
മലയാളികള്‍ക്ക് പ്രിയപ്പെട്ട കലാകാരൻമാരില്‍ ഒരാളാണ് രമേഷ് പിഷാരടി(Ramesh Pisharody). രമേഷ് പിഷാരടിയുടെ സ്‍പോട് കോമഡി കേട്ട് ഒരുപാട് തവണ ചിരിച്ചവരാണ് മലയാളികള്‍. കൗണ്ടറുകളുടെ രാജാവായിട്ടാണ് രമേഷ് പിഷാരടിയെ മലയാളികള്‍ വിലയിരുത്തുന്നതും. ഇപോഴിതാ പിഷാരടിക്ക് ജന്മദിന ആശംസകള്‍ നേര്‍ന്ന് മഞ്‍ജു വാര്യര്‍ (Manju Warrier) പങ്കുവെച്ച ഒരു വീഡിയോ ആണ് ചര്‍ച്ചയാകുന്നത്.
പിഷുവെന്നാണ് സുഹൃത്തുക്കള്‍ രമേഷ് പിഷാരടിയെ വിളിക്കാറുള്ളത്. മകനും പിഷുവെന്ന് വിളിക്കുന്നു. പിഷുവല്ല തന്നെ അച്ഛനെന്ന് വിളിക്കെടാ എന്ന് രമേഷ് പിഷാരടി പറയുന്ന വീഡിയോ ആണ് മഞ്‍ജു വാര്യര്‍ പങ്കുവെച്ചിരിക്കുന്നത്. 1981 ഓക്ടോബര്‍ ഒന്നിനാണ് രമേഷ് പിഷാരടി ജനിച്ചത്.
മിമിക്രി താരമായിയെത്തി കലാലോകത്ത് മികവ് കാട്ടി സിനിമാനടനുമായി മാറിയ രമേഷ് പിഷാരടി ഇന്ന് സംവിധായകനുമാണ്.
പഞ്ചവര്‍ണതത്തയാണ് രമേഷ് പിഷാരടി സംവിധാനം ചെയ്‍ത ആദ്യ ചിത്രം. മമ്മൂട്ടിയെ നായകനാക്കി ചെയ്‍ത ചിത്രമായ ഗാനഗന്ധര്‍വനാണ് രമേഷ് പിഷാരടിയുടെ സംവിധാനത്തില്‍ ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. നോ വേ ഔട്ടെന്ന ചിത്രത്തില്‍ നായകനായി അഭിനയിക്കുകയാണ് ഇപോള്‍ രമേഷ് പിഷാരടി. നിധിൻ ദേവീദാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ