അമിതാഭ് ബച്ചന്റ തമിഴ് സിനിമ ഒരുങ്ങുന്നു; ഹിന്ദിയിലും പേരിട്ടു!

By Web TeamFirst Published Apr 8, 2019, 3:29 PM IST
Highlights

അമിതാഭ് ബച്ചൻ ആദ്യമായി അഭിനയിക്കുന്ന തമിഴ് ചിത്രമാണ് ഉയര്‍ന്ധ മനിതൻ.  നാല്‍പ്പതു ദിവസത്തെ ഡേറ്റ് ആണ് അമിതാഭ് ബച്ചന്‍ നല്‍കിയിരിക്കുന്നത്.  തമിഴ്‍വാനൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹിന്ദിയിലും ഒരുക്കുന്ന ചിത്രത്തിന് തേരെ യാര്‍ ഹൂൻ മെയിൻ എന്ന് പേരിട്ടു.

ഹിന്ദിയിലും തമിഴിലും ഒരേസമയത്താണ് ചിത്രം ഒരുക്കുന്നത്. അമിതാഭ് ബച്ചന്റെ ഭാഗം ഒറ്റ ഷെഡ്യൂളിലാണ് പൂര്‍ത്തിയാക്കുക. അമിതാഭ് ബച്ചനു പുറമെ എസ് ജെ സൂര്യയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ചിത്രത്തിലെ രംഗത്തിന്റെ ഫോട്ടോ അമിതാഭ് ബച്ചൻ ഷെയര്‍ ചെയ്‍തത് വൈറലായിരുന്നു. ശിവാജി ഗണേശന്റെ ഫോട്ടോ നോക്കി നില്‍ക്കുന്ന അമിതാഭ് ബച്ചനും എസ് ജെ സൂര്യയുമായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്.. മാസ്റ്റര്‍ ശിവാജി ഗണേശന്റെ നിഴലില്‍ രണ്ട് വിദ്യാര്‍ഥികള്‍. സൂര്യയും ഞാനും. ശിവാജി, തമിഴ് സിനിമയുടെ ഏറ്റവും വലിയ ഇതിഹാസം. അദ്ദേഹത്തിന്റെ ഫോട്ടോയാണ് ചുമരില്‍. വിശാലവും അവിശ്വസനീയമായ പ്രതിഭയുള്ള കലാകാരൻ. എന്റെ ആദരവും അഭിനന്ദനങ്ങളും, അദ്ദേഹത്തില്‍ കാലില്‍ ഞാൻ സ്‍പര്‍ശിക്കുന്നു- ഫോട്ടോ ഷെയര്‍ ചെയ്‍ത് അമിതാഭ് ബച്ചൻ എഴുതിയിരുന്നു.  അമിതാഭ് ബച്ചനും എസ് ജെ സൂര്യയും അച്ഛനും മകനുമായിട്ടാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.

click me!