അമിതാഭ് ബച്ചന്‍, ഇമ്രാന്‍ ഹാഷ്‍മി ഒന്നിച്ച മിസ്റ്ററി ത്രില്ലര്‍; 'ചെഹ്‍രെ' ആമസോണ്‍ പ്രൈം വീഡിയോയില്‍

Published : Oct 01, 2021, 01:13 PM IST
അമിതാഭ് ബച്ചന്‍, ഇമ്രാന്‍ ഹാഷ്‍മി ഒന്നിച്ച മിസ്റ്ററി ത്രില്ലര്‍; 'ചെഹ്‍രെ' ആമസോണ്‍ പ്രൈം വീഡിയോയില്‍

Synopsis

ഓഗസ്റ്റ് 27ന് തിയറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രം

അമിതാഭ് ബച്ചനെയും (Amitabh Bachchan) ഇമ്രാന്‍ ഹാഷ്‍മിയെയും (Emraan Hashmi) പ്രധാന കഥാപാത്രങ്ങളാക്കി റൂമി ജാഫ്രി (Rumy Jafry) സംവിധാനം ചെയ്‍ത 'ചെഹ്‍രെ' (Chehre) ആമസോണ്‍ പ്രൈം വീഡിയോയില്‍ (Amazon Prime Video) പ്രദര്‍ശനമാരംഭിച്ചു. ഓഗസ്റ്റ് 27ന് തിയറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രമാണിത്. മിസ്റ്ററി ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ആനന്ദ് പണ്ഡിറ്റ് ആണ്.

ഫ്രെഡറിക് ഡ്യുറന്‍മാറ്റിന്‍റെ 'എ ഡെയ്ഞ്ചറസ് ഗെയിം' എന്ന നോവലിനെ ആസ്‍പദമാക്കി സിനിമയുടെ കഥ തയ്യാറാക്കിയിരിക്കുന്നത് രഞ്ജിത്ത് കപൂര്‍ ആണ്. രഞ്ജിത്ത് കപൂറും റൂമി ജാഫ്രിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ക്രിമിനല്‍ അഭിഭാഷകനായി അമിതാഭ് ബച്ചന്‍ എത്തുന്ന ചിത്രത്തില്‍ ഒരു പരസ്യ കമ്പനി ഉദ്യോഗസ്ഥനെയാണ് ഇമ്രാന്‍ ഹാഷ്‍മി അവതരിപ്പിക്കുന്നത്. അന്നു കപൂര്‍, രഘുബീര്‍ യാദവ്, ധൃതിമാന്‍ ചാറ്റര്‍ജി തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

ബിനോദ് പ്രധാന്‍ ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് ബോധാദിത്യ ബാനര്‍ജി, ക്ലിന്‍റന്‍ സെറേജോ പശ്ചാത്തലസംഗീതം പകര്‍ന്നിരിക്കുന്ന ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത് വിശാല്‍ ശേഖറും ഗൗരവ് ദാസ്‍ഗുപ്‍തയുമാണ്. പെന്‍ മരുധര്‍ എന്‍റര്‍ടെയ്‍ന്‍‍മെന്‍റ് ആയിരുന്നു വിതരണം. 139 മിനിറ്റ് ദൈര്‍ഘ്യമാണ് ചിത്രത്തിന്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

സൂര്യയുടെ കറുപ്പ് വൈകുന്നത് എന്തുകൊണ്ട്?, സംവിധായകൻ റിലീസിനെ കുറിച്ച് പറഞ്ഞത്
'മമ്മൂട്ടിക്ക് എന്നെ ഇഷ്ട്ടമല്ല, എന്താന്ന് അറിയില്ലെ'ന്ന് അന്ന് ​ഗണേഷ് കുമാർ; കാരണം പറഞ്ഞ് നിർമാതാവ്