസില്‍ ഉണ്ടാവുന്ന ​ഗുണത്തെക്കുറിച്ച് പെന്‍ സ്റ്റുഡിയോസ് ചെയര്‍മാന്‍ കുമാര്‍ മംഗത് പതകും നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂരും പറഞ്ഞിരുന്നു. എന്നാല്‍ ഇതില്‍ ഡിജിറ്റല്‍ റൈറ്റ്സ് ഉള്‍പ്പെടുന്നില്ലേ എന്ന സംശയമാണ് പ്രൈം വീഡിയോയുടെ പ്രസ്താവനയ്ക്ക് പിന്നാലെ ഉയരുന്നത്. വൈകാതെ ഇത് സംബന്ധിച്ച ഔദ്യോ​ഗിക പ്രതികരണം പനോരമ സ്റ്റുഡിയോസില്‍ നിന്നോ ആശിര്‍വാദ് സിനിമാസില്‍ നിന്നോ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതേസമയം ദൃശ്യം 3 റിലീസിന് മുന്നോടിയായി ദൃശ്യം 2 തിയറ്ററുകളിലേക്ക് എത്തുന്നുണ്ട്. ഏപ്രില്‍ 10 ന് ആണ് ദൃശ്യം 2 എത്തുക. കൊവിഡ് സമയത്ത് ഡയറക്റ്റ് ഒടിടി റിലീസ് ആയി പ്രൈം വീഡിയോയിലൂടെ എത്തിയ ചിത്രമായിരുന്നു ഇത്. മോഹന്‍ലാലിന്‍റെ പിറന്നാള്‍ ദിനമായ മെയ് 21 നാണ് ദൃശ്യം 3 ന്‍റെ റിലീസ്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ഞങ്ങൾക്കിടയിൽ പ്രശ്നങ്ങളില്ല, ഒരുമിച്ച് സിനിമ ചെയ്യാത്തത് ആ കാരണം കൊണ്ട്..'; മോഹൻലാലിനെ കുറിച്ച് ഉർവശി
പ്രദീപ് രംഗനാഥൻ - വിഘ്നേഷ് ശിവൻ ചിത്രം 'ലവ് ഇൻഷുറൻസ് കമ്പനി' കേരളത്തിൽ എത്തിക്കുന്നത് ഗോകുലം മൂവീസ്; ആഗോള റിലീസ് ഏപ്രിൽ 10 ന്