ആളുകളെ ഒന്നിപ്പിക്കാനുള്ള മാധ്യമമാണ് സിനിമയെന്ന് അമിതാഭ് ബച്ചൻ

By Web TeamFirst Published Nov 21, 2019, 6:00 PM IST
Highlights


ഭാഷയ്‍ക്കും സാമൂഹ്യവും ആധുനികവുമായ ജീവിതത്തിലെ എല്ലാ ഘടകങ്ങള്‍ക്കും അപ്പുറമുള്ളതാണ് സിനിമയെന്ന് അമിതാഭ് ബച്ചൻ.

സാമൂഹികവും ആധുനികവുമായ ജീവിതത്തിലെ വ്യത്യാസങ്ങൾ മാറ്റിവച്ച് ആളുകളെ ഒരുമിച്ച് കൊണ്ടുവരുന്ന ഒരു സാർവത്രിക മാധ്യമമാണ് സിനിമയെന്ന് അമിതാഭ് ബച്ചൻ. അമ്പതാമത് ഗോവ രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ സംസാരിക്കുകയായിരുന്നു അമിതാഭ് ബച്ചൻ.

സിനിമ ഒരു സാര്‍വത്രിക മാധ്യമമാണ്. ഭാഷയ്‍ക്കും സാമൂഹ്യവും ആധുനികവുമായ ജീവിതത്തിലെ എല്ലാ ഘടകങ്ങള്‍ക്കും അപ്പുറമുള്ളതാണ് സിനിമ. ഒരു ഇരുണ്ട സിനിമ ഹാളില്‍ നമ്മള്‍ ഇരിക്കുന്നു. നമ്മുടെ അടുത്തിരിക്കുന്ന ആളുടെ  സമുദായമോ, വര്‍ണോ, ജാതിയോ ഒന്നും നമ്മള്‍ ഒരിക്കലും ചോദിക്കാറില്ല. നമ്മള്‍ ഒരേ സിനിമ ആസ്വദിക്കുന്നു. ഒരേ പാട്ട് ആസ്വദിക്കുന്നു, ഒരേ തമാശ കേട്ട് ചിരിക്കുന്നു, ഒരേ വികാരത്താല്‍ കരയുന്നു- അമിതാഭ് ബച്ചൻ പറഞ്ഞു. അതിവേഗം വിഘടിക്കുന്ന ലോകത്ത്  സമാധാനം എന്ന ആശയം പ്രോത്സാഹിപ്പിക്കാൻ സിനിമ ഉൾപ്പെടെ ചില കാര്യങ്ങൾ മാത്രമേയുള്ളൂവെന്നും അമിതാഭ് ബച്ചൻ പറയുന്നു. വര്‍ണം, സമുദായം, ജാതി തുടങ്ങിയവ മൂലം വിഘടിക്കുന്ന പഴയ സംവിധാനത്തിനു പകരം എല്ലാവരെയും ഒന്നായി മാറ്റാൻ കൈകള്‍ കോര്‍ത്ത് നമ്മുടെ സര്‍ഗ്ഗാത്മകതയെ പ്രോത്സാഹിപ്പിക്കാം, സിനിമകളെടുക്കാം. അങ്ങനെ ലോകത്തെ കൂടുതല്‍ സമാധാനപരമായ സ്ഥലമാക്കി മാറ്റാൻ മുന്നോട്ടുവരാം- അമിതാഭ് ബച്ചൻ പറയുന്നു.

click me!