'പ്രാവി'ലെ 'അന്തിക്കള്ള് പോലെ', ലിറിക്കല്‍ വീഡിയോ പുറത്ത്

Published : Sep 04, 2023, 06:45 PM IST
'പ്രാവി'ലെ 'അന്തിക്കള്ള്  പോലെ', ലിറിക്കല്‍ വീഡിയോ പുറത്ത്

Synopsis

അമിത് ചക്കാലക്കല്‍ നായകനാകുന്ന പുതിയ ചിത്രത്തിലെ ഗാനം പുറത്ത്.

അമിത് ചക്കാലക്കല്‍ നായകനാകുന്ന പുതിയ ചിത്രമാണ് 'പ്രാവ്'. 'പ്രാവി'ലെ മനോഹരമായ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്. നവാസ് അലിയാണ് ചിത്രത്തിന്റെ സംവിധാനം. അമിത് ചക്കാലക്കലിനൊപ്പം സാബുമോൻ അബ്‍ദുസമദ്, മനോജ് കെ യു, ആദർശ് രാജ, അജയൻ തകഴി, യാമി സോന, ജംഷീന ജമാൽ, നിഷാ സാരംഗ്, ഡിനി ഡാനിയൽ, ടീന സുനിൽ, ഗായത്രി നമ്പ്യാർ, അലീന എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്ന 'പ്രാവി'ലെ അന്തിക്കള്ള്  പോലെ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്.

ബി കെ ഹരിനാരായണനാണ് 'പ്രാവെ'ന്ന ചിത്രത്തിന്റെ ഗാനരചന. ബിജി ബാലാണ് ചിത്രത്തിന്റെ സംഗീതം. ആന്റണി ജോ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. പ്രൊഡക്ഷൻ ഡിസൈനർ അനീഷ് ഗോപാൽ, വസ്ത്രാലങ്കാരം അരുൺ മനോഹർ, മേക്കപ്പ് ജയൻ പൂങ്കുളം, ചീഫ് അസോസിയേറ്റ് ഡയറക്ടർ ഉണ്ണി കെ ആർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എസ് മഞ്ജുമോൾ, പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ, സൗണ്ട് ഡിസൈനർ കരുൺ പ്രസാദ്, സ്റ്റിൽസ് ഫസ ഉൾ ഹഖ്, ഡിസൈൻസ് പനാഷേ, പിആർഓ പ്രതീഷ് ശേഖർ എന്നിവരുമായി സെപ്‍തംബര്‍ 15ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ കേരളത്തിലെ വിതരണം വേഫേറെർ ഫിലിംസ് ആണ്.

അമിത് ചക്കാലക്കല്‍ നായകനായ ചിത്രമായി ഒടുവില്‍ റിലീസ് ചെയ്‍തത് 'സന്തോഷ'മാണ്. അജിത്ത് വി തോമസാണ് സംവിധാനം. അനു സിത്താര ചിത്രത്തില്‍ നായികയായി. ഇഷയും അജിത് വി തോമസുമാണ് ചിത്രത്തിന്റെ നിര്‍മാണം.

മല്ലിക സുകുമാരൻ, ആശാ അരവിന്ത്, കലാഭവൻ ഷാജോണ്‍, ആര്യൻ, ആവണി, ജോണ്‍ ആലുക്ക തുടങ്ങിയവരും 'സന്തോഷ'ത്തില്‍ വേഷമിട്ടു. പി എസ് ജയഹരിയായിരുന്നു സംഗീതം. എ കാര്‍ത്തിക്കാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. മോശമല്ലാത്ത പ്രതികരണമായിരുന്നു ചിത്രത്തിന് ഉണ്ടായിരുന്നത് എന്നായിരുന്നു റിപ്പോര്‍ട്ട്.

Read More: വിജയ് ദേവരകൊണ്ടയും സാമന്തയും വിജയത്തിളക്കത്തില്‍, "ഖുഷി' നേടിയത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

സിനിമാ, സിരീസ് പ്രേമികളെ അമ്പരപ്പിക്കുന്ന കളക്ഷന്‍ നെറ്റ്ഫ്ലിക്സിലേക്ക്; 7.5 ലക്ഷം കോടി രൂപയുടെ ഏറ്റെടുക്കലുമായി പ്ലാറ്റ്‍ഫോം
വന്‍ കാന്‍വാസ്, വമ്പന്‍ ഹൈപ്പ്; പ്രതീക്ഷയ്ക്കൊപ്പം എത്തിയോ 'ധുരന്ദര്‍'? ആദ്യ ദിന പ്രതികരണങ്ങള്‍ ഇങ്ങനെ