'ഒരുമിച്ചുള്ള ചിരി, ഒന്നിച്ചുള്ള സിനിമകള്‍', ജയസൂര്യക്ക് ജന്മദിന ആശംസകളുമായി പ്രജേഷ് സെൻ

Web Desk   | Asianet News
Published : Aug 31, 2021, 09:06 AM ISTUpdated : Aug 31, 2021, 09:20 AM IST
'ഒരുമിച്ചുള്ള ചിരി, ഒന്നിച്ചുള്ള സിനിമകള്‍', ജയസൂര്യക്ക് ജന്മദിന ആശംസകളുമായി പ്രജേഷ് സെൻ

Synopsis

മേരി ആവാസ് സുനോയുടെ പോസ്റ്റര്‍ ഉള്‍പ്പെടുത്തിയ ചെറു വീഡിയോ ആണ് പ്രജേഷ് സെൻ പങ്കുവെച്ചിരിക്കുന്നത്.

ജയസൂര്യ- പ്രജീഷ് സെൻ കൂട്ടുകെട്ട് പ്രേക്ഷകര്‍ ഏറ്റെടുത്തതാണ്. ക്യാപ്റ്റൻ എന്ന ആദ്യ സിനിമയിലും വെള്ളം എന്ന രണ്ടാമത്തെ സിനിമയിലും ജയസൂര്യ തന്നെ നായകനാക്കിയാണ് പ്രജേഷ് സെൻ സംവിധാനം ചെയ്‍തത്.  വെള്ളിത്തിരയിലെ ഇരുവരുടെയും കൂട്ടുകെട്ടിനായി എല്ലാവരും ആഗ്രഹിക്കുകയും ചെയ്യുന്നു. മൂന്നാമത്തെ സിനിമയുടെ ചെറു വീഡിയോ പങ്കുവെച്ചാണ് ജയസൂര്യക്ക് പ്രജേഷ് സെൻ ജന്മദിന ആശംസകള്‍ നേരുന്നത്.

ഇതാ മറ്റൊരു വർഷം. ഒരുമിച്ച് ചിരിക്കുന്നു, ഒരുമിച്ച് സ്വപ്‍നം കാണുന്നു. നിങ്ങളുടെ ദിവസം നിങ്ങളുടെ പുഞ്ചിരി പോലെ മിന്നട്ടെ. നിങ്ങളുടെ സ്വപ്‍നങ്ങളെല്ലാം സാക്ഷാത്‍കരിക്കപ്പെടട്ടെ എന്നാണ് മേരി ആവാസ് സുനോയുടെ പോസ്റ്റര്‍ ഉള്‍പ്പെടുത്തിയ ചെറു വീഡിയോ പങ്കുവെച്ച് പ്രജേഷ് സെൻ എഴുതിയിരിക്കുന്നത്.

ക്യാപ്റ്റൻ, വെള്ളം എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം പ്രജേഷ് സെന്നും ജയസൂര്യയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് മേരി ആവാസ് സുനോ.

 ഒരുമിച്ചിരുന്ന് പൊട്ടിച്ചിരിക്കുന്ന ജയസൂര്യയും മഞ്‍ജുവുമുള്ള  പോസ്റ്റര്‍ അടുത്തിടെ പുറത്തുവിട്ടിരുന്നു. മേരി ആവാസ് സുനോയിൽ റേഡിയോ ജോക്കിയുടെ വേഷത്തിലാണ് ജയസൂര്യ എത്തുന്നത്. ഡോക്ടറാണ് മഞ്‍ജു വാര്യരുടെ കഥാപാത്രം. ശിവദയും പ്രധാനവേഷത്തിൽ എത്തുന്ന ചിത്രത്തിൽ ജോണി ആന്‍റണി, ഗൗതമി നായർ, സോഹൻ സീനുലാൽ, സുധീർ കരമന, ജി സുരേഷ് കുമാർ, ദേവി അജിത്, മിഥുൻ എ ഇ എന്നിവരും അഭിനയിച്ചിരിക്കുന്നു. പ്രമുഖ സംവിധായകരായ ശ്യാമപ്രസാദും ഷാജി കൈലാസും അതിഥി വേഷത്തിലെത്തുന്നുണ്ട്. യൂണിവേഴ്‍സൽ സിനിമയുടെ ബാനറിൽ ബി രാകേഷ് ചിത്രം നിർമിച്ചിരിക്കുന്നു. 

PREV
click me!

Recommended Stories

'ഗുമ്മടി നർസയ്യയെ പോലെ എന്റെ പിതാവും ജനങ്ങളെ സേവിച്ചു'; പൂജ ചടങ്ങിൽ വികാരഭരിതനായി ശിവരാജ് കുമാർ
മധുരയിലും മലപ്പുറത്തും മാണ്ഡ്യയിലും നിന്ന് വരുന്ന സിനിമകളാണ് യഥാർത്ഥത്തിൽ ദേശീയ സാംസ്കാരിക അടയാളങ്ങൾ: കമൽ ഹാസൻ