അത്യാധുനിക സൗകര്യങ്ങളോടെ താരമന്ദിരം; 'അമ്മ'യ്ക്കായി ചെലവിട്ടത് 10 കോടിയിലേറെ രൂപ, ഉദ്ഘാടനം ഇന്ന്

By Web TeamFirst Published Feb 6, 2021, 9:48 AM IST
Highlights

സംഘടന പ്രവര്‍ത്തനം ആരംഭിച്ച് 25 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴാണ് ആസ്ഥാനമന്ദിരം പൂര്‍ത്തീകരിച്ചിരിക്കുന്നത്. 
 

താരസംഘടനക്ക് ഇനി കൊച്ചിയിൽ ആസ്ഥാന മന്ദിരം. അമ്മയുടെ പുതിയ ബഹുനില കെട്ടിടം മമ്മൂട്ടിയും മോഹൻലാലും ചേർന്ന് ഇന്ന് ഉദ്ഘാടനം ചെയ്യും. ശേഷം ഇരുവരും മാധ്യമങ്ങളെ കാണും. അത്യാധുനിക സൗകര്യങ്ങളോടെയാണ്  10 കോടിയോളം ചെലവിട്ട് മന്ദിരം നിർമ്മിച്ചിരിക്കുന്നത്. 

രാവിലെ പത്ത് മണിക്ക് മോഹന്‍ലാലും മമ്മൂട്ടിയും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വ്വഹിക്കും. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നടത്തുന്ന ചടങ്ങില്‍ നൂറ് പേര്‍ക്കാവും പ്രവേശനം. സംഘടന പ്രവര്‍ത്തനം ആരംഭിച്ച് 25 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴാണ് ആസ്ഥാനമന്ദിരം പൂര്‍ത്തീകരിച്ചിരിക്കുന്നത്. 

2019 നവംബറിലാണ് കെട്ടിടത്തിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ആറ് മാസത്തെ സമയപരിധിയാണ് അന്ന് നിശ്ചയിച്ചിരുന്നതെങ്കിലും കൊവിഡ് അടക്കമുള്ള പ്രതികൂല സാഹചര്യങ്ങളില്‍ നിര്‍മ്മാണം പ്രതീക്ഷിച്ചതിലും വൈകി. സംഘടനയുടെ ജനറല്‍ ബോഡി ഒഴികെയുള്ള യോഗങ്ങള്‍ക്ക് ഇനി വേദിയാവുക പുതിയ ആസ്ഥാന മന്ദിരം ആയിരിക്കും.

click me!