ഷെയ്ൻ നിഗത്തിന്റെ വിലക്ക്: അമ്മ നിർവ്വാഹക സമിതി യോഗം ഇന്ന് കൊച്ചിയിൽ

Web Desk   | Asianet News
Published : Mar 03, 2020, 06:55 AM IST
ഷെയ്ൻ നിഗത്തിന്റെ വിലക്ക്: അമ്മ നിർവ്വാഹക സമിതി യോഗം ഇന്ന് കൊച്ചിയിൽ

Synopsis

ഇന്നത്തെ നിർവ്വാഹക സമിതി യോഗത്തിന് ശേഷം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായി അമ്മ വീണ്ടും ചർച്ച നടത്തും

കൊച്ചി: താരസംഘടന അമ്മയുടെ നിർവ്വാഹക സമിതി യോഗം ഇന്ന് കൊച്ചിയിൽ ചേരും. ഷെയ്ൻ നിഗത്തിന്റെ വിലക്ക് നീക്കുന്നതിനായുള്ള തുടർ നടപടികൾ ചർച്ചയാകും. ഷെയ്നിനെ യോഗത്തിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. വെയിൽ, ഖുർബാനി എന്നീ സിനിമകൾ മുടങ്ങിയതുമൂലമുണ്ടായ 1 കോടി രൂപ നഷ്ടപരിഹാരം നൽകാതെ വിലക്ക് പിൻവലിക്കില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് നിർമ്മാതാക്കൾ. ഇതോടെ അമ്മ സംഘടന നടത്തിയ ആദ്യ ഘട്ട ചർച്ച പരാജയപ്പെട്ടിരുന്നു. ഇന്നത്തെ നിർവ്വാഹക സമിതി യോഗത്തിന് ശേഷം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായി അമ്മ വീണ്ടും ചർച്ച നടത്തും.

PREV
click me!

Recommended Stories

'രസികർക്ക് തിരുവിള'; പടയപ്പ 2 പ്രഖ്യാപിച്ച് രജനികാന്ത്, ഒപ്പം ടൈറ്റിലും
ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍