'അമ്മ'യുടെ എക്‌സിക്യൂട്ടീവ് യോഗം ഇന്ന് കൊച്ചിയില്‍

Published : Jun 29, 2019, 07:17 AM ISTUpdated : Jun 29, 2019, 09:50 AM IST
'അമ്മ'യുടെ എക്‌സിക്യൂട്ടീവ് യോഗം ഇന്ന് കൊച്ചിയില്‍

Synopsis

രാജിവെച്ച അംഗങ്ങളെ തിരിച്ചെടുക്കുന്നതിനുള്ള മാനദണ്ഡം, മാധ്യമങ്ങളിലൂടെ താരങ്ങൾ നടത്തുന്ന പരസ്യപ്രസ്താവന തുടങ്ങിയ കാര്യങ്ങൾ ഇന്നത്തെ യോഗത്തില്‍ ചർച്ചയായേക്കും. 

കൊച്ചി: താരസംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് യോഗം ഇന്ന് കൊച്ചിയിൽ നടക്കും. ഞായറാഴ്ച നടക്കുന്ന വാർഷിക ജനറൽ ബോഡി യോഗത്തിന് മുന്നോടിയായാണ് എക്സിക്യൂട്ടീവ് അംഗങ്ങൾ യോഗം ചേരുന്നത്. ജനറൽ ബോഡി യോഗത്തിലേക്കുള്ള അജണ്ട തീരുമാനിക്കുന്നതിനാണ് എക്സിക്യൂട്ടീവ് യോഗം. 

അമ്മ സംഘടനയുടെ ഭരണഘടനാഭേദഗതി നിർദ്ദേശങ്ങൾ വാർഷിക ജനറൽ ബോഡിയിൽ അവതരിപ്പിക്കും. ആഭ്യന്തര പരാതിപരിഹാര സെൽ രൂപീകരണം, രാജിവെച്ച അംഗങ്ങളെ തിരിച്ചെടുക്കുന്നതിനുള്ള മാനദണ്ഡം, മാധ്യമങ്ങളിലൂടെ താരങ്ങൾ നടത്തുന്ന പരസ്യപ്രസ്താവന തുടങ്ങിയ കാര്യങ്ങൾ ഇന്നത്തെ എക്സിക്യൂട്ടീവ് യോഗത്തില്‍ ചർച്ചയായേക്കും. പ്രസിഡന്റ് മോഹൻലാൽ ഉൾപ്പെടെ 17 അംഗങ്ങളാണ് അമ്മ എക്സിക്യൂട്ടീവ് യോഗത്തിൽ പങ്കെടുക്കുക.

Also Read: അഴിച്ചു പണിക്ക് ഒരുങ്ങുമ്പോഴും രാജിവെച്ച നടിമാര്‍ക്ക് അമ്മയിലേക്കുള്ള തിരിച്ചുവരവ് എളുപ്പമാകില്ല

PREV
click me!

Recommended Stories

'ഗുമ്മടി നർസയ്യയെ പോലെ എന്റെ പിതാവും ജനങ്ങളെ സേവിച്ചു'; പൂജ ചടങ്ങിൽ വികാരഭരിതനായി ശിവരാജ് കുമാർ
മധുരയിലും മലപ്പുറത്തും മാണ്ഡ്യയിലും നിന്ന് വരുന്ന സിനിമകളാണ് യഥാർത്ഥത്തിൽ ദേശീയ സാംസ്കാരിക അടയാളങ്ങൾ: കമൽ ഹാസൻ