അമിത്‌ ചക്കാലക്കൽ നായകനാകുന്ന 'തേര്‌‌' , ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു

Web Desk   | Asianet News
Published : Aug 31, 2021, 11:07 AM IST
അമിത്‌ ചക്കാലക്കൽ നായകനാകുന്ന 'തേര്‌‌' , ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു

Synopsis

എസ് ജെ സിനു ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.


അമിത് ചക്കാലക്കല്‍ നായകനാകുന്ന ചിത്രം പ്രഖ്യാപിച്ചു.  'ജിബൂട്ടി'ക്ക്‌ ശേഷം അമിത്‌ ചക്കാലയ്ക്കൽ നായകനാകുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു. മലയാള ചലച്ചിത്രരംഗത്തെ നിരവധി പേർ ചിത്രത്തിന്റെ പോസ്റ്റർ ഷെയർ ചെയ്‍തിട്ടുണ്ട്‌. എസ് ജെ സിനു ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ജിബൂട്ടി'ക്ക്‌ ശേഷം അമിത്‌ ചക്കാലക്കൽ നായകനാകുന്ന ചിത്രമാണ് തേര്‌. ചതുരംഗക്കളവും, അതിലെ തേരും, പൊലീസ്‌ തൊപ്പിയും, വിലങ്ങും, തോക്കും, ഉൾപ്പെട്ട പശ്ചാത്തലത്തിലുള്ള പോസ്റ്റർ നിഗൂഢത പടർത്തുന്നുണ്ട്‌‌‌. നിയമങ്ങൾക്കും നിയമപാലകർക്കും എതിരെയുള്ള നായകന്റെ പോരാട്ടമാകും ഈ ചിത്രമെന്ന സൂചന ടൈറ്റിൽ പോസ്റ്റർ നൽകുന്നുണ്ട്‌. ബ്ലൂഹിൽ ഫിലിംസിന്റെ തന്നെ ചിത്രമായ ജിബൂട്ടിയുടെ ട്രൈലർ പുറത്തിറങ്ങി ആറ് മണിക്കൂർ കൊണ്ട്‌ വൺ മില്യൺ കാഴ്‍ക്കാരെ സ്വന്തമാക്കി യൂട്യൂബിൽ തരംഗമായി നിൽക്കെയാണ് പുതിയ പ്രോജക്ടിന്റെ അനൗൺസ്‍മെന്റ്‌ വന്നതെന്നതും കൗതുകകരമാണ്. ‌

ബ്ലൂഹിൽ നെയ്‌ൽ കമ്മ്യൂണിക്കേഷന്റെ ബാനറിൽ ജോബി  പി സാം ആണ് ചിത്രം നിര്‍മിക്കുന്നത്.

കുടുംബകഥയുടെ പാശ്ചാത്തലത്തിൽ ആക്ഷൻ ത്രില്ലറായാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. ഗവണ്മെന്റിന്റെ കോവിഡ്‌ നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട്‌ സെപ്‍തംബർ ഒന്നിന്‌ ചിത്രത്തിന്റെ ഷൂട്ടിംഗ്‌‌ ആരംഭിക്കുന്നതാണ്‌. ബാബുരാജ്, കലാഭവൻ ഷാജോൺ, വിജയരാഘവൻ, സഞ്‍ജു ശിവറാം, പ്രശാന്ത് അലക്സാണ്ടർ, ശ്രീജിത്ത് രവി, അസീസ് നെടുമങ്ങാട്, ഷെഫീഖ്, സ്മിനു സിജോ, റിയ സൈറ, ആർ ജെ നിൽജ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്‌. തിരക്കഥ, സംഭാഷണം: ഡിനിൽ പി കെ, ഛായാഗ്രഹണം: ടി ഡി ശ്രീനിവാസ്, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ: തോമസ് പി മാത്യൂ, എഡിറ്റർ: സംജിത് മൊഹമ്മദ്, സംഗീതം: യാക്സൻ & നേഹ, ആർട്ട്: പ്രശാന്ത് മാധവ്. ടി, പ്രൊഡക്ഷൻ കൺട്രോളർ: ബിജു കെ തോമസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അനിരുദ്ധ് സന്തോഷ്, കോസ്റ്റ്യൂം: അരുൺ മനോഹർ, മേക്കപ്പ്: ആർജി വയനാടൻ, സ്റ്റിൽസ്: രാംദാസ് മാത്തൂർ, ഡിസൈൻ: മനു ഡാവിഞ്ചി, പിആർ.ഓ: പ്രതീഷ് ശേഖർ, വാർത്താ പ്രചരണം: പി ശിവപ്രസാദ്‌, ഡിജിറ്റൽ മാർക്കറ്റിംഗ്:‌ എം. ആർ പ്രൊഫഷണൽ.

PREV
click me!

Recommended Stories

'ഗുമ്മടി നർസയ്യയെ പോലെ എന്റെ പിതാവും ജനങ്ങളെ സേവിച്ചു'; പൂജ ചടങ്ങിൽ വികാരഭരിതനായി ശിവരാജ് കുമാർ
മധുരയിലും മലപ്പുറത്തും മാണ്ഡ്യയിലും നിന്ന് വരുന്ന സിനിമകളാണ് യഥാർത്ഥത്തിൽ ദേശീയ സാംസ്കാരിക അടയാളങ്ങൾ: കമൽ ഹാസൻ