
മലയാളികൾക്ക് പ്രിയപ്പെട്ട താരങ്ങളാണ് ഉർവശിയും മോഹൻലാലും. ഭരതം, മിഥുനം, വിഷ്ണുലോകം, സ്ഫടികം, യോദ്ധ, പത്താമുദയം, സുഖമോ ദേവി തുടങ്ങീ നിരവധി ചിത്രങ്ങളിൽ മോഹൻലാൽ- ഉർവശി കോംബോ എത്തിയിട്ടുണ്ട്. അതിൽ തന്നെ ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെട്ട ചിത്രങ്ങളായിരുന്നു മിഥുനവും സ്ഫടികവും.
1995 ൽ പുറത്തിറങ്ങിയ സ്ഫടികം ആയിരുന്നു ഇരുവരും ഒന്നിച്ചെത്തിയ അവസാന ചിത്രം. ഭദ്രൻ സംവിധാനം ചെയ്ത സ്ഫടികം ഇന്നും മലയാളത്തിലെ ക്ലാസ് ചിത്രങ്ങളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്. സ്ഫടികത്തിന് ശേഷം ഇരുവരും ഒരുമിച്ച് സിനിമ ചെയ്യാത്ത എന്താണെന്ന് പ്രേക്ഷകർക്ക് കുറേ കാലങ്ങളായുള്ള സംശയമാണ്. ഇപ്പോഴിതാ അത്തരം ചോദ്യങ്ങൾക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് ഉർവശി. താനും മോഹൻലാലും തമ്മിൽ പ്രശ്നങ്ങളൊന്നും തന്നെയില്ലെന്നും നല്ലൊരു സ്ക്രിപ്റ്റ് കിട്ടാത്തത് കൊണ്ടാണ് ഒരുമിച്ച് സിനിമ ചെയ്യാത്തതെന്നും ഉർവശി പറയുന്നു.
"ആരെങ്കിലും ഒരു നല്ല തിരക്കഥ കൊണ്ടുവരണം. അപ്പോഴാണ് എനിക്കും മോഹൻലാലിനും ഒരുമിച്ച് അഭിനയിക്കാൻ കഴിയുക. കാരണം ഇപ്പോൾ മറ്റൊരു ഹീറോയിനൊപ്പം അഭിനയിക്കുന്നതുപോലെയല്ല. ഞാനും ലാലേട്ടനും ഒരുമിക്കുമ്പോൾ പ്രേക്ഷകർക്ക് ഒരു പ്രത്യേക പ്രതീക്ഷ ഉണ്ടാകും. അതിൽ ഹ്യൂമറിന്റെ വലിയൊരു ഘടകമുണ്ടാകുമെന്ന് അവർ കരുതും. ഒപൂർണ്ണമായും സീരിയസ് സിനിമയല്ല, മറിച്ച് തമാശയുള്ള കഥയായിരിക്കും അവർ പ്രതീക്ഷിക്കുന്നത് അതാണ് ആ വ്യത്യാസം. എല്ലാ സംവിധായകരുടെയും മനസിൽ ഇത്തരം ഒരു സിനിമ ചെയ്യാനുള്ള ആഗ്രഹമുണ്ട്. പല പുതിയ ഡയറക്ടർമാരും എന്റെയടുത്ത് വന്ന് ‘ചേച്ചിയെയും ലാലേട്ടനെയും വെച്ച് ഒരു സിനിമ ചെയ്യണം’ എന്ന് പറയാറുണ്ട്. പക്ഷേ അവർക്കൊരു ടെൻഷൻ ഉണ്ടാകും. ഞങ്ങൾ രണ്ടുപേരും മുമ്പ് ചെയ്ത സിനിമകളേക്കാൾ മെച്ചപ്പെട്ടതായിരിക്കണം എന്ന ടെൻഷൻ ആണത്. അതാണ് പ്രധാന പ്രശ്നം. അല്ലാതെ ഞങ്ങൾക്കിടയിൽ യാതൊരു പ്രശ്നവും ഇല്ല." ഉർവശി പറയുന്നു. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ഉർവശിയുടെ പ്രതികരണം.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ