'അമ്മയ്ക്ക് പുതിയ ഭാരവാഹികള്‍' : താന്‍ നീക്കം തുടങ്ങിയതായി കേന്ദ്രമന്ത്രി സുരേഷ് ഗോപി

Published : Nov 01, 2024, 11:03 AM ISTUpdated : Nov 01, 2024, 11:04 AM IST
'അമ്മയ്ക്ക് പുതിയ ഭാരവാഹികള്‍' : താന്‍ നീക്കം തുടങ്ങിയതായി കേന്ദ്രമന്ത്രി സുരേഷ് ഗോപി

Synopsis

ഹേമ കമ്മിറ്റി റിപ്പോർട്ട് വിവാദങ്ങൾക്ക് ശേഷം ആദ്യമായി പൊതുപരിപാടി സംഘടിപ്പിച്ച് അമ്മ. കേരള പിറവി ദിനത്തോടനുബന്ധിച്ച് കുടുംബസംഗമവും നടത്തി. സുരേഷ് ഗോപി അമ്മ ഓഫീസിൽ എത്തി പുതിയ കമ്മിറ്റി ഉടൻ ഉണ്ടാകുമെന്ന് വ്യക്തമാക്കി.

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വിവാദങ്ങള്‍ക്ക് ശേഷം ആദ്യമായി പൊതുപരിപാടി സംഘടിപ്പിച്ച് താര സംഘടന അമ്മ. കൊച്ചിയിലെ അമ്മ ഓഫിസിലാണ് കേരള പിറവി ആഘോഷം സംഘടിപ്പിച്ചത്.  കേരളപിറവി ദിനത്തോടനുബന്ധിച്ച് കുടുംബ സംഗമവും നടത്തി.  മമ്മൂട്ടി ഉൾപ്പടെയുള്ള നടൻമാർ ആഘോഷത്തിന്റെ ഭാഗമാകും. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ഉണ്ടായ സിനിമാ വിവാദങ്ങൾക്ക് ശേഷം അമ്മ സംഘടനയുടെ നേതൃത്വത്തിൽ ഒരു പരിപാടിയും നടന്നിരുന്നില്ല.

ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ കേന്ദ്ര മന്ത്രി സുരേഷ് ഗോപി അമ്മ ഓഫിസിൽ എത്തി. 
അമ്മ സംഘടന ശക്തമായി തിരിച്ച് വരുമെന്ന് സുരേഷ് ഗോപി പറഞ്ഞു.  അമ്മയിൽ പുതിയ കമ്മിറ്റി ഉടന്‍ ഉണ്ടാകുമെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. ഇത് സംബന്ധിച്ച്  മോഹൻലാലുമായി ചർച്ച നടത്തി. പുതിയ കമ്മിറ്റിക്ക് വേണ്ടിയുള്ള ചര്‍ച്ചക്കള്‍ക്ക് താന്‍ തുടക്കം കുറിച്ചു.  എല്ലാവരെയും തിരിച്ച് കൊണ്ട് വരുമെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു. 

അതേ സമയം അമ്മ സംഘടന ഇപ്പോഴും സജീവമാണെന്നും.  ദൈനം ദിന പ്രവർത്തനങ്ങള്‍ ഭംഗിയായി നടക്കുന്നുണ്ടെന്നും നടന്‍ വിനുമോഹന്‍ പ്രതികരിച്ചു. സംഘടനയുടെ പുതിയ കമ്മിറ്റി സംബന്ധിച്ച ആലോചനകളും ചർച്ചകളും പുരോഗമിക്കുന്നുണ്ട്. അനുയോജ്യമായ തീരുമാനം ഉടൻ വരും.

രാജിവെച്ച കമ്മിറ്റിയെ കുത്തിന് പിടിച്ച് കൊണ്ടിരുത്തുമെന്ന് സുരേഷ് ഗോപി പറഞ്ഞതായി നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി അറിയിച്ചു.  സുരേഷ് ഗോപി സ്നേഹത്തോടെ അങ്ങനെ പറഞ്ഞതായി ധർമ്മജൻ ബോൾഗാട്ടി മാധ്യമങ്ങളോട് വ്യക്തമാക്കി. 

മലയാള സിനിമ രംഗത്ത് സ്ത്രീകള്‍ നേരിടുന്ന പ്രശ്നനങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന് പിന്നാലെ ആരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ അമ്മ ജനറല്‍ സെക്രട്ടറി സിദ്ദിഖ് രാജിവച്ചിരുന്നു. ഇതിന് പിന്നാലെ വിവാദം ശക്തമായതോടെയാണ് മോഹന്‍ലാല്‍ പ്രസിഡന്‍റായ അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി മുഴുവനായി ഒഴിഞ്ഞത്. 

'അമ്മയിലെ കൂട്ടരാജി അംഗീകരിക്കാനാവില്ല'; കാരണം വ്യക്തമാക്കി അനൂപ് ചന്ദ്രന്‍

'സുരേഷ് ഗോപിയുടെ മനുഷ്യത്വത്തോട് നന്ദിയുള്ളവൻ': 'അമ്മ' രാജിയിൽ ഉറച്ച് ഹരീഷ് പേരടി

 

 

 

PREV
Read more Articles on
click me!

Recommended Stories

'എ പ്രഗ്നന്‍റ് വിഡോ' വിന്ധ്യ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിൽ
'ചെങ്കോല്‍ എന്ന സിനിമ അപ്രസക്തം, എന്റെ അച്ഛന്‍ ചെയ്ത കഥാപാത്രത്തിന്റെ പതനമാണ് അതില്‍ കാണിക്കുന്നത്'; തുറന്നുപറഞ്ഞ് ഷമ്മി തിലകൻ