'ഇങ്ക്വിലാബ് ശ്രീവാസ്തവ' എങ്ങനെ അമിതാഭ് ബച്ചനായി; ആ രഹസ്യം വെളിപ്പെടുത്തി ബിഗ് ബി

By Web TeamFirst Published Oct 9, 2019, 10:11 AM IST
Highlights

ബോളിവുഡിന്‍റെ ബിഗ് ബിക്ക് മറ്റൊരു പേരുകൂടിയുണ്ടായിരുന്നു ഇങ്ക്വിലാബ് ശ്രീവാസ്തവ. അങ്ങനെയൊരു പേരുവരാനും ചില രസകരമായ സംഭവങ്ങള്‍ കാരണമായിട്ടുണ്ട്... 

മുംബൈ: ആരാണ് ഇങ്ക്വിലാബ് ശ്രീവാസ്തവ, അദ്ദേഹവും അമിതാഭ് ബച്ചനും തമ്മിലുള്ള ബന്ധമെന്താണ്...! അമിതാഭ് ബച്ചന്‍ അവതാരകനായി എത്തുന്ന കോന്‍ ബനേകാ ക്രോര്‍പതിയില്‍ ഇങ്ങനെ രസകമായ പല ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം അദ്ദേഹം തുറന്നുപറയാറുണ്ട്. അങ്ങനെയൊരു കഥയാണ് ഇത്തവണ ബിഗ് ബി പുറത്തുവിട്ടിരിക്കുന്നത്. 

ബോളിവുഡിന്‍റെ ബിഗ് ബിക്ക് മറ്റൊരു പേരുകൂടിയുണ്ടായിരുന്നു ഇങ്ക്വിലാബ് ശ്രീവാസ്തവ. അങ്ങനെയൊരു പേരുവരാനും ചില രസകരമായ സംഭവങ്ങള്‍ കാരണമായിട്ടുണ്ട്. 

''ക്വിറ്റ് ഇന്ത്യ പ്രക്ഷോഭം നടന്ന 1942ലാണ് ജാന്‍ ജനിച്ചത്. അന്ന് എട്ട് മാസം ഗര്‍ഭിണിയായിരുന്നു അമ്മ. അന്നൊക്കെ നാട്ടില്‍ റാലികള്‍ ഒരുപാട് നടക്കുന്നുണ്ട്. ഒരു റാലിയില്‍ അമ്മ തേജിയും പങ്കെടുത്തു. ഇത് വീട്ടില്‍ അറിയില്ലായിരുന്നു. അമ്മയെ കാണാതെ വീട്ടുകാര്‍ പേടിച്ചു. അവസാനം ഒരു റാലിയില്‍ നിന്നാണ് അവര്‍ക്ക് അമ്മയെ കണ്ടെത്താനായത്. ഉടനെതന്നെ വീട്ടിലേക്ക് കൂട്ടി. അമ്മ വീട്ടിലെത്തിയപ്പോള്‍ അച്ഛന്‍റെ സൂഹൃത്ത് വീട്ടിലുണ്ടായിരുന്നു. അദ്ദേഹമാണ് അമ്മയുടെ ദേശഭക്തിയെ കളിയാക്കി മകന് ഇങ്ക്വിലാബ് എന്ന് പേരിടണെന്ന് പറഞ്ഞത് '' - അമിതാഭ് ബച്ചന്‍ കോന്‍ ബനേഗാ ക്രോര്‍പതിയില്‍ പറഞ്ഞു.

മകന്‍ ജനിച്ചപ്പോള്‍ ഹരിവംശ്റായി ബച്ചന്‍ അവന് ഇങ്ക്വിലാബ് ശ്രീവാസ്തവ എന്ന് പേരിട്ടു. എന്നാല്‍ അമിതാഭ് എന്ന പേരെനിക്ക് നല്‍കിയത് അച്ഛന്‍റെ സുഹൃത്ത് സുമിത്ര നന്ദന്‍ പന്ത് ആണ്. കെടാത്ത നാളമെന്നാണ് പേരിന്‍റെ അര്‍ത്ഥമെന്നും അച്ഛന്‍ അതിനൊപ്പം തന്‍റെ തൂലികാനാമമായ ബച്ചന്‍ കൂടി ചേര്‍ത്തുവെന്നും അതോടെ ഇങ്ക്വിലാബ് ശ്രീവാസ്തവ, അമിതാഭ് ബച്ചന്‍ ആയെന്നും അദ്ദേഹം പറഞ്ഞു. 

click me!