ആ ക്രൈം ത്രില്ലര്‍ ചിത്രം ഒടിടിയില്‍; മൂന്ന് മാസത്തിനിപ്പുറം സ്ട്രീമിംഗ്

Published : Feb 22, 2026, 04:45 PM IST
Amoz Alexander malayalam movie ott release sun nxt aju varghese jaffer idukki

Synopsis

കഴിഞ്ഞ വര്‍ഷം തിയറ്ററുകളിലെത്തിയ ചിത്രം സണ്‍ നെക്സ്റ്റിലാണ് റിലീസ് ചെയ്തിരിക്കുന്നത്.

മലയാളത്തില്‍ നിന്ന് മറ്റൊരു ചിത്രം കൂടി ആഫ്റ്റര്‍ തിയറ്റര്‍ റിലീസ് ആയി ഒടിടിയില്‍. ജാഫര്‍ ഇടുക്കിയെ ടൈറ്റില്‍ കഥാപാത്രമാക്കി അജയ് ഷാജി രചനയും സംവിധാനവും നിര്‍വ്വഹിച്ച അമോസ് അലക്സാണ്ടര്‍ എന്ന ചിത്രമാണ് ഒടിടിയില്‍ എത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ തിയറ്ററുകളില്‍ എത്തിയ ചിത്രമാണിത്. മൂന്ന് മാസങ്ങള്‍ക്ക് ഇപ്പുറമാണ് ഒടിടി റിലീസ്. സണ്‍ നെക്സ്റ്റിലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. ക്രൈം ത്രില്ലർ ​ഗണത്തില്‍ പെടുന്ന ചിത്രമാണ് ഇത്. മഞ്ചാടി ക്രിയേഷൻസിൻ്റെ ബാനറിൽ അഷറഫ് പിലാക്കൽ ആണ് നിര്‍മ്മാണം.

ഒരു മാധ്യമ പ്രവർത്തകനായാണ് അജു വർഗീസ് ഈ ചിത്രത്തിൽ എത്തുന്നത്. മാധ്യമപ്രവർത്തനത്തിനിടയിലാണ് ആമോസ് അലക്‌സാണ്ടറെ ഇയാൾ കണ്ടു മുട്ടുന്നത്. പിന്നീടുണ്ടാവുന്ന അവിചാരിത സംഭവങ്ങളിലൂടെയാണ് ചിത്രം കഥ പറയുന്നത്. ആമോസ് അലക്സാണ്ടർ എന്ന അതിശക്തവും അസാധാരണവുമായ കഥാപാത്രത്തെയാണ് ജാഫർ ഇടുക്കി അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിലെ നായികയായെത്തുന്നത് പ്രശസ്ത മോഡലും സ്റ്റേജ് ആർട്ടിസ്റ്റുമായ താര അമല ജോസഫ് ആണ്. മാധ്യമപ്രവർത്തകയായാണ് നായികയും ചിത്രത്തില്‍ എത്തുന്നത്. 14 സംസ്ഥാനങ്ങളിലൂടെയുള്ള യാത്രയും ആ സ്ഥലങ്ങളിലെ കാഴ്ചകളും ചിത്രത്തിലെ ദൃശ്യവിരുന്നാണ്.

കലാഭവൻ ഷാജോൺ, ഡയാനാ ഹമീദ്, സുനിൽ സുഖദ, ശ്രീജിത്ത് രവി, അഷറഫ് പിലാക്കൽ, രാജൻ വർക്കല, നാദിർഷ എന്നിവർക്കൊപ്പം ഏതാനും പുതുമുഖങ്ങളും ചിത്രത്തിൽ ശ്രദ്ധേയമായ വേഷങ്ങളിലെത്തുന്നു. കഥ അജയ് ഷാജി, പ്രശാന്ത് വിശ്വനാഥൻ, ഗാനങ്ങൾ പ്രശാന്ത് വിശ്വനാഥൻ, സംഗീതം മിനി ബോയ്, ഛായാഗ്രഹണം പ്രമോദ് കെ പിള്ള, എഡിറ്റിംഗ് സിയാൻ ശ്രീകാന്ത്, കലാസംവിധാനം കോയാസ്, മേക്കപ്പ് നരസിംഹസ്വാമി, കോസ്റ്റ്യൂം ഡിസൈൻ ഫെമിന ജബ്ബാർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ജയേന്ദ്ര ശർമ്മ, ക്രിയേറ്റീവ് ഹെഡ് സിറാജ് മൂൺ ബീം, സ്റ്റുഡിയോ ചലച്ചിത്രം, പ്രൊജക്ട് ഡിസൈൻ സുധീർ കുമാർ, അനൂപ് തൊടുപുഴ, പ്രൊഡക്ഷൻ ഹെഡ് രജീഷ് പത്തംകുളം, പ്രൊഡക്ഷൻ മാനേജർ അരുൺ കുമാർ കെ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് മുഹമ്മദ് പി സി, പി ആർ ഒ മഞ്ജു ഗോപിനാഥ്, സ്റ്റിൽസ് അനിൽ വന്ദന.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

എങ്ങനെയുണ്ടാവും 'സൂര്യ 47'? ജിത്തു മാധവന്‍റെ പ്രതികരണം
നടി നിലീൻ സാന്ദ്ര വിവാഹിതയാകുന്നു; വരൻ യുവ സംവിധായകൻ