'ബാല ചേട്ടനെ പാപ്പുവും ചേച്ചിയും കണ്ടു, സംസാരിച്ചു'; കുടുംബസമേതം ആശുപത്രിയിൽ എത്തി അമൃത

Published : Mar 07, 2023, 03:37 PM ISTUpdated : Mar 07, 2023, 04:17 PM IST
'ബാല ചേട്ടനെ പാപ്പുവും ചേച്ചിയും കണ്ടു, സംസാരിച്ചു'; കുടുംബസമേതം ആശുപത്രിയിൽ എത്തി അമൃത

Synopsis

അമൃത ആശുപത്രിയിൽ തുടരുകയാണെന്ന് സഹോദരി അഭിരാമി സുരേഷ് അറിയിച്ചു. 

ശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബാലയെ കണ്ട് മുൻ ഭാ​ര്യ അമൃത സുരേഷും മകള്‍ അവന്തികയും. കൊച്ചിയിലെ അമൃത ആശുപത്രിയിൽ കുടുംബ സമേതമാണ് അമൃത എത്തിയത്. അമൃത ആശുപത്രിയിൽ തുടരുകയാണെന്ന് സഹോദരി അഭിരാമി സുരേഷ് അറിയിച്ചു. 

'ബാല ചേട്ടന്റെ അടുത്തു ഞങ്ങൾ കുടുംബസമേതം എത്തി .. പാപ്പുവും ചേച്ചിയും കണ്ടു, സംസാരിച്ചു .. ചേച്ചി ഹോസ്പിറ്റലിൽ ബാല ചേട്ടനൊപ്പം ഉണ്ട്.. ചെന്നൈയിൽ നിന്നും ശിവ അണ്ണനും എത്തിയിട്ടുണ്ട് .. നിലവിൽ വേറെ പ്രശ്നങ്ങളൊന്നുമില്ല .. Kindly don’t spread fake news at this hour', എന്നാണ് അഭിരാമി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. 

കഴിഞ്ഞ ദിവസം വൈകുന്നേരമാണ് കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗ്യാസ്ട്രോ എൻട്രോളജി വിഭാഗത്തിൽ ആണ് ബാല ചികിത്സയിലുള്ളതെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. കരള്‍രോഗവുമായി ബന്ധപ്പെട്ട് ഒരാഴ്ച മുമ്പ് ബാല ചികിത്സ തേടിയിരുന്നു. സഹപ്രവര്‍ത്തകര്‍ അടക്കം നിരവധി പേരാണ് ബാലയെ കാണാന്‍ ആശുപത്രിയിലേക്ക് എത്തുന്നത്. 

ഉണ്ണി മുകുന്ദന്‍, സംവിധായകന്‍ വിഷ്‍ണു മോഹന്‍, നിര്‍മ്മാതാവ് ബാദുഷ, പിആര്‍ഒ വിപിന്‍ കുമാര്‍, ലുലു മീഡിയ ഹെഡ് സ്വരാജ് എന്നിവരും ബാലയെ ആശുപത്രിയില്‍ എത്തി കണ്ടിരുന്നു. അല്പസമയത്തിന് ഉള്ളില്‍ നടന്‍റെ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കുമെന്നാണ് വിവരം. 

മ്യൂസിക് റിയാലിറ്റി ഷോയിലൂടെയാണ് അമൃതയും ബാലയും കാണുന്നതും പ്രണയത്തിൽ ആകുന്നതും. 2010ലായിരുന്നു ഇവരുടെ വിവാഹം. 2012ല്‍ അവന്തിക ജനിച്ചു. ശേഷം 2016 മുതല്‍ ഇരുവരും വേര്‍പിരിഞ്ഞു താമസം ആരംഭിച്ചു. ഇരുവരുടേയും ജീവിതത്തില്‍ അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നു എന്ന് വാര്‍ത്തകള്‍ വന്നെങ്കിലും, എല്ലാ കുടുംബത്തിലും ഉള്ളപോലെയുള്ള ചെറിയ വിഷയങ്ങള്‍ മാത്രമാണ് തങ്ങള്‍ക്കിടയിലും നിലനില്‍ക്കുന്നതെന്ന് അമൃത  വ്യക്തമാക്കിയിരുന്നു. എന്നാല്‍ തുടര്‍ന്ന് പോകില്ല എന്ന് മനസിലായതോടെയാണ് വിവാഹ മോചനത്തിനായി പരസ്പര ധാരണയോടെ ഇരുവരും നിയമ നടപടികള്‍ സ്വീകരിക്കുക ആയിരുന്നു. ഒടുവിൽ 2019ൽ ഇരുവരും വേർപിരിഞ്ഞു. 

നടൻ ബാല ആശുപത്രിയിൽ

PREV
click me!

Recommended Stories

കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ അഞ്ച് വിയറ്റ്‌നാം ചിത്രങ്ങള്‍
'വാട്ട് സാര്‍, ഹൗ സാര്‍'; കളങ്കാവലിനും മമ്മൂട്ടിക്കും പ്രശംസയുമായി തെലുങ്ക് സംവിധായകന്‍