ആഘോഷത്തിമിര്‍പ്പില്‍ അമിതാഭ് ബച്ചൻ, 'ഉഞ്‍ജായി'യുടെ അപ്‍ഡേറ്റ്

Published : Oct 17, 2022, 10:44 PM IST
ആഘോഷത്തിമിര്‍പ്പില്‍ അമിതാഭ് ബച്ചൻ, 'ഉഞ്‍ജായി'യുടെ അപ്‍ഡേറ്റ്

Synopsis

അമിതാഭ് ബച്ചൻ ചിത്രത്തിന്റെ പുതിയൊരു പോസ്റ്ററും പങ്കുവെച്ചിട്ടുണ്ട്.  

അമിതാഭ് ബച്ചൻ നായകനാകുന്ന പുതിയ ചിത്രമാണ് 'ഉഞ്‍ജായി'. അനുപം ഖേറും ബൊമൻ ഇറാനിയും ചിത്രത്തില്‍ അമിതാഭ് ബച്ചനൊപ്പമുണ്ട്. 'ഉഞ്ജായി' എന്ന ചിത്രത്തിന്റെ പുതിയ ഒരു അപ്‍ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് അമിതാഭ് ബച്ചൻ. നാളെ തന്റെ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിടുമെന്ന് അറിയിച്ചിരിക്കുകയാണ് അമിതാഭ് ബച്ചൻ.

ലോക സൗഹൃദ ദിനത്തോട് അനുബന്ധിച്ച് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരുന്നു. മല കയറുന്ന അമിതാഭ് ബച്ചനെയും അനുപം ഖേറിനെയും ബൊമന്‍ ഇറാനിയെയും കാണാവുന്ന പോസ്റ്റര്‍ വൻ ഹിറ്റായിരുന്നു.  11. 11. 2022ന് ആണ് ചിത്രം റിലീസ് ചെയ്യുക. സൂരജ് ബര്‍ജത്യ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

'ഗുഡ്‍ബൈ' എന്ന ചിത്രമാണ് അമിതാഭ് ബച്ചന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. രശ്‍മിക മന്ദാനയുടെ ആദ്യ ബോളിവുഡ് ചിത്രമെന്ന പ്രത്യേകതയും 'ഗുഡ്‍ബൈ'ക്കുണ്ട്. ഫാമിലി കോമഡി ഡ്രാമ വിഭാഗത്തിലുള്ളതാണ് ചിത്രം. മോശമല്ലാത്ത പ്രതികരണമാണ് ചിത്രത്തിന്റെ തിയറ്ററുകളില്‍ നിന്ന് ലഭിച്ചത്.

'ചില്ലര്‍ പാര്‍ട്ടി'യും 'ക്വീനു'മൊക്കെ ഒരുക്കിയ വികാസ് ബാല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വികാസിന്‍റേത് തന്നെയാണ് ചിത്രത്തിന്‍റെ രചനയും. നീന ഗുപ്‍ത, സുനില്‍ ഗ്രോവര്‍, പാവൈല്‍ ഗുലാത്തി, ഷിവിന്‍ നരംഗ്, സാഹില്‍ മെഹ്‍ത, അഭിഷേക് ഖാന്‍, എല്ലി അവ്‍റാം, ടീട്ടു വര്‍മ്മ, പായല്‍ ഥാപ്പ, രജ്‍നി ബസുമടരി, ഷയാങ്ക് ശുക്ല, ഹന്‍സ സിംഗ് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഡയറക്ടര്‍ ഓഫ് ഫോട്ടോഗ്രാഫി സുധാകര്‍ റെഡ്ഡി യക്കന്തിയാണ്. ഗുഡ് കമ്പനി, ബാലാജി മോഷന്‍ പിക്ചേഴ്സ്, സരസ്വതി എന്‍റര്‍ടൈന്‍മെന്‍റ് എന്നീ ബാനറുകളില്‍ വികാസ് ബാല്‍, ഏക്ത കപൂര്‍, ശോഭ കപൂര്‍, രുചിക കപൂര്‍ എന്നിവരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അമിത് ത്രിവേദിയാണ് സംഗീത സംവിധാനം. ചിത്രത്തിലെ ഗാനം റിലീസിനു മുന്നേ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Read More: 'ദസറ'യിലെ കീര്‍ത്തി സുരേഷിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ലൈംഗികാതിക്രമ കേസ്; 'മഞ്ഞുമ്മല്‍ ബോയ്‍സ്' സംവിധായകന്‍ ചിദംബരത്തിന് മുന്‍കൂര്‍ ജാമ്യം
'ഓരോ സ്ത്രീകളും പുരുഷന്മാരും വായിച്ചിരിക്കേണ്ട പുസ്തകം'; ലെനയുടെ പുസ്തകം പ്രകാശനം ചെയ്ത് ഭർത്താവ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർ